” അഹ് ഡി മോളെ.. ഇവൻ പറഞ്ഞായിരുന്നു. നല്ല കുട്ടിയാടാ.. സുന്ദരിയാ എന്റെ മോള്.. കാശിന് കുറച്ച് കുറവേ ഉള്ളു എനിക്ക് അറിയാവുന്നോരാ… എന്റെ മോനായിട്ട് എതിര് പറയരുത് ”
അമ്മ അത് പറയുന്നതിനോടൊപ്പം കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ അമ്മയെ കെട്ടിപിടിച്ചു
” അമ്മേടെ മോന് അമ്മ പറയുന്നതിന് അപ്പുറം ഉണ്ടോമ്മേ ”
അതിന് മറുപടിയായി എന്റെ കവിളിൽ ഒന്ന് തലോടി അമ്മ വെളിയിലേക്ക് ഇറങ്ങി
” സത്യമായിട്ടും ഇതിന് ഇഷ്ടമല്ലെടാ നിനക്ക്.. അച്ഛൻ ഇങ്ങനെ ഒരുകാര്യം പറഞ്ഞപ്പോ ഞാൻ ആണ് അത് മതി എന്ന് പറഞ്ഞത്.. എന്നോട് ചോദിച്ചത് നിനക്ക് അവിടെ വല്ല ചുറ്റിക്കളി ഉണ്ടോ എന്നാണ്.. എനിക്ക് അറിയരുതോ നിന്നെ എന്തേലും ഉണ്ടേൽ നീ എന്നോട് പറയാതെ ഇരിക്കില്ലല്ലോ.. എന്റെ മോന് ഈ കുട്ടി നന്നായി ചേരുമെടാ.. ഏട്ടത്തിടെ മുത്ത് എതിര് പറയല്ലേ… ”
എന്നെ കെട്ടിപിടിച്ചു അത് അത്രയും പറയുമ്പോളും എന്നെ എന്തോരം ഈ സ്ത്രീ സ്നേഹിക്കുണ്ട് എന്നെനിക് മനസ്സിലായി… എല്ലാം കണ്ട് നിറഞ്ഞ കണ്ണുകളും ആയി നിൽക്കുന്ന ഏട്ടനും ഇതേ പറയാൻ ഉണ്ടായിരുന്നുള്ളു.. ആരായാലും ഏതവളായാലും ഞാൻ കാരണം അതിന് കഷ്ടപ്പാട് ഉണ്ടാകില്ല എന്ന് ഞാൻ അവർക്ക് വാക്ക് കൊടുത്ത്…
പിനേം കുറേ നേരം അവരോട് സംസാരിച്ചു ഇതിനിടക്ക് പെണ്ണ് ആരാണെന്നു ചോദിക്കുണ്ടേലും അവരാരും പറയുന്നില്ല.. നേരിട്ട് കണ്ടാൽ മതി എന്നാണ് മറുപടി… ഞാൻ പിന്നെ മുറിയിൽ കയറി കിടന്ന്.. നാളെ ആരായിരിക്കും എന്റെ ഭാര്യ ആകാൻ പോകുന്നെ എന്നെല്ലാം ഓർത്ത് ഉറക്കത്തിലേക്ക് വഴുതി വീണുപോയിരുന്നു ഞാൻ.
<><><><><><><><><><><><><><><><><><><>
പിറ്റേന്ന് രാവിലെ തന്നെ എന്നെ ഒരുക്കുന്ന പരുപാടികാൾ വന്നു ബന്ധുക്കൾ എല്ലാം എത്തിയിരുന്നു.. അപ്പോ ഞാൻ മാത്രേ അറിയാൻ ഉള്ളായിരുന്നു സ്വന്തം കല്യാണം ആണെന്ന്…
ഓരോരുത്തരായി ആ ഓഡിറ്റോറിയം നിറഞ്ഞിരിക്കുന്നു.. പലപല ആളുകളുടെ കല്യാണം അല്ലെ… അതാവും ഇത്രേ തിരക്ക്.. വിശ്വനാഥ്ന്റെ മകൻ എന്ന നിലക്കുള്ള ഒരു ആർഭാടവും അവിടെ എനിക്ക് ഇല്ല മറ്റ് മണവാളന്മാരിൽ ഒരാൾ. ആ കാര്യം ഓർത്തപ്പോ എനിക്ക് അച്ഛനോട് അഭിമാനം തോന്നിപ്പോയി ഒരു നിമിഷം… എന്നാലും അതൊന്നും അല്ല എന്റെ പ്രശ്നം എന്റെ പെണ്ണെവിടെ….??