ഒരു പരിഹാസ ചിരിയിൽ ഉയർന്ന എന്റെ ചിരി ഏട്ടത്തിയുടെ വാക്കുകളിൽ ഇല്ലാതെ ആയി
” അതേല്ലോ… എന്റെ മോന്റെ കല്യാണം തന്നാ ഇവിടെ നടക്കുന്നേ… ”
അമ്മയുടെ തോളിൽ കൈ ചാരി ഏട്ടത്തി അത് പറഞ്ഞപ്പോൾ ആണ് ഇത്രയും നേരം ആളുകൾ എന്നോട് കാണിച്ച മനോഭാവത്തിന്റെ ഒരു ഇത് എനിക്ക് മനസ്സിലായത്… അപ്പൊ അതാണല്ലേ കാര്യം…
എന്റെ കല്യാണം ഞാൻ… ഈ ഞാൻ അറിയാതെ നടത്തുന്നു….
” എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയോ…എനിക്ക് ഈ കല്യാണത്തിന് താല്പര്യ…… ”
പറഞ്ഞു തീർന്നില്ല ദേ തന്തപ്പടി നിൽക്കണ്.. ഏഹ്..കൈയിൽ പിച്ചാത്തി ഒക്കെ ഉണ്ടല്ലോ… ഇങ്ങേര് അത് വെച്ച് വീട്ടുവോ….
” ഈ..കല്യാണത്തിന് താല്പര്യം ഇല്ലേ നിനക്ക്…”
ഗംഭീരം നിറഞ്ഞ ശബ്‌ദം.. ഒന്ന് പതറിയോ ഞാൻ… എവിടുന്നാ ബാൻഡ് മേളത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടല്ലോ.ഇന്ന് വേറെ വല്ല പരിപാടിയും ഉണ്ടോ..പിന്നെയാണ് അറിഞ്ഞേ പേടിച്ചു മുട്ടുകാൽ കുട്ടി ഇടിക്കുന്നതാണ്…
” എനിക്ക് നൂറുവട്ടം സമ്മതം അച്ഛാ… ദേ ഈ കല്യാണം മുടക്കാൻ എങ്ങനും ആരേലും നോക്കിയ.. ഹാ…. അച്ഛൻ ഇപ്പോ വന്നു… ”
പേടിയിൽ എന്തൊക്കയോ വിളിച്ചു പറഞ്ഞു.. അച്ഛൻ എന്നെ ഒന്ന് നോക്കിട്ട് നേരെ വെളിയിലേക്ക് നടന്നു… ഇങ്ങേര് ആര് പാൽവാൽ ദേവാനോ….കത്തിയും വാളും ആയി നടക്കാൻ
വെറുതെ എന്റെ ശവം വേഴ്ത്തണ്ട എന്നോർത്താ ഞാൻ മിണ്ടാതെ നിന്നെ … അല്ലേൽ കാണരുന്നു എന്നെ ഇപ്പോ കോടി പുതപ്പിച്ചു കിടത്തണേ… എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും ഹും….
” അയ്യടാ…. അവന്റെ ഒരു ധൈര്യം കണ്ടില്ലേ… ”
ഏട്ടത്തി എന്റെ നിൽപ്പും ഭാവവും കണ്ട് ഇപ്പോളും ചിരിയാ.. അമ്മയും മോശമൊന്നും അല്ല..
” അല്ലേലും ഞാൻ ഒരു കല്യാണം കഴിക്കണം എന്നോർത്തിരിക്കുവായിരുന്നു.. അല്ലെ അമ്മേ… ”
ഞാൻ ചമ്മല് മാറ്റാൻ സ്റ്റീരം ഐറ്റം എടുത്ത്…