കാറിൽ കയറി വീട്ടിലെക്ക് പോകുന്ന പൊക്കിൽ ഏട്ടൻ എന്നോട് യാത്രയെ കുറിച്ചൊക്കെ ചോദിച്ചു… അഹ് ഞാൻ ഒരു ഒഴുക്കൻ മട്ടിൽ എല്ലാത്തിനും ഉത്തരം കൊടുത്തു..
” പിന്നെ മോനെ ഇനി ഇങ്ങനെ കളിച്ചു നടക്കരുത് കേട്ടോ.. കുറച്ചൂടെ ഉത്തരവാദിത്തം ഒക്കെ വരണം ”
ഇങ്ങേർക്ക് എന്തോ പറ്റിട്ടുണ്ട്… ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ഒക്കെ ആണല്ലോ പറയുന്നത് .. ഏട്ടത്തി വല്ലതും വെച്ച് തലകെട്ട് പിരിത്തോ….??
ഞാൻ ഒന്നും മൈൻഡ് അക്കിയില്ലാ.. വീട്ടിൽ ചെന്നപ്പോ പന്തൽ ഒക്കെ ഉണ്ട് ആഘോഷം ഇവിടെ വരെ ആയോ.. സംഭവം കളർ ആയിട്ടുണ്ട്… തന്തപ്പടിക്ക് ഇത്രേം ബുദ്ധിഒക്കെ ഉണ്ടോ…
ഞാൻ അകത്തേക്ക് കേറി കുറച്ചു ആളുകൾ ഒക്കെ ഉണ്ട്… ഇവര് ഇവിടെ വന്നിരിക്കുന്ന നേരത്തു ആ കല്യാണവീട്ടിൽ പോയി ഇരുന്നൂടെ.. ഒരു ആളനക്കം ഒക്കെ ഉണ്ടാവല്ലോ… ബ്ലഡി ഗ്രാമവാസീസ്…
” അഹ് ഇതാ ആള്… എന്താ മോനെ നീ ലേറ്റ് ആയെ.. എല്ലാരും നിന്നെയാ അന്വേഷിക്കുന്നെ… ”
അവിടെ ഇരുന്ന ഏതോ ഒരു തള്ള..എന്നെ അന്വഷിക്കാൻ ഞാൻ ആര് പിടികിട്ടാപുള്ളി സുകുമാരാ കുരിപ്പോ… എന്നെ കാണണം എങ്കിൽ ഞാൻ ഉള്ളടത്തു വരണം മിസ്റ്റർ… എന്ന് ചോദിക്കണം എന്നുണ്ടായിരുനെകിലും അപ്പോളേക്കും അമ്മ വന്നെന്നെ അകത്തേക്ക് കൊണ്ട് പോയി
” നീ എന്താ.. ഇത്രം ലേറ്റ് ആയെ… ”
എന്റെ തോളിൽ നിന്ന് ബാഗ് ഊരുന്നതിനു ഇടക്ക് അമ്മ ചോദിച്ചു നിർത്തി
” അതിന് എന്താ ഞാൻ വന്നില്ലേ.. എന്റെ പുന്നാര മാളുമ്മാ… “.
ഞാൻ അമ്മേനെ കെട്ടിപിടിച്ചു
” ഹാ.. നാറണ് അസത്തെ…. പോയി കുളിച്ചിട്ട് വാ… അവരെല്ലാം നിന്നെ നോക്കി നിൽകുവാ . ”
ഞാൻ കെട്ടിപിടിച്ച പിടിത്തത്തിൽ നിന്ന് വഴുതിമാറി അമ്മ തോർത്തെടുത്തു എന്റെ കൈയിൽ തന്നു .
” അല്ല അവരെല്ലാം എന്നെ കണ്ടിട്ട് ഇപ്പോ എന്തിനാ… എന്റെ കല്യാണം അണോ അതിന് ഇവിടെ നടക്കണേ… “