നാമം ഇല്ലാത്തവൾ [ വേടൻ ]

Posted by

: രണ്ടും ഇവിടെ കിടന്നോ. എനിക്ക് വയ്യ അമ്മയുടേം മോളുടേം ഇടയിൽ കിടന്നു ചാകാൻ ഞാൻ പോണേ….

: ഏട്ടാ………… ഒരു നീട്ടിവിളി

(ഞാൻ എണ്ണിറ്റതുപോലെ തന്നെ വന്നു കിടന്നു..)

മീനു :അപ്പാ .. അപ്പ എന്തിനാ ഈ ഡോക്ടറെ പ്രമിച്ചേ വേറെ ആരേം കിട്ടിയിലായിരുന്നോ…

:അതെന്താടി എന്റെ കെട്ടിയോൾക്ക് ഒരു കുഴപ്പം…. അവള് ഈ അപ്പയുടെ സുന്ദരി അല്ലെ…

ആമി :മതി സോപ്പിട്ടത്,, കിടന്നേ നാളെ എനിക്ക് ഡ്യൂട്ടി ഉള്ളതാ..

മീനു : കണ്ടോ അപ്പാ ഇതാ ഞാൻ പറഞ്ഞെ., മൂഷട്ടാ…..! രണ്ടും അപ്പനും അമ്മയും ആണെന്ന് പറയാൻ തന്നെ എനിക്ക് ചമ്മലാ…

ആമി : നീ പോടീ പെണ്ണെ, ഞാൻ എന്റെ കെട്ട്യോൻ ഓട് പലതും പറയും.. പിന്നെ നിനക്ക് എന്തിനാ ചമ്മൽ, എന്താടി ഞങ്ങൾ ക്ക് ഒരു കുറവ് ഏഹ്..

മീനു : ഒരു കുറവും ഇല്ല,, പുതിയ സ്കൂൾ ആയത് കാരണം ഞാൻ എല്ലാർക്കും ഉത്തരം കൊടുത്ത് കൊടുത്ത് മടുത്തുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ…

: (പകുതി ഉറക്കത്തിൽ നിന്ന് ഞാൻ ചോദിച്ചു ) എന്താടാ എന്റെ പൊന്നിന് പറ്റിയെ അത് പറ ആദ്യം .

മീനു :സ്കൂൾ മീറ്റിങ് വന്നപ്പോ ഉഷ മിസ്സ്‌ ചോദിക്കുവാ, ഏട്ടനും ഏട്ടത്തി ഉം ആണോ എന്ന്.. അവരേം കുറ്റം പറയാൻ ഒക്കില്ല രണ്ടും നവ ദമ്പതികളെ പോലെ അല്ലെ നടക്കുന്നേ…

ആമി : എന്നിട്ട് നീ എന്ത് പറഞ്ഞു അവരോട്.

മീനു : ഹ ഹ ഹാ ഞാൻ പറഞ്ഞു അത് ഏട്ടനും ചേച്ചിയും ആണ് എന്ന്. ചേച്ചിയുടെ കല്യാണം കഴിഞ്ഞെന്നും. ഏട്ടന് തേപ്പ് കിടിയത് കൊണ്ട് കല്യാണം വേണ്ടന് പറഞ്ഞു നടപ്പാ എന്ന്…

: എടി നീ എന്തിനാ മോളെ അങ്ങനെ പറഞ്ഞെ ശേ…. ഞാൻ ഇനി അവരുടെ ഒക്കെ മുഖത്തു എങ്ങനെ നോക്കും.

ആമി : അത് നന്നായി പോയി. നിങ്ങളോട് ഞാൻ എത്ര ആയി പറയുന്നു ആ തടി ഒക്കെ ഒന്ന് വെട്ടി നിർത്താൻ….എന്നിട്ട് പറയെടി മോളെ മിസ്സ്‌ എന്ത് പറഞ്ഞു… (ഓ അവളുടെ ഒരു ആവേശം)

Leave a Reply

Your email address will not be published. Required fields are marked *