നാമം ഇല്ലാത്തവൾ [ വേടൻ ]

Posted by

 

അങ്ങനെ അവൾ യാത്ര പറഞ്ഞു വീട്ടിലെക്ക് നടന്നു ഞാൻ എന്റെ വീട്ടിലേക്ക്

 

 

വൈകിട്ട്

 

 

” നീ ഇന്ന് നിത്യനെ വീണ്ടും കണ്ടോ.. സംസാരിച്ചോ… ”

 

ഉമ്മറത്തു ഇരുന്ന് ഫോണിൽ തൊണ്ടികൊണ്ട് ഇരുന്ന എന്നോട് ആ ചോദ്യം എറിഞ്ഞത് ഏട്ടത്തി ആണ്

 

“ഏത്‌ നിത്യാ…? ”

 

 

ഞാൻ ആളെ മനസിലാകാതെ സംശയരൂപേണ ഏട്ടത്തിക്ക് മുഖം കൊടുത്തു

 

 

” അഹ് എടാ ഇന്ന് രാവിലെ കോളേജിൽ വെച്ച് നിനക്ക് സംസാരിക്കാൻ കഴിവില്ലേ എന്ന് ചോദിച്ചാ ”

 

 

ഏട്ടത്തി കാര്യങ്ങൾ മുഴുവനായി വിശദീകരിച്ചപ്പോ എനിക്ക് ആളെ മനസിലായി

 

 

” അഹ് ഹാ പെണ്ണോ… ആഹ് സംസാരിച്ചായിരുന്നു എന്തേയ്…. ”

 

 

” അഹ്.. അങ്ങനെ പറ വെറുതെയല്ല പെണ്ണ് ഇന്ന് ഫുൾ എന്റെ പുറകെ നടന്നെ… ”

 

 

” ഏട്ടത്തിയുടെ പുറകെ ആ പെണ്ണ് എന്തിനാ നടക്കുന്നേ… ”

 

 

തൈര്….. കാര്യം എനിക്ക് ഒന്നും മനസിലാകുന്നില്ല

 

 

” ഇത്പോലെ ഒരു ബോൾട്ട്… എടാ ഊപ്പേ.. ആ പെണ്ണ് നിന്റെ കാര്യങ്ങൾ ചോദിച്ചാ എന്റെ പുറകെ നടന്നെ ”

 

 

ഏട്ടത്തി തനി ചേച്ചിയായി

 

 

” നിങ്ങള് ഒരു കോളേജ് ലക്ച്ചർ അല്ലെ ഇത്രയും മ്ലേച്ഛകരമായ വാക്കുകൾ ഉച്ഛരിക്കാൻ നാണമില്ലേ സ്ത്രീയെ നിങ്ങൾക്ക്.. ”

 

 

” ഇല്ല എനിക്ക് ഇച്ചിരി നാണകുറവാ. നിന്റെ അല്ലെ ഏട്ടത്തി അപ്പോ ഇത്രെയൊക്കെ പ്രതീക്ഷിച്ചാൽ മതി ”

 

 

കിട്ടിയോ…. ഇല്ല ചോദിച്ചുമേടിച്ചു….

 

 

” അല്ലേടത്തി ആ പെണ്ണിന് എന്റെ കാര്യങ്ങൾ അറിഞ്ഞിട്ട് ഇപ്പോ എന്തിനാ.. ”

 

ഞാൻ ചമ്മൽ മാറ്റാനായി ഏട്ടത്തിയോട് ചോദിച്ചതിന് മറുപടി വന്നത് അമ്മയിൽ നിന്നായിരുന്നു

 

” ആ പെണ്ണിന് എന്റെ മോനെ ഇഷ്ടയത്കൊണ്ട്… അല്ലേടി മോളെ… “

Leave a Reply

Your email address will not be published. Required fields are marked *