“നീ മിണ്ടരുത്…. അഹ് എത്ര അടിക്കണം എന്ന് ചോദിച്ചപ്പോ ഫുൾ ടാങ്ക് അടിച്ചോളാൻ…”
ഏട്ടത്തി വൃത്തിയായി ഇളിച്ചു കാണിച്ചു.
“നിങ്ങള് എന്നാൽ വഴക്ക് പിടിക്ക് ഞാൻ ദേ വരണു…”
അങ്ങനെ വണ്ടിയും എടുത്ത് ഒന്ന് പുറത്തേക്ക് ഇറങ്ങി മണ്ണിട്ട പാതയിലൂടെ ഇൻല്യൻ ഫോർ ന്റെ മുഴകത്തോടെ അവൻ അങ്ങനെ നീങ്ങി
തണുത്ത കാറ്റിന്റെ നേരിയ തണുപ്പും മങ്ങിവരുന്ന സൂര്യരശ്മികളും നെൽകാതിരിൽ വിരിഞ്ഞു നിക്കണ സ്വർണകനികളുടെ അഴകും എല്ലാം ആസ്വദിച്ചു ഞാൻ മുന്നോട്ട് നീങ്ങി.
അമ്മേ……
എന്നൊരു നിലവിളി ഉയർന്നതൊടെ ഞാൻ വണ്ടി ബ്രേക്കിട്ട് നിർത്തി
” എവിടെ നോക്കിയാടോ… പൊട്ടക്കണ്ണാ താൻ വണ്ടി ഓടിക്കണേ… ”
വീണ വീഴ്ചയിൽ തന്നെ ഇരുന്നുകൊണ്ട് കൈ മുട്ട് രണ്ടും തുക്കുന്നതിന് ഇടയിൽ മുഖം ഉയർത്തി എന്റെ നേർക്ക് ഒരു പോരുവിളി നടന്നതാണ്
” ആം സൊ.. സോറി… എക്സ്ട്രേമേലി സോറി.. ഞാൻ കണ്ടില്ല ”
ഞാൻ ഓടിച്ചെന്നു അവളെ പിടിച്ചു എണ്ണിപ്പിച്ചു…
” ഓ… കണ്ടില്ല പോലും…. മനുഷ്യനെ കൊല്ലാൻ നോക്കിട്ട്…. എന്റശ്വരാ.. എന്റെ പാല്… ”
അപ്പോളാണ് ഞാനും അത് കണ്ടത് പാല് മുഴുവൻ റോഡിൽ പോയി. കഷ്ടം
” കാര്യമായി ഒന്നും പറ്റില്ലാല്ലോ.. പോട്ടെ… ”
എന്നും പറഞ്ഞു ഞാൻ ബൈക്കിനു നേരെ നടന്നു
” പോട്ടെന്നോ… ഡോ… എടൊ പൊട്ടക്കണ്ണാ… ”
” അഹ്….?? ”
” എങ്ങോട്ടു പോണ്… ”
” എടൊ ഞാൻ പറഞ്ഞല്ലോ.. ഞാൻ കണ്ടില്ല അങ്ങനെ പറ്റിയതാണ് ”
ഞാൻ വീണ്ടും ഒന്ന് താണു
” കാണില്ല റോഡ് നോക്കി ഓടിക്കണം… ”
അവൾ കുറച്ച് ഉച്ചത്തിൽ ആണ് സംസാരിച്ചേ… അതോടെ ഞാൻ വീണ്ടും ഒന്ന് കൂൾ ആയി