നാമം ഇല്ലാത്തവൾ [ വേടൻ ]

Posted by

 

” മാറി നിക്കേടാ… ചള്ള് ചെക്കാ…. റൈഡർസ് പോകുന്നത് കാണാൻ പാടില്ലേ… ”

 

എന്നെ ഒരു തള്ളും വെച്ച് തന്ന് ബൈക്കിന്റെ ബാക്കിൽ കേറാൻ നോക്കുന്ന ചേച്ചിയെ കണ്ട് എനിക്ക് ചിരി പൊട്ടി

 

 

” എന്തോന്നാ… ഏണി വേണ്ടിവരുമോ ”

 

 

” വേണ്ടിവരുമെന്നാ തോന്നുന്നേ…. ”

 

ഓ.. ഒരു വിധത്തിൽ പിടിച്ചു കേറി എന്നിട്ട് എനിക്ക് ഒരു അളിഞ്ഞ ചിരിയും… ഈ……

 

അവര് അങ്ങനെ എന്റെ ലേറ്റസ്റ്റ് മോഡൽ R6 ഉം കൊണ്ട് പോകുന്നത് ഞാൻ അങ്ങനെ നോക്കി നിന്ന്, അകത്തോട്ടു വിട്ട്… ഓഫീസിൽ വിളിച്ചു നാളെ കഴിഞ്ഞ് ഉറപ്പായും എത്താം എന്ന് പറഞ്ഞു ഫോൺ വെച്ചതെ … മാഗ്ഗിയുടെ കാൾ വന്നു…ഫോൺ എടുത്ത് കുറെ തെറിയും കേട്ട് മറുപടിയും കൊടുത്ത് ഫോൺ വെച്ച്.. അവൾ മാഗ്ഗി… അവൾ എന്റെ നല്ലൊരു ഫ്രണ്ട് ആണ് വന്നാ അന്നുമുതൽ ഇന്ന് വരെ ഒരു കളങ്കവും സംഭവിക്കാത്ത സൗഹൃദം… ഒരു വീട്ടിൽ ഒന്നിച്ചു കഴിഞ്ഞിട്ടുണ്ട് ഞങ്ങൾ പക്ഷെ മോശമായി ഞങ്ങൾ രണ്ടാൾ ഇൽ നിന്നും ഒന്നും ഉണ്ടായിട്ടില്ല ഫോൺ വെച്ച് ഞാൻ അകത്തേക്ക് പോയി…

 

കുറച്ച് കഴിഞ്ഞു വണ്ടി വരുന്ന ശബ്ദം കേട്ട് ഞാൻ ഇറങ്ങി ചെന്ന്.. വണ്ടി ഓടിച്ചത് എന്റെ പുന്നാര ഏട്ടത്തി ആയിരുന്നു.

 

“എങ്ങനെ ഉണ്ടട്ടത്തി വണ്ടി…”

 

“എടാ ഇത് എന്തോന്നാ മിസൈൽ ഓ… അങ്ങ് കൊണ്ട് പോകുവാണല്ലോ..”

പെട്ടന്ന് ചേട്ടൻ എന്റെ കുത്തിനു പിടിച്ചു… ഏട്ടത്തി ചിരിക്കുണ്ട് ഞാൻ എന്താണ് എട്ടതിയോട് കണ്ണുകൊണ്ട് കാണിച്ചപ്പോ ഇപ്പൊ കിട്ടും എന്ന് തിരിച്ചു കാണിച്ചു. കാര്യം മനസിലായ എന്റെ ചുണ്ടിലും ചിരി വന്നുചേർന്നു.

 

” ചതിക്കുവായിരുന്നു അല്ലേടാ…? ”

 

ഞാൻ അതെ എന്ന് തലയിട്ടി.

 

“പാവം ഏട്ടന്റെ അക്കൗണ്ട് empty ആയെടാ അജു ..”

 

ഏട്ടത്തി ചിരി തുടങ്ങി ഞാനും അങ്ങ് ചിരിച്ചുകൊടുത്തു. ഇലേൽ ചിലപ്പോ ഫുഡ്‌ തന്നില്ലെന്ന്തന്നെ വരും.

Leave a Reply

Your email address will not be published. Required fields are marked *