നാമം ഇല്ലാത്തവൾ [ വേടൻ ]

Posted by

ആല്ലേൽ തന്നെ ബില്ല് കൊടുക്കാൻ ഇവനാര് ബിൽലാദനോ….!

 

” ഇങ്ങ് തന്നെ നോക്കട്ടെ ”

 

എന്നും പറഞ്ഞു ഏട്ടത്തി ആ പേപ്പർ കൈയിൽ നിന്ന് വാങ്ങിയതേ…

 

” ഈശ്വരാ… ”

 

നെഞ്ചത്ത് കൈവെച്ചുപോയി പാവം

 

 

” എന്നാടി… എന്നാന്നു… ”

 

 

ഏട്ടൻ ഏട്ടത്തിയെ കുലിക്കി വിളിച്ചു.. അമ്പരന്ന മുഖത്തോടെ കൈയിലെ പേപ്പർ മാത്രം ഏട്ടന് നേരെ നീട്ടി അവിടേം ഇത് തന്നെ അവസ്ഥ

അപ്പോളേക്കും വന്നവർ പോയി നാട്ടുകാർ കുടി.. അത് പിന്നെ അങ്ങനെ ആണല്ലോ മറ്റുള്ളവരുടെ വീട്ടിൽ എന്ത് നടക്കുന്നു എന്നറിഞ്ഞില്ലെങ്കിൽ ഒരു സമാധാനവും അവർക്ക് കിട്ടുകേല..

 

 

” ഇതാരുടെ വണ്ടിയാ അജി.. ”

 

 

രമണി ചേച്ചിയാണ്… ഇതറിഞ്ഞിട്ട് വേണം പെണ്ണുമ്പുള്ളക്ക് തൊഴിലുറപ്പില് പോയി ഡീറ്റെയിൽസ് കൊടുക്കാൻ. പണ്ട് പത്തിലോ മറ്റോ പഠിക്കുമ്പോ സുകുമാരൻ ചേട്ടന്റെ കടയിൽ നിന്ന് കോല് മുട്ടായി വാങ്ങി കഴിച്ചോണ്ട് വന്ന ഞാൻ സിഗരറ്റ് വലിച്ചെന്ന് വീട്ടിൽ പറഞ്ഞ മോന്റെ മോളാണ് നമ്മടെ രമണി ചേച്ചി… ദൈവമേ ചേച്ചിക്ക് നല്ലത് മാത്രം വരുത്തണേ…….

 

 

” ഇവന്റെയാ ചേച്ചി… ”

 

ഏട്ടൻ അതും പറഞ്ഞു എന്നെ മാറ്റി നിർത്തി കൂടെ ഏട്ടത്തിയും

 

” ഇത് എങ്ങനും അച്ഛൻ അറിഞ്ഞാൽ…. ”

 

” അറിയരുത്…..”

 

” എന്തോ…..?? ”

 

” അല്ല പറയരുതേ എന്ന് പറഞ്ഞയാ… ”

 

” ഞങ്ങൾക്ക് എന്താ ഗുണം… ”

 

” ഞാൻ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും ”

 

” അതൊക്കെ നീ പെട്ടോ… ബട്ട് ഒരു ഡിമാന്റ് ഉണ്ട്…. ”

 

ഞാൻ ഏട്ടന്റെ മുഖത്തേക്ക് ഒന്ന് നോക്കി.. ഇങ്ങേര്…

 

” നീ പോകുന്നവരെ ഇത് ഞാൻ ഓടിക്കും ”

 

 

” അഹ് വേറെ നിവർത്തിയില്ലലോ മ്….. അച്ഛൻ അറിയുന്നതിലും നല്ലത് ഇത് തന്നാ… ശെരി കൊണ്ട് പൊക്കോ “

Leave a Reply

Your email address will not be published. Required fields are marked *