നാമം ഇല്ലാത്തവൾ [ വേടൻ ]

Posted by

 

” ഇതേ ഒരു പേപ്പറിൽ എഴുതി തന്നേര് സമയം കിട്ടുമ്പോ വായിച്ചു ചിരിച്ചോളാം…. ”

 

 

ഏട്ടത്തിയുടെ ആ കമന്ററി പാടെ പുച്ഛിച്ചു തള്ളി ഞാൻ അവിടെനിന്നും എണ്ണിറ്റ്

 

” ഓ നിന്റെ സ്റ്റാഡേർഡ്നു പറ്റിയ ഒരണം ഞാൻ പറഞ്ഞന്നേ ഉള്ളെ… ദേ ഡാ വണ്ടി വന്നു.. ഏഹ് ഇത് എന്തോന്നാ ഇത്രം വലിയ വണ്ടി ഒരു ബൈക്ക് കൊണ്ട് വരാൻ.”

 

എന്നെ ആക്കികൊണ്ട് സംസാരിച്ച വാക്കുകൾ നിർത്തി മുഖത്ത് ആചാര്യം വന്ന് നിറഞ്ഞു..കണ്ടെയ്നർ വന്നപ്പോ ഏട്ടത്തി ഒന്ന് ശംകിച്ചു.

 

 

” നി വല്ല കാറും അണോ വാങ്ങിയെ….”

 

 

വണ്ടിയിൽ ഒന്ന് നോക്കികൊണ്ട്‌ ഏട്ടൻ അങ്ങോട്ടേക് വന്നു, അപ്പൊത്തന്നെ തൊപ്പിവെച്ച ഒരാൾ എന്റെ അരികിൽ എത്തിയിരുന്നു

 

” ഇതിൽ പറയുന്ന അർജുൻ വിശ്വനാഥൻ ”

 

അയാൾ ഞങ്ങളെ ഒന്ന് നോക്കിട്ട് ചോദിച്ചു നിർത്തി

 

” ഞാൻ ആണ് ”

 

അയാൾ തിരക്കുന്ന ആൾ ഞാൻ ആണെന്നറിഞ്ഞതോടെ ഒരു ഫോം എന്റെ നേരെ നീട്ടി.. അപ്പോളേക്കും ബൈക്ക് അൺലോഡ് ചെയ്തിരുന്നു ഏട്ടനും ഏട്ടത്തിയും എന്നെ ഒന്ന് നോക്കി ബൈക്കിന്റെ അടുത്തേക്ക് നടന്നു.. ഞാൻ ആ ഫോമിൽ ഒപ്പ്പും ഇട്ട് അങ്ങോട്ടേക് ചെന്നു

അയ്യോടാ മറന്നു….. അച്ഛനും അമ്മയും ഇവിടെ ഇല്ല … അവർ അടുത്തൊരു വീട്ടിൽ കല്യാണത്തിന് പോയേക്കുവാ… ഇല്ലേൽ ഇപ്പൊ കാണാമായിരുന്നു പുകില്.

അപ്പോ തിരിച്ചു വരാം

 

കവർ പൊട്ടിച്ചു വണ്ടി കണ്ടപ്പോ രണ്ടാളുടേം കിളി പാറി എന്നെനിക് മനസിലായി

 

 

” ഇതിന് എത്ര ആയെന്നാടാ നാറി നീ ഞങ്ങളോട് പറഞ്ഞെ.. ”

 

 

എന്നെ രൂക്ഷമായി നോക്കി ഏട്ടൻ എനിക്ക് നേരെ ചോദ്യം എറിഞ്ഞപ്പോ ഞാൻ ഒന്ന് പതറി

 

 

” ദാ… സർ എമൗണ്ട് ബില്ല് ”

 

അഹ് തീർന്ന്…. അല്ല ഈ മലരൻ പോയില്ലായിരുന്നോ…?? ആ ഫോം തന്ന നാറിയാണ്

Leave a Reply

Your email address will not be published. Required fields are marked *