അങ്ങനെ ഇരിക്കെ എന്റെ ഫോണിൽ ഒരു വാട്സ്ആപ്പ് മെസ്സേജ് വന്നു താങ്ക്സ് മനു ഹായ് തുളസി എന്റെ മനസ് തുള്ളിചാടി
അങ്ങനെ ഞങ്ങളുടെ ബന്ധം മെസ്സേജ് കളിലൂടെയും ഫോട്ടോകളിലൂടെയും വീഡിയോ കളിലൂടെയും ഇടവഴിയിലെ കണ്ടുമുട്ടലുകളിലൂടെയും വളർന്നു അതൊരു അവിഹിതബന്ധത്തിന് മുകളിൽ നല്ലൊരു സൗഹൃദമായി എന്ത് പങ്കുവയ്ക്കാൻ കഴിയുന്ന സൗഹൃദം
പെട്ടന്നായിരുന്നു ആ നശിച്ച മെസ്സേജ് എന്റെ അച്ഛന്റെ ഫോണിലോട്ട് വന്നത്
Hi parent നിങ്ങളുടെ മകന്റെ ക്ലാസ് 2 ആഴ്ച മുന്നേ തുടങ്ങാൻ മാനേജ്‍മെന്റ് തീരുമാനിച്ചതിനാൽ വരുന്ന ബുധനാഴ്ച കോളേജിൽ ജോയിൻ ചെയ്യാൻ അഭ്യർത്ഥിക്കുന്നു പ്രിൻസിപ്പൽ –
അച്ഛൻ അത് വായിച്ചപ്പോൾ ഞാൻ നിന്ന നിൽപ്പിൽ താഴോട്ടു പോകുന്ന പോലെ എനിക്ക് തോന്നി
വിലറിവെളുത്ത എന്റെ മുഖം കണ്ട് അമ്മക് സങ്കടം വന്നു ഞാൻ വീട്ടുകാരെ വിട്ടപിരിഞ്ഞു നിൽക്കുന്നതിന്റെ വിഷമത്തിൽ ആണെന്നായിരുന്നു അമ്മയുടെ വിചാരം അമ്മ എന്നെ സമാധാനിപ്പിച്ചു
തുളസിയുടെ ഓരോ നിമിഷവും എന്റെ കണ്മുന്നിൽ ഒരു സിനിമ കാണുന്ന പോലെ തെളിഞ്ഞു എനിക്ക് എന്റെ സങ്കടം അടക്കാൻ കഴിയുന്നില്ല എന്റെ കണ്ണുകൾ നിറയുന്നോ? എന്റെ തൊണ്ട ഇടാരുന്നോ? എനിക്ക് ആകെ പരവേശമായി വീട്ടുകാർ അറിയാതെ ഞാൻ അതെല്ലാം ഒതുക്കി
തുളസിയോട് പറയണം അവൾ എങ്ങനെ react ചെയ്യും പോകണ്ട എന്ന് പറയുമോ പറഞ്ഞാൽ ഞാൻ പോവില്ല പോയാൽ എങ്ങനെ എനിക്ക് കാണാതിരിക്കാൻ പറ്റില്ല അവൾക്കും അങ്ങനെതന്നെ
എനിക്ക് വട്ടുപിടിക്കുന്നു ഞാൻ അവൾക്ക് മെസ്സേജ് അയച്ചു. കാര്യം പറഞ്ഞു അവൾ എന്നോട് വൈകീട്ട് 4 മണിക്ക് ഇടവഴിയിൽ വരാൻ പറഞ്ഞു
4 മണിയാകാൻ 4 ദിവസം പോലെ എനിക്ക് അനുഭവപ്പെട്ടു ഫ്രണ്ട് നെ കാണാനാണെന്നും പറഞ്ഞ് ഞാനും ഇടവഴിയിലേക്ക് ഓടി
അവൾ എന്നിലും മുന്നേ അവിടെ എത്തിയിരുന്നു
അവൾ ചിരിച്ചുകൊണ്ട് നിക്കുകയാണ് ഞാൻ അടുത്തുവന്നപ്പോൾ ആ ചിരിച്ചു മെല്ലെ മാറാൻ തുടങ്ങി വിങ്ങി നിക്കുകയാണ് പാവം ഞാൻ കാണാതിരിക്കാൻ മാക്സിമം ശ്രമിച്ചെങ്കിലും ചേച്ചി എന്ന് ഞാൻവിളിച്ചപ്പോ അവളുടെ കണ്ണിൽ മുത്തുമണികൾ പൊഴിയുന്ന പോലെ കണ്ണുനീർ പുറത്തേക് ഒഴുകി