“പോട്ടെടി എല്ലാം ശെരിയാവും, നിന്റെ ഫ്രണ്ട് ആൾറെഡി കാനഡയിൽ ജോലി റെഡി ആക്കി തരാം എന്ന് പറഞ്ഞില്ലേ പിന്നെന്താ പ്രശ്നം. അവിടെ പോയി ഒരു വർഷത്തിനുള്ളിൽ നീ ആ വീടല്ല അത്പോലെ 2 വീട് വാങ്ങും.” പൂജ അവളെ ആശ്വസിപ്പിച്ചു. **************************
അടുത്ത ദിവസം തന്നെ അയാളെ നാലാം നിലയിലെ റൂമിലേക്ക് മാറ്റി. മിഴി അയാളെ നല്ലപോലെ തന്നെ കെയർ ചെയ്തു, എന്നാൽ അയാൾ എപ്പോഴും ഒരു നിസ്സംഗ ഭാവം ആയിരുന്നു. പലപ്പോഴും ചോദിക്കുന്നതിനു മറുപടി പോലും കിട്ടില്ല. അവൾ അയാളെ ശ്രദ്ധിച്ചു, ഒരു 27-28 വയസ്സ് കാണും, ഇരുനിറം കുറ്റിത്താടി ഒക്കെ ആയൊരു രൂപം കാണാനൊക്കെ കൊള്ളാം. എന്നാൽ അയാളുടെ അവസ്ഥ ഓർത്തപ്പോൾ അവൾക്ക് കഷ്ടം തോന്നി. അയാൾക് ഇപ്പോ സ്വയം നടക്കാം എന്നാൽ ചെറിയൊരു സപ്പോർട്ട് ആവിശ്യമാണ്, ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട് ഒരാഴ്ച കൊണ്ട് തന്നെ അതിന്റെ ഇമ്പ്രൂവ്മെന്റ് കാണാനുണ്ട്. ആ റൂമിൽ നിന്ന് നോക്കിയാൽ കണ്ണെത്താദൂരം പരന്നു കിടക്കുന്ന പച്ചപ്പും അതിനിടയിൽ വളഞ്ഞു പുളഞ്ഞു ഒഴുകുന്ന റോഡും കാണാൻ സാധിച്ചിരുന്നു. അയാൾ എപ്പോഴും ആ ചില്ല് ജാലകത്തിന്റെ അടുത്ത് ഒരു കസേരയിൽ പോയി ഇരിക്കും. വളരെ നിർബന്ധിച്ചാൽ മാത്രമേ കട്ടിലിൽ വന്നു കിടക്കു. ആദ്യമൊക്കെ മിഴി അയാളോട് എന്തൊക്കെയോ ചോദിക്കാൻ ശ്രമിച്ചിരുന്നു എന്നാൽ അയാളുടെ തണുത്ത പ്രതികരണം അവളെ പിന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
രണ്ടാമത്തെ ആഴ്ച അവൾ റൂമിലേക്ക് വന്നു നോക്കിയപ്പോൾ അയാളെ കട്ടിലിൽ കണ്ടില്ല അയാൾ പതിവ്പോലെ ആ ജനാലയിൽ കൂടി നോക്കി മഴ കണ്ടു ഇരിക്കുകയായിരുന്നു.
അവൾ അയാൾക്ക് കൊടുക്കാൻ ഉള്ള ഗുളികകളും ഒരു ഗ്ലാസ് വെള്ളവും കൊണ്ട് അടുത്തേക്ക് ചെന്നു അയാളെ വിളിച്ചു.
അയാൾ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു. “ആഹാ… ചിരിക്കാൻ ഒക്കെ അറിയാവോ??” അവൾ അത്ഭുതത്തോടെ കളിയായി ചോദിച്ചു. “ചിരിക്കാൻ മറന്നുപോയിട്ടില്ല എന്ന് തോന്നുന്നു. ബാക്കി ഒക്കെ മറന്നു.” ആദ്യമായി അയാൾ സംസാരിച്ചു. “അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ചു ചോദിച്ചതല്ല സോറി.” അവൾ അബദ്ധം പറ്റിയ പോലെ പറഞ്ഞു. അയാൾ വീണ്ടും ഒന്ന് ചിരിച്ചു. “ദാ ഈ ഗുളിക കഴിക്ക് എന്നിട്ടാവാം ബാക്കി.” അവൾ ഗുളികയും ഗ്ലാസും അയാൾക്ക് കൈമാറി. അയാൾ ഗുളിക വായിലേക്ക് ഇട്ടു വെള്ളം ഒഴിച്ചിട്ടു ഗ്ലാസ് അവൾക്ക് തിരിച്ചു കൊടുത്തു. എന്നാൽ അത് അവളുടെ പിടിയിൽ നിന്നു വഴുതി താഴേക്ക് വീണു, ഞെട്ടി പിന്നോട്ട് കണ്ണടച്ച് ചാടിയ അവളെ ഞെട്ടിച്ചുകൊണ്ട് അയാൾ ആ ഗ്ലാസ് തറയിൽ നിന്ന് അരയിഞ്ചു ഉയരത്തിൽ വെച്ച് കൈക്കലാക്കി.