അല്പ നേരത്തെ മൗനത്തിനു ശേഷം അയാൾ സംസാരിക്കാൻ തുടങ്ങി. “പോൾ…ഇതൊന്നു വിവരിക്കാമോ കുറച്ച് കൂടി? അതായത് അയാൾക്ക് ഇപ്പൊ എന്താണ് ഓർമയുള്ളത്? എന്ത് ചെയ്താൽ ഓർമ വരും? മീൻസ് എനി ഇൻസിഡന്റ്സ്, ഷോക്‌സ് അങ്ങനെ എന്തെങ്കിലും?”
“സീ ഡോക്ടർ… ഈ സ്കാൻ റിപ്പോർട്ട് കണ്ടോ, അയാളുടെ തലയുടെ ഏകദേശം പിൻഭാഗത്താണ് അടി കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായിട്ടാണ് ഓർമ നഷ്ടപ്പെട്ടത്.”
“ഓർമ നഷ്ടപ്പെടൽ പല രീതിയിൽ ആവാം ചിലർക്ക് പേരൊക്കെ ഓർമയുണ്ടാവും എന്നാൽ ഇതിനു മുൻപ് സംഭവിച്ച ചില കാര്യങ്ങൾ, അയാൾ മറ്റാരോടെങ്കിലും പറഞ്ഞ കാര്യങ്ങൾ അതൊക്കെ അയാൾ മറന്നുപോകും, പിന്നെ ഷോർട് ടൈം മെമ്മറി ലോസ്, ഈ അവസ്ഥയിൽ അയാൾക്ക് വളരെ കുറച്ച് നേരത്തെ കാര്യങ്ങൾ മാത്രമേ ഓർത്തിരിക്കാൻ ആവൂ ലൈക്ക് നമ്മുടെ അമീർ ഖാന്റെ ഗജിനി ഫിലിം പോലെ.”
“പിന്നെ ഉള്ളതാണ് ടെംപററി മെമ്മറി ലോസ്, അതായത് അയാൾക്ക് അയാളുടെ പാസ്റ്റ് ഒന്നും തന്നെ ഓർമ കാണില്ല. എന്നാൽ അയാളുടെ ഉപബോധ മനസ്സിൽ ഉള്ള കാര്യങ്ങൾ അയാൾക്ക് ഓർമയുണ്ടാവും. അതായത് ഡ്രൈവിംഗ് പോലെ ഉള്ളത്. പിന്നെ അയാൾക്ക് ഏതെങ്കിലും ഒരു സ്‌കിൽ ഉണ്ടെങ്കിൽ മീൻസ് അയാൾ ഇപ്പൊ ഒരു ആശാരി ആണെങ്കിൽ ആ പണി അയാളെക്കൊണ്ട് ചെയ്യാൻ പറ്റും. ബട്ട് അയാൾക്ക് താൻ ഒരു ആശാരി ആയിരുന്നു എന്ന ഓർമ ഉണ്ടാവില്ല. എന്നാൽ സന്ദർഭം വരുമ്പോൾ അയാൾക്ക് അത് ചെയ്യാൻ പറ്റും.”
“ഇതൊക്കെ ഓർമ ഉണ്ടെങ്കിലും താൻ ആരാണെന്നോ എന്താണെന്നോ തനിക്ക് ആരൊക്കെ ഉണ്ടെന്നോ എന്നൊന്നും അയാളെക്കൊണ്ട് ഇപ്പൊ ഓർക്കാൻ പറ്റില്ല. ഏതെങ്കിലും ഒരു പോയിന്റിൽ അയാൾക്ക് മുൻപ് നടന്ന എന്തെങ്കിലും ഒരു ഇൻസിഡന്റ് ഓർമ വരും ക്രമേണ അയാൾക്ക് പഴയതൊക്കെ ഓർത്തെടുക്കാൻ പറ്റും. എന്നാൽ ഇത് ഒറ്റ ദിവസം കൊണ്ട് ആവില്ല ചിലപ്പോൾ. ഒരു പക്ഷേ അതൊന്നും ഓർമ വന്നില്ല എന്നും വരാം.”
ഡോക്ടർ പറഞ്ഞത് കേട്ട് എല്ലാവരും നിർവികാരരായി നിന്നു.
“മം… എന്തായാലും അയാൾ സുഖം പ്രാപിക്കുന്നുണ്ട്, ഒരു 3 ആഴ്ച കൊണ്ട് ഒരുപക്ഷെ ഡിസ്ചാർജ് ചെയ്യാൻ സാധിച്ചേക്കും, എന്നാൽ അയാളുടെ മുന്നോട്ടുള്ള ജീവിതം…?” മേത്ത ഒന്ന് ശങ്കിച്ചു.