“എക്സ്… കുറച്ച് നേരം വന്നു കിടക്ക്, വെറുതെ ഇരുന്നു അത് തന്നെ ആലോചിച്ചു സ്‌ട്രെയിൻ ചെയ്യണ്ട. ഒരു കാര്യം ഉറപ്പാ, നിനക്ക് എന്തായാലും ഓർമ്മ തിരിച്ചു കിട്ടും.” അവളുടെ വാക്കുകൾ കേട്ട് അവൻ ഒന്ന് നിശ്വസിച്ചു, പതിയെ നടന്ന് ഒന്നും മിണ്ടാതെ കട്ടിലിൽ കയറി കണ്ണടച്ച് കിടന്നു. അത് കണ്ടുനിന്ന മിഴിക്കും എന്തോ വിഷമം പോലെ തോന്നി. അവൾ മെല്ലെ മറ്റു ജോലികളിലേക്ക് തിരിഞ്ഞു.
അന്ന് നൈറ്റ് എക്സിന്റെ കൂടെ നിൽക്കേണ്ടത് പൂജ ആയിരുന്നു. വാർഡിൽ എല്ലാം ശിവാനിയെ ഏല്പിച്ചു അവൾ അവന്റെ റൂമിൽ എത്തി. ലൈറ്റ് ഇട്ടു.
പെട്ടന്ന് ലൈറ്റ് വീണപ്പോൾ ജനലിനു അടുത്തിരുന്ന അവൻ തിരിഞ്ഞു നോക്കി പൂജയെ കണ്ട് ഒന്ന് പുഞ്ചിരിച്ചു.
“നീ എന്താ ഈ ലൈറ്റ് ഓഫ് ചെയ്ത് അവിടെ പോയി നിക്കുന്നത്, ലൈറ്റ് ഇട്ടൂടെ?” “നീ ആ ലൈറ്റ് ഓഫ് ചെയ്ത് ഇവിടെ വന്നു നോക്കിക്കെ.” അവൾ അവൻ പറഞ്ഞത് പോലെ ലൈറ്റ് ഓഫ് ചെയ്തിട്ട് ആ ജനലിനരികിൽ വന്ന് നോക്കി. ദൂരെ റോഡിൽ ഇരുട്ടിൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് മാത്രം. അതിങ്ങനെ ഇരുട്ടിൽ മിന്നാമിനുങ്ങിനെ പോലെ ഒഴുകി നീങ്ങുന്നു.
“കൊള്ളാല്ലോ… ഇത്ര നാൾ ഞാൻ ഇവിടെ നിന്നിട്ട് ഇതൊന്നും ശ്രദ്ധിച്ചിട്ടില്ല.” “അത് നിങ്ങൾക്ക് ഇവിടെ വേറെ ഇഷ്ടംപോലെ ജോലി ഉള്ളത് കൊണ്ട്, അതുപോലാണോ ഒരു പണിം ഇല്ലാതെ ഇരിക്കുന്ന ഞാൻ. പിന്നെ ഈ ഇരുട്ടിൽ ഇങ്ങനെ ഇരിക്കുമ്പോ എന്തോ മനസ്സിന് ഒരു ശാന്തത തോന്നുന്നു.”
“ഇത് വട്ട് തന്നെ.” അവൾ ചിരിച്ചു.
അൽപനേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല. ദൂരെ റോഡിൽ ഒരു ലോറിയുടെ ഹോൺ ശബ്ദം കേട്ടതും അവൻ എന്തോ ഓർത്തിട്ടെന്ന പോലെ അവളെ നോക്കി.
********
തുടരണോ?
അഭിപ്രായങ്ങൾ തുറന്ന് പറയുക✌️