“ദേ ഈ വെള്ളം കുടിക്ക്.. ഈസി…. ഈസി…എല്ലാം ശെരിയാവും. ദാ ഇത് കുടിക്ക്.” വെള്ളം അവൻ വാങ്ങി കുടിച്ചു, ചെറിയൊരു ആശ്വാസം തോന്നി. അവൾ അവന്റെ മുതുകിൽ തടവിക്കൊണ്ടിരുന്നു.
“ഇപ്പൊ എന്തെങ്കിലും തോന്നുന്നുണ്ടോ? ഞാൻ ഡോക്ടറെ വിളിക്കാം നീ അധികം സ്‌ട്രെയിൻ എടുക്കണ്ട, ഓർമ്മ വരുന്നത് നല്ല കാര്യം അല്ലേ യു വിൽ ബി ഫൈൻ സൂൺ.” അവൾ ഒരു കൈകൊണ്ട് ഫോൺ എടുത്ത് ഡോക്ടർ മേത്തയെ വിളിച്ചു.
അധികം വൈകാതെ മേത്തയും കൂടെ പൂജയും എത്തി. “യെസ് എക്സ്… ഹൗ ആർ യു നൗ?” “ആം ഫൈൻ ഡോക്ടർ.” “സോ ടെൽമീ, എന്താണ് തനിക്ക് ഉണ്ടായ ആ ചെറിയ ഓർമ്മ?” അവൻ മിഴി വരച്ച ചിത്രം ഡോക്ടർക് കൊടുത്തു. “ഡോക്ടർ എനിക്ക് ഈ പടം മുൻപ് എവിടെയോ കണ്ടത് പോലെ എന്നാൽ അത് പേപ്പറിൽ വരച്ച പടം അല്ല.” അവൻ ഒരു ഭീതിയോടെ പറഞ്ഞു നിർത്തി.
“പിന്നെ? പേപ്പറിൽ അല്ലെങ്കിൽ പിന്നെവിടെ?” ഡോക്ടർ മേത്ത ആകാംഷയോടെ ചോദിച്ചു.
“കയ്യിൽ…” അവന്റെ മറുപടി കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു.
“കയ്യിലോ? യു മീൻ ഔർ ഹാൻഡ്?” അയാൾ വിശ്വാസം വരാത്ത പോലെ ഒന്നുകൂടി ചോദിച്ചു.
“യെസ് ഡോക്ടർ… എനിക്ക് നേരെ വീശുന്ന ഒരു കൈ… ആ കൈയിൽ ഈ ചിത്രം….പച്ചകുത്തിയത് പോലെ…. ഇത്രമാത്രമാണ് എന്റെ ഓർമ്മ.” അവന്റെ ശബ്ദം ചിലമ്പിച്ചു. അവൻ ഡോക്ടറെ തന്നെ നോക്കി നിന്നു. മിഴിയും പൂജയും എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് പോയി.
ഒന്ന് ചിന്തിച്ചിട്ട് ഡോക്ടർ തുടർന്നു. “പേടിക്കണ്ട എക്സ്… ഇത് ഒരു നല്ല സൂചന തന്നെ ആണ്. ഇനിയും ഇത്പോലെ ഉള്ള മെമ്മറി ഫ്ളാഷസ് ഉണ്ടായേക്കാം. അപ്പോൾ ഒന്നും പേടിക്കണ്ട കാര്യമില്ല. സമചിത്തതയോടെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുക. പിന്നെ അധികം നേരം ഇത് തന്നെ ആലോചിച്ചു ഇരിക്കരുത്. സ്‌ട്രെയിൻ ഒഴിവാക്കണം ഓക്കേ?” അവനെ ആശ്വസിപ്പിച്ചതിനു ശേഷം മിഴിക്ക് വേണ്ട നിർദേശം നൽകി ഡോക്ടർ പുറത്തേക്കു നടന്നു പൂജ അവനോടു പറഞ്ഞിട്ട് അയാളെ അനുഗമിച്ചു.