കണക്കുപുസ്തകം 1 [Wanderlust]

Posted by

കണക്കുപുസ്തകം 1

Kanakkupushtakam Part 1 | Author : Wanderlust


 

പ്രിയ വായനക്കാർക്ക് ഒരിക്കൽക്കൂടി നമസ്കാരം,

പുതിയ കഥയുമായി നിങ്ങൾക്ക് മുന്നിലേക്ക് വരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. പൊന്നരഞ്ഞാണമിട്ട അമ്മായിക്കും, അരളിപ്പൂന്തേനിലെ ലെച്ചുവിനും തുഷാരയ്ക്കും ശേഷം പുതിയ ഒരുപിടി കഥാപാത്രങ്ങളുമായി നിങ്ങൾക്ക് മുന്നിലേക്ക് വരികയാണ് ഞാൻ വീണ്ടും. ആദ്യത്തെ പാർട്ട് വായിക്കുമ്പോൾ തന്നെ കഥയുടെ ഏകദേശ ചട്ടക്കൂട് മനസിലാവുമെന്ന് കരുതുന്നു. ആക്ഷനും, ത്രില്ലറും, പ്രണയവും, പ്രതികാരവും, കാമവും നിറഞ്ഞ നല്ലൊരു വിരുന്ന് നിങ്ങൾക്ക് സമ്മാനിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ ഈ കഥ ഇവിടെ തുടങ്ങുന്നു. Wanderlust എന്ന തൂലികാനാമത്തോട് നിങ്ങൾ കാണിച്ച അകമഴിഞ്ഞ സ്നേഹത്തിനും സഹകരണത്തിനും നന്ദി.


ചുവപ്പ് സിഗ്നലിൽ കിടക്കുന്ന പോലീസ് വാഹനത്തിന്റെ ബീക്കൺ ലൈറ്റിൽ നിന്നും ചുവപ്പും നീലയും വെട്ടം മിന്നിമറഞ്ഞുകൊണ്ടിരുന്നു. സിഗ്നൽ മാറി പച്ച കത്തിയതോടെ വാഹനം മുന്നോട്ട് കുതിച്ചു. അല്പദൂരം കിതച്ചോടിയ ശേഷം റോഡരികിലെ പടർന്നു പന്തലിച്ചു നിൽക്കുന്ന മരത്തണലിൽ വാഹനം നിന്നു. വാഹനങ്ങളുടെ ഇരമ്പം കാതുകളെ അലോസരപ്പെടുത്തും. വഴിയോര കച്ചവടം പൊടിപൊടിക്കുന്ന സമയമാണ്. ഈ നേരത്ത് എന്താണാവോ ഏമാന്മാരുടെ സന്ദർശനമെന്ന് ആശങ്കയോടെ നോക്കുന്ന പാനിപ്പൂരി വാല. ജോലി ഭാരം തൽക്കാലത്തേക്ക് ഇറക്കിവച്ച് വീട്ടിലേക്കുള്ള വണ്ടിപിടിക്കാൻ വെപ്രാളപ്പെട്ട് ഓടുന്ന ഒരു കൂട്ടം പച്ച മനുഷ്യർ. അവരുടെ മുന്നിലേക്ക് ഉയർത്തിപ്പിടിച്ച പാലക്ക് ചീരയുമായി നടവഴിയിൽ ഇരിക്കുന്ന മറാത്തി അമ്മമാർ. പഴയകാല ബോംബെയുടെ പ്രതാപം ഒട്ടും ചോരാതെ പ്രൗഢിയോടെ തലങ്ങും വിലങ്ങും പായുന്ന പ്രീമിയർ പദ്മിനി കാറുകൾ. പോലീസ് വാഹനത്തിൽ നിന്നും ഇറങ്ങിയ നാലുപേർ അടുത്തുള്ള ചായക്കട ലക്ഷ്യമാക്കി നടക്കുമ്പോൾ ചായക്കാരന്റെ ഉള്ളൊന്ന് പിടഞ്ഞുകാണും. തോളിൽ കിടക്കുന്ന മുഷിഞ്ഞ തോർത്തുമുണ്ടെടുത്ത് ചരിത്രമുറങ്ങുന്ന ആ മരപ്പലകകൊണ്ട് തീർത്ത ഇരിപ്പിടം തുടച്ചു വൃത്തിയാക്കി.

ചായക്കാശ് കൊടുത്ത് പുറത്തേക്കിറങ്ങിയ നാലുപേർ ഒരു ടാക്സിക്ക് കൈകാണിച്ചു നിർത്തി. കൂട്ടത്തിൽ ഒരാൾ ഡ്രൈവറോട് എന്തോ സംസാരിച്ച ശേഷം നാലുപേരും വണ്ടിയിലേക്ക് കയറി. വാഹനത്തിൽ കയറിയതുമുതൽ നാലുപേരും സുഹൃത്തുക്കളെ പോലെ പരസ്പരം സംസാരിച്ചും ചിരിച്ചും ഉല്ലസിക്കുന്നു. കാറിന്റെ സ്‌പീക്കറിൽ നിന്നും പഴയ ഹിന്ദി ഗാനങ്ങൾ നിർത്താതെ പ്രവഹിച്ചുകൊണ്ടിരുന്നു. ഡ്രൈവറോട് പറഞ്ഞ സ്ഥലം എത്തിയെന്ന് തോനുന്നു. അയാൾ വണ്ടി ഒതുക്കി നിർത്തി. പണം കൊടുത്ത് പുറത്തേക്കിറങ്ങിയ നാലുപേരും നേരെ നടന്നത് ഒരു ബാറിലേക്കാണ്. എൻട്രൻസിൽ നിൽക്കുന്ന ജീവനക്കാരനോട് എന്തോ പറഞ്ഞ ശേഷം അയാൾ വാതിൽ തുറന്ന് അകത്തേക്ക് ചൂണ്ടി. അകത്ത് റിസപ്ഷൻ പോലെ ചെറിയൊരു മുറിയുണ്ട്. അവിടെ ഇരിക്കുന്ന പെൺകുട്ടിയെ നോക്കി ചിരിച്ചുകൊണ്ട് അവർ ബാർ ലക്ഷ്യമാക്കി നടന്നു. ബാറിന് അകത്തേക്കുള്ള കതകിന് അടുത്തെത്തിയപ്പോഴേക്കും അത് തുറന്നുവന്നു. അകത്ത് നടക്കുന്ന ലൈവ് മ്യൂസിക് ആസ്വദിച്ചുകൊണ്ട് മധുനുകരുന്ന കുറേയാളുകൾ. അകത്തേക്ക് പ്രവേശിക്കുവാനും പുറത്തേക്ക് കടക്കുവാനുമായി പ്രത്യേകം വാതിലുകൾ ഉണ്ട്. രണ്ട് വാതിലുകൾക്ക് ഇരുവശവും നല്ല ഗഡാഗഡിയൻമാരായ ബൗൺസേർസിനെ നിർത്തിയിട്ടുണ്ട്. ചുരുക്കം പറഞ്ഞാൽ ബാറിൽവച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാനാണ് ഭാവമെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അർത്ഥം.

Leave a Reply

Your email address will not be published. Required fields are marked *