അവൾ : കാട്ടുകോഴി എത്തിയെന്നു നോക്കാൻ വന്നതാ
ഞാൻ: എന്തെ കാട്ടു കോഴിക്ക് തീറ്റ വല്ലോം കൊടുക്കുന്നോ – അർഥം വച്ച് ഞാൻ ചോദിച്ചു
അവൾ : ഇല്ല പിടിച്ചു കറി വെക്കാനാ
ഞാൻ : എന്നെ കൊല്ലുമോ നീ
അവൾ അവിടെ നിന്ന് ചിരിച്ചു
ചുണ്ടു കൊണ്ട് ഒരു ഉമ്മ മറ്റാർക്കും മനസിലാകാതെ പോലെ ഞാൻ അവളെ കാണിച്ചു
അവൾ കൈപൊക്കി അടിക്കും എന്ന് കാണിച്ചു
കുളിക്കണം എന്നും പറഞ്ഞു ബൈ പറഞ്ഞു ഞാൻ കേറി അകത്തേക്ക് പോയി
വൈകിട്ടത്തെ ഫുഡ് കഴിച്ചിട്ടാണ് ഇപ്പോൾ പൊതുവെ അവരുടെ വീട്ടിലേക്കു പോകുന്നത്. അത് കൊണ്ട് കിടക്കരാകും വരെ അവിടെ ഇരുന്നു സംസാരിക്കാൻ പറ്റും. പതിവുപോലെ അന്നും ഫുഡ് കഴിഞ്ഞു ഞാൻ അവരുടെ റൂമിൽ ബെല്ലടിച്ചു. കഴിച്ചു കൊണ്ടിരുന്ന കയ്യോടെ ഷാഹു വന്നു ഡോർ തുറന്നു. കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ കഴിച്ചു എന്ന് പറഞ്ഞു ഒഴിഞ്ഞു.
അവർ കഴിച്ചു കഴിയുവോളം ഞാൻ ടി വി കണ്ടിരുന്നു. കഴിച്ചു കഴിഞ്ഞു അവൻ എന്റെ അടുക്കൽ എത്തി കഥ പറഞ്ഞിരുന്നു.
” ഇന്ന് വേസ്റ്റ് കളഞ്ഞിട്ടില്ലിക്ക , ബക്കറ്റ് നിറഞ്ഞിരിക്കുവാ, കൊണ്ട് കളയണെ ലേറ്റ് ആകാതെ, സ്മെല് എടുക്കും പെട്ടെന്ന് ” അടുക്കളയിൽ നിന്നും അവൾ വിളിച്ചു പറഞ്ഞു
” ഇപ്പൊ പോകാടി” എന്ന് അവൻ മറുപടി കൊടുത്തു.
” അളിയാ നീ ഇരിക്ക് ഞാൻ വേസ്റ്റും കളഞ്ഞു ഓരോ ഐസ്ക്രീമും കോൾഡ് സ്റ്റോറിൽ നിന്ന് വാങ്ങി വരാം” എന്നോടായി അവൻ പറഞ്ഞു.
” ഞാനൂടെ വരാടാ ” ഞാൻ എഴുന്നേറ്റു
” വേണ്ടെടാ നീ ഇരിക്ക്, നീ ഇപ്പോൾ സ്റ്റെപ് കേറി അല്ലെ വന്നത് ” എന്നും പറഞ്ഞു അവൻ വേസ്റ്റ് എടുക്കാനായി കിച്ചണിലേക്ക് പോയി
ഈ ഇടെ ആയി ഞാൻ സ്റ്റെപ് കേറി ആണ് വരുന്നത്. ലിഫ്റ്റ് ഉപയോഗിക്കാറില്ല. അതാണ് ആകെ ഉള്ള എക്സർസൈസ് .