അവൾ : പ്ലാൻ തകർന്നു അല്ലെ…
ഞാൻ ചിരിച്ചു..
ഞാൻ : വാ..
ഞങ്ങൾ മുൻപിലേക്ക് നടന്നു.. കുന്നിന്റെ അറ്റത് ഒരു പാറ ഉണ്ട്…ഞാൻ നടന്നു അതിനു മുകളിൽ കയറി…നല്ല കാറ്റ് ഉണ്ട്..
“നീ കയറി വാ..”
ഞാൻ കൈ നീട്ടി അവളെ വിളിച്ചു.. അവളെ ഞാൻ വലിച്ചു കയറ്റി…ഞങ്ങൾ രണ്ടും ആ പാറയിൽ നിന്നു.. കാറ്റത്തു അവളുടെ മുടിയും ഡ്രെസ്സും പാറി പറന്നു…സൂര്യന്റെ അവളിലേക്ക് പതിച്ചു.. ആരോ വരച്ച ഒരു ചിത്രം പോലെ ആ ഫ്രെയിം ഞാൻ നോക്കി നിന്നു…
“ഇറങ്ങി വാ പിള്ളേരെ…”
അച്ഛൻ പുറകിൽ നിന്നും വിളിച്ചിട്ട് തിരിച്ചു നടന്നു.. ഞങ്ങൾ അവിടെ നിന്നു രണ്ടു മുന്ന് ഫോട്ടോ എടുത്തു.. ഞാൻ താഴേക്ക് ഇറങ്ങി..
അവള്ക്ക് താഴേക്ക് ഇറങ്ങാൻ ഒരു പേടി പോലെ. ഞാൻ അവൾക്ക് നേരെ കൈ നീട്ടി.. അവള് എന്നിലേക്ക് ചാഞ്ഞു.. അവളെ ഞാൻ മുറുക്കെ പിടിച്ചു.. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി.. അവൾ എന്റെ തോളിലൂടെ എന്നെ മുറുക്കെ കെട്ടിപിടിച്ചു… ഞാൻ പയ്യെ അവളെ താഴേക്ക് നിർത്തി..
അവൾ ചുണ്ട് എന്റെ കാവിലേക്ക് അടുപ്പിച്ചു.. ഒരു ചൂട് ചുംബനം സമ്മാനിച്ചു…എന്നിൽ നിന്നും അടർന്നു മാറി.. വണ്ടിയുടെ അടുത്തേക്ക് നടന്നു…ഞാൻ ഒരു സ്വപ്‍ന ലോകത്തിൽ നിന്നും ഞെട്ടി എണീറ്റ പോലെ.. ചുറ്റും നോക്കി…ഭാഗ്യം ആരും കണ്ടിട്ടില്ല…
ഞാനും അവളുടെ പുറകെ നടന്നു…അവൾ ഇരുന്ന ജീപ്പിൽ കയറി അവളുടെ കൂടെ ഇരുന്നു…
ചേച്ചി : ആഹ്ഹ നീ ഇതിൽ കയറിയോ…
ഞാൻ : ഓ.. അവിടെ ആ കിളവന്മാരുടെ കൂടെ ഇരുന്നിട്ട് ഒരു സുഖം ഇല്ലാ…
ഞാൻ അമൃതയുടെ മുഖത്തു നോക്കി ചിരിച്ചിട്ട് ചേച്ചിയോട് പറഞ്ഞു…
വണ്ടി മെല്ലെ നിങ്ങി തുടങ്ങി…നല്ല കട്ട ഓഫ് റോഡ്.. ഇത്രേം നേരം ഈ യാത്ര ഒരു ശാപം പോലെ തോന്നിയ എനിക്ക് ഈ യാത്ര തീരല്ലേ എന്ന് തോന്നി തുടങ്ങി…