നന്ദേട്ടാ …..! നന്ദേട്ടാ ….. എന്താടി ?? എന്താ…… നമുക്ക് ഒരു 2 ദിവസം നമുക്ക് ഒന്ന് കറങ്ങിട്ട് ഒക്കെ വന്നല്ലോ ? നന്ദേട്ടൻ എന്തായാലും 2 ആഴ്ച കഴിഞ്ഞാൽ പൊകുലേ …പ്ലീസ് നന്ദേട്ടാ …… ഡി അപ്പോം സുരേഷ്ട്ടനോ?? അയാള് ഇവിടെ കഴിഞ്ഞോളും നമ്മൾ 3പേരും മാത്രം മതി പ്ലീസ് നന്ദേട്ടാ ……. ഡി എന്നിക്ക് ഈ മഴയത് എവിടെയും പോവാൻ തോന്നുന്നില്ല നമുക്ക് പിന്നെ ഒരിക്കൽ പോകാം …. അവൾ ഉള്ളിൽ സങ്കടത്തോടെ എന്നിക്ക് നേരെ ഒരു ചെറു ചിരി ചിരിച്ച് അടുക്കളയിലേക്ക് നടന്നു…. വിവാഹം കഴിഞ്ഞ് ഞാൻ അവളെ എവിടെയും കൊണ്ടുപോയിരുന്നില്ല ഒരിക്കലും അതിന്റെ പേരിൽ അവൾ എന്നോട് ദേശ്യപ്പെടുവോ…. വഴക്ക് കുടുവോ ചെയ്തിട്ടില്ല…… ഞാൻ അതൊക്കെ ആലോചിച്ചോപ്പോൾ എന്നിക്ക് അങ്ങനെ തോന്നി കുറച്ച് ദിവസം വീട്ടിൽ നിന്നും മാറി നിന്നാൽ മനസ്സിന് ഒരു സമാധാനം കിട്ടും….. ഞാൻ അടുക്കളയിലേക്ക് നടന്നു അവൾ അടുപ്പിൽ വിറക് കത്തിക്കാനുള്ള തിരക്കിലാണ് അവൾ അക്കെ വിയർത്തു കുളിച്ചു…… ഡി നീ പറഞ്ഞത് പോലെ നമുക്ക് പോകാം പക്ഷെ സുരേഷ്ട്ടൻ ഇവിടെ ഒറ്റയ്ക്ക് നിൽകുവാണേൽ മാത്രം നമുക്ക് പോകാം….. എങ്കിൽ നിങ്ങൾ ഇപ്പൊ തന്നെ ചോദിക്ക് അവൾ സന്തോസത്തോടെ എന്റെ അടുത്തേക്ക് വന്നു….. ഞാൻ വേഗം സുരേഷ്ട്ടന്റെ അടുത്തേക്ക് ചെന്നു കൂടെ അവളും വന്നു അവിടെ സുരേഷ്ട്ടൻ എഴുനേറ്റ് സോഫയിൽ ഇരിക്കുവായിരുന്നു…. ഡി സുരേഷ്ട്ടൻ എഴുനേറ്റു നീ ചായ എടുക്ക് …. ആം ഇപ്പോം കൊണ്ട് വരാം! സുരേഷ്ട്ടാ ഒരു കാര്യം പറയാനുണ്ടായിരുന്നു ! എന്താടാ?? ഞങ്ങളോട് 2 ദിവസം ഒന്ന് അവളുടെ കസിന്റെ വീട്ടിൽ ചെന്ന് നിൽക്കാൻ പറഞ്ഞോണ്ടിരിക്കുന്നു അവർക്ക് കൊച്ചിനെ ഒക്കെ ഒന്ന് കാണണം എന്ന് ….. സുരേഷ്ട്ടൻ ഇവിടെ നിൽകുലേ?? ഞങ്ങൾ വേഗം വരാം ……. ഞാൻ നിങ്ങൾ പറയുന്നത് കേട്ടിരുന്നു …. നിങ്ങൾ കറങ്ങിട്ട് ഒക്കെ വാ….. സോറി സുരേഷ്ട്ടാ ഞങ്ങൾ ഇത് എങ്ങനെയാ സുരേഷ്ട്ടനോട് പറയുവാ അതുകൊണ്ടാ… സുരേഷ്ട്ടന് അറിയോ ഞാൻ ഇവളെ കെട്ടിയിട്ട് ഒരു സ്ഥലത്തും ഞാൻ ഇവളെ കൊണ്ട് പോയിട്ടില്ലാ…. അതിന് എന്താടാ !! 2പേരും കുറച്ച് ദിവസം അടിപൊളിച്ച് വാ ഞാൻ വീട്ടിൽ കഴിഞ്ഞോളം.. നിങ്ങൾക്ക് പോവാൻ ക്യാഷ് എന്തേലും വേണോ….. വേണ്ട സുരേഷ്ട്ടാ….