“ഇല്ല…”
“വിളിച്ചു നോക്കമായിരുന്നു….”
“നിനക്കെന്തിന്റെ കേടാ…. മോന് പോകാൻ നോക്ക്…..”
“ഫ്രണ്ട് ആണത്രേ ഫ്രണ്ട്…”
“ടാ….”
തന്നെ അടിക്കാൻ കൈ ഓങ്ങി വരുന്നത് കണ്ടപ്പോ ചാടി എണീറ്റ് അവൻ പറഞ്ഞു…
“എന്നെ അടിക്കില്ലെന്നും ചീത്ത വിളിക്കില്ലന്നും പറഞ്ഞ ഞാൻ വന്നത് ഇവിടെ നിക്കാൻ… വല്ലതും കാണിച്ച ഞാനെന്റെ പെട്ടിയും എടുത്ത് സ്ഥലം വിടും…”
അത് കേട്ടപ്പോ അവളൊന്നു അയഞ്ഞു…. ഇവൻ നിന്നില്ലെങ്കിൽ ഇക്കാടെ ഉമ്മാടെ അനിയത്തിയെ നിർത്താമെന്ന് ഇക്കാ പറഞ്ഞിരുന്നു… ആ തള്ള വന്ന കഴിഞ്ഞു…. ഉറങ്ങുമ്പോഴും തിന്നുമ്പോഴും മാത്രം വായ പൂട്ടി വെക്കുന്ന അതിനെ ഷാംലാക്ക് ഇഷ്ടമല്ലായിരുന്നു…..
“എന്ന ഞാൻ ഇറങ്ങട്ടെ…??
“പോടാ….”
“നീ പോടി…”
ഉള്ളിലെ ദേഷ്യം കടിച്ചു പിടിച്ചവൾ ഒന്നും മിണ്ടാതെ നിന്നു….. എന്തെങ്കിലും കാരണം കിട്ടാൻ കാത്തിരിക്കുന്ന അവൻ താൻ വല്ലതും പറഞ്ഞ ആ നിമിഷം പോകുമെന്ന് അവൾക്ക് അറിയാമായിരുന്നു….
വീട്ടിലെ പണിയെല്ലാം കഴിഞ്ഞ് മോളെ ഉറക്കി ഫോണുമായി ഹാളിലേക്ക് വന്നപ്പോഴാണ് സുനീറ അയച്ച മെസ്സേജ് അവൾ കണ്ടത്…
“ഫ്രീ ആകുമ്പോ ഒന്ന് വിളിക്കണേ”
ഷംല ഫോണുമായി സോഫയിലേക്ക് ഇരുന്നു….. അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്ത് ഫോണ് ചെവിയിൽ വെച്ചു….
“ഹലോ….”
“അഹ്.. ഷംല…. ”
“ടീ എന്താ ഉണ്ടായേ…??
“നാടമൊത്തം അറിഞ്ഞിട്ടും തൊട്ടടുത്തുള്ള നീ അറിഞ്ഞില്ലേ…??
“പലതും പറഞ്ഞു കേൾക്കുന്നുണ്ട് ഞാൻ ആരോടും ചോദിക്കാൻ പോയില്ല….”
“എത്രാന്ന് വെച്ചിട്ടാ സഹിക്ക…. നിനക്കറിയാലോ മൂന്ന് വർഷം ആകാറായി നാട്ടിൽ വന്നിട്ട്… ഞാനെന്താ വല്ല മെഷീനുമാണോ…. ??
“എല്ലായിടത്തും ഇങ്ങനെയൊക്കെയല്ലേ…..”
“എങ്ങനെ…. എന്റെ ഭർത്താവിന് ഒരു രൂപ കടമില്ല സ്വന്തമായി വീട് സുഖമായി ജീവിക്കാനുള്ള ബാങ്ക് ബാലൻസ് എല്ലാമുണ്ട്… എന്നിട്ടും അവിടെ പൈസ പൈസ എന്ന് പറഞ്ഞു ചത്ത് പണിയെടുക്കുന്നു…. എനിക്ക് വയ്യാ…. അതന്നെ..”
“എന്റെയും അവസ്‌ഥ അത് തന്നെയല്ലേ…. രണ്ട് വർഷം…”
“അത് നിങ്ങൾ വീട് വെച്ച കടം കൊണ്ടല്ലേ… എന്നിട്ടും വരാൻ നോക്കിയില്ലേ ഇതങ്ങനെയാണോ..??
“എന്നാലും അവസ്ഥ എന്റെയും നിന്റെയും ഒന്നല്ലേ സുനി…??
“നിനക്കറിയോ എനിക്കാകെ വട്ട് പിടിക്കുന്നത് പോലെ ആയിരുന്നു…. സഹിക്കാൻ കഴിഞ്ഞില്ല അതാ…”