“പോലീസ് സ്റ്റേഷനിൽ വിളിക്ക്…. അവർ വന്ന് കൊണ്ടു പോകട്ടെ രണ്ടിനേം….”
“ഇത്ത ഞാൻ പറഞ്ഞില്ലേ കള്ളനല്ലന്ന്….”
“ആരാ കരയുന്നതവിടെ…??
“അവിടുത്തെ ഇക്കാടെ പെണ്ണാകും….”
എന്തോ പറയാൻ വന്ന ഷംല അവിടുന്നാരോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ട് അങ്ങോട്ട് കാതോർത്തു….
“എന്റെ മോനെ നീ വഞ്ചിച്ചല്ലോ ഒരുമ്പട്ടവളെ ഈ ഇത്തിരി പോന്ന കുഞ്ഞിനെ അടുത്ത് കിടത്തി നിനക്കെങ്ങനെ തോന്നി ഇത് ചെയ്യാൻ…”
വ്യകതമായി ഷംല അത് കേട്ടതും കാര്യങ്ങളുടെ കിടപ്പുവശം അവൾക്ക് മനസ്സിലായി…. സുനീറയെ ആരുടെ കൂടെയോ പിടിച്ചിട്ടുണ്ട്… പുതിയ വീട് വെച്ച് ഈ അടുത്താണ് ഇങ്ങോട്ട് മാറിയതെങ്കിലും ആ വീട്ടുകാരോടും പ്രത്യേകിച്ച് അവളോട് നല്ല കൂട്ടായിരുന്നു ഷംല…. എല്ലാം തുറന്നു പറയുന്ന കൂട്ടത്തിൽ ആയിരുന്നു അവൾ പക്ഷേ ഇങ്ങനെയൊരു ബന്ധം അവൾ പറഞ്ഞില്ല… അങ്ങോട്ട് തന്നെ കാതോർത്തു നിന്ന ഷാനിയോട് അവൾ പറഞ്ഞു…
“ടാ പോരെ മതിയിവിടെ നിന്നത്…??
“എന്താ കാര്യം…. ??
“അങ്ങോട്ട് പോകാഞ്ഞത് നന്നായി നീ വന്നേ….”
“നിക്ക് ത്താ…. എന്താണെന്ന് നോക്കാലോ….”
“എന്ത് … നോക്കാമെന്ന്…. കിടന്നുറങ്ങാൻ നോക്ക് രാവിലെ ക ക്ലാസ് ഉള്ളതാണ് …”
“അപ്പൊ ഇത്താക്ക് അറിയണ്ടേ എന്താ പ്രശ്‌നമെന്ന്….??
“അറിഞ്ഞത് മതി…. പാവം പെണ്ണ്….”
അവരുടെ വീടിന് മുന്നിൽ ഒരു ടാക്സി കാർ വന്നു നിന്നത് കണ്ട് ഷംല അങ്ങോട്ട് നോക്കി അതിൽ നിന്നും ഇറങ്ങി വന്നത് അവളുടെ ഉമ്മയും അനിയനും ആയിരുന്നു…. കരഞ്ഞു കൊണ്ട് വീടിന്റെ അകത്തേക്ക് പോയ അവർ രണ്ട് മൂന്ന് മിനിറ്റ് കൊണ്ട് തിരിച്ചു വന്നു വരുമ്പോ സുനിറയും അവരുടെ കൂടെ ഉണ്ടായിരുന്നു…. ഷാൾ തലവഴി മൂടി അവൾ ഇറങ്ങി പോകുന്നത് വേദനയോടെ ഷംല നോക്കി നിന്നു…. അവർ പോയ ഉടനെ രണ്ട് മൂന്ന് പേര് ചേർന്ന് ഒരുത്തനെ അകത്ത് നിന്നും വലിച്ചു കൊണ്ടുവന്ന് മുറ്റത്തേക്ക് തള്ളിയിട്ടു… നിലത്ത് നിന്ന് എണീക്കാൻ ബുദ്ധിമിട്ടുന്ന അവനെ കണ്ടപ്പോ നല്ലത് പോലെ തല്ലിയ ലക്ഷണം ഉണ്ട്… ആരാണെന്ന് അറിയനായി ഷംല ഒന്ന് കൂടി കയറി നിന്നു….
“പടച്ചോനെ ഇയാളോ….”