അവിഹിതം
Avihitham | Author : Ansiya
“ടാ ഷാനി ടാ….. വാതിൽ തുറന്നേ…..”
നല്ലൊരു സ്വപ്നവും കണ്ട് ഉറങ്ങിയിരുന്ന ഷാനി ഇത്താടെ വിളി കേട്ട് ചാടിയെഴുന്നേറ്റു…. മൊബൈൽ എടുത്ത് സമയം നോക്കുമ്പോ പുലർച്ച അഞ്ച്‌മണി ആകുന്നു…. എന്താ ഈ നേരത്ത് ഇനി വല്ല കള്ളനും കയറിയോ ആധിയോടെ അവൻ ബെഡിൽ നിന്നും ചാടിയിറങ്ങി വാതിലിന്റെ അടുത്തേക്ക് ഓടി….
“എന്താ എന്ത് പറ്റി…..???
“ടാ അപ്പുറത്തെ വീട്ടിൽ ആളുകൾ കൂടി കാണുന്നു ….”
“എന്ത് പറ്റി….??
തെല്ലൊരു ആശ്വാസത്തോടെ അവൻ ചോദിച്ചു…
“അറിയില്ല…. ബഹളം കേട്ടാ ഞാൻ എണീറ്റത്….”
“വല്ല കള്ളന്മാരും കയറി കാണും..”
“നീ ഒന്ന്പോയി നോക്ക്…”
“ഞാനെന്തിന് പോണം…. എന്നെ ആ വീട്ടുകാർ അറിയുക പോലുമില്ല… അവസാനം എന്നെ പിടിച്ച് കള്ളനാക്കും…”
“ഒന്ന് പോടാ… പേടി ആണെങ്കിൽ അത് പറഞ്ഞ പോരെ… ഇങ്ങനെയൊരു പേടിതൊണ്ടനെയാണല്ലോ എന്റെ ഉമ്മച്ചി കൂട്ടിന് കിടക്കാൻ വിട്ടത്….”
“എനിക്കെന്ത് പേടി…. വാ…നമുക്ക് പോയി നോക്കാം…”
ഉമ്മറത്തെ വാതിൽ തുറന്ന് ഇറങ്ങാൻ നേരം അവൻ അപ്പുറത്തേക്കൊന്ന് നോക്കി… ഇത്ത പറഞ്ഞത് നേരാ അങ്ങിങ്ങായി ആളുകൾ കൂടി നിൽക്കുന്നു.. ഉമ്മറത്ത് നിന്ന് ആരുടെയോ ഉറക്കെയുള്ള സംസാരവും കേൾക്കാം… കള്ളൻ കയറിയ അന്തരീക്ഷമല്ലന്ന് അവന് തോന്നി…
“ഇത്ത…”
ഗേറ്റ് തുറക്കാൻ ഒരുങ്ങിയ ഷംല അനിയനെ നോക്കി…
“എന്താടാ…??
“ഒരു മിനുട്ട്…. അതേ അവിടെ കള്ളൻ കയറിയതല്ലെന്ന് തോന്നുന്നു….”
“പിന്നെ…??
“അതറിയില്ല… കാര്യമറിയാതെ നമ്മളങ്ങോട്ട് പോകണ്ട….”
“നിനക്ക് എന്താ ഷാനി….??
“കേട്ടില്ലേ ഉറക്കെയുള്ള സംസാരം മാത്രമല്ല അകത്ത് നിന്ന് കരച്ചിലും കേൾക്കാം…”
“എന്തായാലും പോയി നോക്കാം…”
“കാര്യം അറിഞ്ഞിട്ടുപോരെ ഇടപെടൽ…. നമുക്ക് സൈഡിലെ മതിലിന്റെ അവിടെ നിന്ന് നോക്കാം എന്നിട്ട് പോകാം…”
അവൻ പറഞ്ഞതും നേരാണെന്നു അവൾക്ക് തോന്നി… അവിടെ ചെന്ന് നിന്നാൽ കാര്യമെന്തെന്ന് അറിയാം…. എന്നിട്ടങ്ങോട്ട് പോയാൽ മതി… ഷാനിയുടെ പിറകെ അവളും വീടിന്റെ സൈഡിലേക്ക് നടന്നു… അവിടെ എത്തിയപ്പോ ഷാനി പറഞ്ഞത് പോലെ അകത്ത് നിന്ന് ആരോ കരയുന്നത് അവൾ കേട്ടു…. ഉമ്മറത്ത് നിന്ന് ആരോ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു…