ഏതായാലും പുറത്തോട്ട് ഇറങ്ങിയത് അല്ലേ, ഒരു പുക എടുത്തേക്കാം എന്നു കരുതി, ഞാൻ സാധാരണ അങ്ങിനെ വലിക്കാറില്ല, പിന്നേ ഇപ്പോ ഒരു മൂഡ് തോന്നി!
ഞാൻ പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ കുറച്ചു വലത്തോട്ട് മാറി, രണ്ടു മൂന്ന് കടയും പിന്നെ ബിനാലെ ലൈറ്റ് ഇട്ടപോലെ ഒരു തട്ട്കടയും,
എതിനാണോ ഇതുപോലെ ലൈറ്റുകൾ ഒക്കെ തൂക്കുന്നത് എന്ന് ആലോചിച്ച് ആ കടകളുടെ അടുത്തേക് നടന്നു, ആദ്യം കണ്ട കടയിൽ കേറി ഒരു അര പാക്കറ്റ് സിഗരറ്റ് വാങ്ങി ലൈറ്ററും, പിന്നെ ഒരു പിയേഴ്സിന്റെ സോപ്പും വാങ്ങി, ഫേസവാഷിൽ ഉള്ള കുളി മുതലാവില്ല! പിന്നെ മൂന്ന് പേർക്കും ഉള്ള ബ്രെഷും പേസ്റ്റും വാങ്ങി.
തട്ട്കടയിൽ കേറി മൂന്ന് പൊറോട്ടയും ഒരു ബീഫ് ഫ്രൈയും വാങ്ങി,
ഞാൻ മുൻപേ വാങ്ങിയത് കഞ്ഞിയും കടിയും മാത്രമാണ്, ഗ്രീഷ്മ അത് കഴിക്കാൻ സാധ്യതയില്ല, അതുകൊണ്ട് ആണ് പൊറോട്ടയും ബീഫും വാങ്ങിയത്., അവൾക്ക് ഇത് ഒത്തിരി ഇഷ്ടപ്പെട്ട ഒന്നാണ്, ഞാൻ മുൻപ് ശ്രെദ്ധിച്ചിട്ടുണ്ട് പൊറോട്ടയും ബീഫും കഴിക്കാൻ ഉള്ള അവളുടെ താൽപ്പര്യം ,പക്ഷേ പാച്ചുവിന്റെ അമ്മ ബീഫ് വീട്ടിൽ കയറ്റാൻ സമ്മതിക്കില്ല, അതുകൊണ്ട് അവിടെ ഇതുവരെ ബീഫ് ഉണ്ടാക്കിയിട്ടില്ല എന്റെ അറിവിൽ., പിന്നെ അവനും വല്ല്യ വോയിസ് ഇല്ല വീട്ടിൽ അമ്മയാണ് മെയിൻ, അതുകൊണ്ട് ഗ്രീഷ്മയുടെ പല ഇഷ്ടങ്ങളും അവൻ അവഗണിക്കുന്നത് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്!
അതുകൊണ്ട് എനിക്ക് ബീഫ് അലർജി ആയിട്ടും (ദേഹം മുഴുവൻ ചൊറിഞ്ഞു തടിക്കും) അവൾക്കായി മാത്രം വാങ്ങി,
ഞാൻ ഒരു സിഗരറ്റും കത്തിച്ചു ഹോസ്പിറ്റലിലേക്ക് നടന്നു,
പോക്കറ്റിൽ കിടന്നു എന്റെ ഫോണ് കരഞ്ഞു, ” ഓ ശ്രീ ആണ്.
ഞാ : കെട്ട് ഇറങ്ങിയോ മയിരെ !
ശ്രീ : ഹാ , ഞാൻ കുറച്ചു മുൻപ് ഏഴുന്നേറ്റതാടാ! പാച്ചു വാള് വെച്ചു! അതു കേട്ട് എഴുന്നേറ്റതാ!
ഞാ : ഹൊ മൈര് , ഇനി ആ റൂം കഴുകി കൊടുക്കണമല്ലോ!
ശ്രീ : കുഴപ്പം ഇല്ലടാ, ഞാൻ അവനെ പൊക്കി ടോയ്ലറ്റിൽ കേറിയാരുന്നു, കുറച്ചേ നിലത്തു ആയുള്ളൂ, അവൻ ദേ അവിടെ ക്ലോസെറ്റിൽ കെട്ടിപിടിച്ചു കിടന്നു വാള് വെക്കുന്നു,