വളര്‍ന്നുനിന്ന പൈന്‍മരം, ഇരിപ്പടത്തിന് ചുറ്റം നല്ല തണല്‍ നല്‍കി. അവര്‍ വീട് മേടിച്ചശേഷം മതിലും ഗേറ്റും പുതുക്കി പണിതിരുന്നു. ഇപ്പോള്‍ അകത്തേക്കും പുറത്തേക്കും കാണാന്‍ സാധിക്കാത്തത്ര വലുപ്പമുള്ള ഇരട്ട വാതിലുകളാണ് ഗെയിറ്റായി തൂണുകളിലുള്ളത്. അതിനോട് ചേര്‍ന്ന്, ഇരു ഭാഗത്തും ഉയരമുള്ള മതില്‍ക്കെട്ട് നീണ്ടുകിടന്നു.
അനന്തതയിലേക്ക് മനസ്സ് തിരിച്ച്, അവള്‍ അന്നുണ്ടാകാന്‍ ഇടയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു. ഉള്ളിലും പുറമെയും ആകെ ഒരു കിടുകിടുപ്പാണ്. പറയാനാകാത്ത ഒരു സന്തോഷവും, പേടിയും ആകാംക്ഷയും, എല്ലാം കൂടിച്ചേര്‍ന്ന ഒരു വികാരം. ഇതിനിടയിലും ദൂരെ ഒരു ബൈക്ക്, ചുരം കയറി വരുന്ന ധുപ് ധുപ് ധുപ് ശബ്ദം അവ്യക്തമായി അവളുടെ അവബോധ മനസ്സില്‍ കടന്നുവന്നു. അരുണുമായി സ്ഥിരമായി ചാറ്റ് ചെയ്യുന്നുണ്ടെങ്കിലും, ഇത് വരെ നേരിട്ട്, അധികനേരം സംസാരിച്ചിട്ടില്ല. നല്ല പരിചയമുണ്ടെങ്കിലും, ഒരു ഇന്‍റ്റര്‍നെറ്റ് സുഹൃത്ത് എന്ന് തന്നെ വേണം ഇപ്പോഴും പറയാന്‍. എന്നാലും അവനോട് അടുപ്പമുണ്ട് എന്നൊരു തോന്നലാണ് ഉള്ളില്‍.
അവനും എന്നെക്കുറിച്ച് ഇങ്ങനെത്തന്നെ ആകുമോ ചിന്തിക്കുന്നത്? അവള്‍ ആലോചിച്ചു. ഒരു സാധാരണക്കാരി ഭാര്യ എന്ന പദവിയില്‍ നിന്ന് താന്‍ വളരെയധികം മാറിയിരിക്കുന്നു. പരിചയമുള്ള ആര്‍ക്കും സ്വപ്നത്തില്‍പ്പോലും തിരിച്ചറിയാനാകാത്ത വിധം മാനസികമായി താന്‍ അടിമുടി മാറി. പക്ഷെ ഭര്‍ത്താവ് അറിഞ്ഞുള്ള മാറ്റമാണ് അതെല്ലാം. ഭര്‍ത്താവാണ് തന്നെ മൊത്തത്തില്‍ മാറ്റിയെടുത്തത് തന്നെ, അവള്‍ ഓര്‍ത്തു.
ബൈക്കിന്‍റെ ധുപ് ധുപ് ശബ്ദം ഇപ്പോള്‍ നന്നായിത്തന്നെ കേള്‍ക്കാം. അല്‍പ്പം കഴിഞ്ഞ് അത് ഗെയിറ്റിന്‍റെ തൊട്ട് പുറത്തെത്തിയ പോലെ തോന്നി അവള്‍ക്ക്. പൊടുന്നനെ പുറത്തുനിന്ന്, ആരോ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെടുന്ന പോലെ ഹോണ്‍ മുഴങ്ങി. ഇതാരെടാ ബൈക്കില്‍ ഇങ്ങോട്ട്, എന്ന് ചിന്തിച്ച് അവള്‍ പതുക്കെ എഴുന്നേറ്റ് ഗേറ്റിനടുത്തേക്ക് നടന്നു. ബോള്‍ട്ട് നീക്കി ഒരുപാളി അല്‍പ്പം തുറന്നുനോക്കിയ കാമിനി ഒരു നിമിഷം അന്ധാളിച്ച് നിന്നുപോയി. ലെതര്‍ ജാക്കറ്റും ഹെല്‍മെറ്റും ഗ്ലൌസുമൊക്കെ ധരിച്ച് അരുണ്‍ ഉണ്ട് ഒരു ബുള്ളറ്റിന് മുകളില്‍ ഇരിക്കുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഉയരവും ശരീരപ്രകൃതിയുമൊക്കെ വെച്ച് അവനെ തിരിച്ചറിയാന്‍ അവള്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല.
ആവിര്‍ഭാവം 4 [Sethuraman]
Posted by