” രണ്ടുപേരും ആലോചിച്ചു ഒരു തീരുമാനം പറ എന്തായാലും എനിക്ക് ഓക്കേ ആണ് ”
ബസ് കടന്നു പോയപ്പോൾ ഞങ്ങൾ രണ്ടാളും വാ പൊളിച്ചു ഇരിക്കുക ആയിരുന്നു.
അന്ന് വളരെ വൈകി ആണ് ഞങ്ങൾ അലിയുടെ വീട്ടിൽ എത്തിയത് . കട തുറന്ന് കിടപ്പുണ്ട് പക്ഷെ അവിടെ ഉമ്മ ഇല്ലായിരുന്നു. ഞാൻ കടയിൽ ഇരുന്നു. അലി ഉമ്മ എന്ന് വിളിച്ചു കൊണ്ട് വീടിന് ഉള്ളിലേക്ക് കേറി. കുറെ നേരം അവിടെ ഇരുന്നിട്ടും അലിയെ കാണാത്തത് കൊണ്ട് ഞാനും അവന്റെ വീടിന് ഉള്ളിലേക്ക് കേറി.
ഞാൻ നോക്കുമ്പോൾ അലി ഒന്നും മിണ്ടാതെ നിലത്ത് ഇരിക്കുന്നത് ആണ് കാണുന്നത്.
” ഡാ എന്താടാ ഡാ ”
അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിക്കുന്നുണ്ട്.
” ഡാ എന്തുപറ്റി ”
” അൻവറേ ഉമ്മ ”
ഉമ്മയുടെ മരണം അലിയെ വല്ലാതെ തളർത്തി. അവൻ പുറത്തോട്ട് ഒന്നും ഇറങ്ങാതെ ആയി. എന്തിന് അവൻ ഒന്ന് പൊട്ടിക്കരഞ്ഞത് പോലും ഇല്ല ഒരുതരം മരവിപ്പ് ആയിരുന്നു അവന് …. എന്റെ അവസ്ഥയും അതുപോലെ ഒക്കെ തന്നെ ആയിരുന്നു. എനിക്കും അവർ എന്റെ ഉമ്മയെ പോലെ ആയിരുന്നില്ലേ. അലിയെയും എന്നെയും അവർ വേർതിരിച്ചു കണ്ടിട്ടില്ല.
അലിയെ ആ വീട്ടിൽ ഒറ്റക്ക് ആക്കി പോകാൻ എനിക്ക് മനസ്സ് വന്നില്ല. ഞാൻ അവനോടൊപ്പം നിന്നു. അലി അവരുടെ കട വലുതാക്കണം എന്ന ചിന്തയിൽ ആയിരുന്നു.ഉമ്മയുടെ അവസാന ആഗ്രഹം അത് ആയിരുന്നു. ഞാനും അവനോടൊപ്പം കൂടി പിന്നീട് കോളേജിലേക്ക് നമ്മൾ പോയില്ല.
ഫോണിലെ തുടരെ തുടരെ ഉള്ള നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്. ഫോൺ എടുത്ത് നോക്കിയപ്പോൾ അത് വാട്സാപ്പിൽ നിന്നും ആണെന്ന് മനസിലായി. ആരോ എന്നെ പുതിയ ഒരു ഗ്രുപ്പിൽ ആഡ് ചെയ്തിരിക്കുന്നു.
ഞാൻ അത് തുറന്നു നോക്കി. ആദ്യം കണ്ട വോയിസ് നോട്ട് ഞാൻ പ്ലേ ചെയ്തു.
“ഹലോ ഗയ്‌സ് നിങ്ങൾ
നിങ്ങൾ അറിഞ്ഞോ നമ്മുടെ സുഹാനയുടെ കല്യാണം ഉറപ്പിച്ചു. കോളേജ് കഴിഞ്ഞിട്ട് ഒരുപാട് നാൾ ആയി നമ്മൾ ഒരു റീയൂണിയൻ പ്ലാൻ ചെയ്യുന്നു. ഒന്നും നടന്നില്ല. പക്ഷെ അത് ഉടനെ നടക്കണം. നമ്മൾ എല്ലാവരും ഒരേ വാഴിക്ക് പോകാൻ പോകുക അല്ലെ. പിന്നെ നമുക്ക് ഇങ്ങനെ ഒത്ത് കൂടാൻ പറ്റില്ല. സുഹാനയെ അവളുടെ കല്യാണശേഷം കാണാൻ പറ്റുമെന്ന് പോലും തോന്നുന്നില്ല. അവളുടെ ഫാമിലിയെ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ ഈ റിയൂണിയൻ അവൾക്ക് ഒരു ബാച്ച്ലർ പാർട്ടി പോലെ നടത്തം…….. എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ പറയൂ “