ലിവിംഗ് ടുഗെതർ [Danmee]

Posted by

ലിവിംഗ് ടുഗെതർ

Living Together | Author : Danmee


കടയിലേക്ക് സാധനങ്ങൾ  വാങ്ങാൻ ടൗൺലേക്ക് വന്നതായിരുന്നു  ഞാനും അലിയും. പലചരക്ക് സാധനങ്ങൾ  പിക്കപ്പിലേക്ക് കയറ്റി കൊണ്ടിരിക്കുമ്പോൾ  ആണ്‌ പിന്നിൽ നിന്ന് ആ വിളി കേൾക്കുന്നത്.

“ഡാ  പരട്ടകളെ …”

ഞാനും  അലിയും തിരിഞ്ഞു നോക്കി. സുഹാന  ആയിരുന്നു അത്.

” നിയൊക്കെ ഇപ്പോഴും ഒത്ത് ആണോ നടപ്പ് ”

കുറെ നാളുകൾക്ക് ശേഷം അവളെ കണ്ടതിൽ ഉള്ള സന്തോഷം  ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്ത് പ്രേകടം ആയിരുന്നു.

” നീ ഇതെവിടെ  പോയിരുന്നു ”

ഞങ്ങൾ  രണ്ടുപേരും ഒരേ സ്വരത്തിൽ ചോദിച്ചു.

“ചെറിയ  ഒരു ഷോപ്പിംഗ് ……… നിങ്ങളെ രണ്ടുപേരെയും പിന്നെ ആ ഭാഗത്തൊന്നും പിന്നീട് കണ്ടില്ലല്ലോ ”

” അങ്ങോട്ട് വന്നിട്ട് എന്തിനാ”

” നിങ്ങൾ ഇപ്പോൾ എന്താ പരുപാടി ”

” ഒന്നും ഇല്ല ഇതൊക്കെ തന്നെ……. നിന്റെ വിശേഷങ്ങൾ പറ ”

” ഡാ   അടുത്ത മാസം എന്റെ കല്യാണം  ആണ്‌ ”

” ആഹാ  ഫ്രഷ്  ഫ്രഷ്……….  നീ അന്ന് കുറെ ഡയലോഗ് ഒക്കെ അടിച്ചിട്ട്  ……………..  ഇപ്പോൾ എന്ത് പറ്റി ”

അവൾ  ജീവനില്ലാത്ത ഒരു ചിരി ചിരിച്ചു.

” ഡി  നിന്റെ  സമ്മതത്തോടെ  തന്നെ ഈ  കല്യാണം ”

” ആ…ട   എനിക്ക്  മുൻപേ  പരിജയം  ഉണ്ട് ”

അവൾ അങ്ങനെ പറഞ്ഞങ്കിലും  അവൾക്ക് വലിയ  സന്തോഷം ഒന്നും ഇല്ലെന്ന് എനിക്ക് മനസിലായി

“”””സുഹാന!!””””

ഞങ്ങൾ സംസാരിച്ചു കൊണ്ടുനിന്നപ്പോൾ ആരോ അവളെ വിളിച്ചു.

” ഡാ  എന്നെ  വിളിക്കുന്നു …… ഞാൻ പോട്ടെ  ………. കല്യാണത്തിന്   വരണേയ്  ”

അവൾ  നമ്മുടെ അടുത്ത് നിന്ന് വളരെ വേഗത്തിൽ  നടന്നകന്നു.

ഞാനും അലിയും  പരസ്പരം ഒന്ന് നോക്കി. എന്നിട്ട്   ഞങ്ങളുടെ   പണി തുടർന്നു. സാധനകൾ എല്ലാം വണ്ടിയിൽ കയറ്റിയ ശേഷം . ഞങ്ങൾ അവിടെ നിന്നും തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *