ഈ സമയം അവിടെ ഒരുപാടു കുട്ടികൾ ഉണ്ടായിരുന്നു… നോക്കിയപ്പോൾ പ്രിൻസിപളും ടീമും പ്രശ്നം അറിഞ്ഞു അങ്ങോട്ട് ഓടി വന്നു…… എന്നെ നല്ല കലിപ്പിൽ നോക്കിട്ടു… പിള്ളേരോട് ക്ലാസ്സിൽ പോകാൻ പറഞ്ഞു…..
എന്നെയും വരുന്നിനേയും വിളിച്ചു ഓഫീസ് റൂമിൽ കൊണ്ട് പോയി.. അവിടെ വിനിത നിൽക്കുന്നുണ്ടായിരുന്നു…
“ഡാ കഴിഞ്ഞ വട്ടം നിന്നോട് ഞാൻ പറഞ്ഞതാ. പ്രശ്നം ഒന്നും ഉണ്ടാക്കരുതെന്നു… ഇന്ന് നീ ഒരു പെൺകുട്ടിയെ തല്ലി. ഇനി നീ ഈ കോളേജിൽ പഠിക്കാം എന്ന് കരുതണ്ട.. ദേ ഈ കുട്ടി പരാതി തന്നിട്ടുണ്ട്.. മോൻ പോകാൻ റെഡി ആയിക്കോ ”
“സർ ഞാൻ പറയുന്ന ഒന്ന് കേൾക്കു.. മനഃപൂർവം അല്ല…”
“ഇയാൻ ഒന്നും പറയണ്ട…… കഴിഞ്ഞ തവണ ക്യാമറ ഉള്ളോണ്ട് താൻ രക്ഷപെട്ടു.. ഇപ്പോൾ അതും ഇല്ല ” .
പ്രിൻസിപ്പൽ പറയുന്ന കേട്ടു തലകുനിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു… എന്തൊക്കെ ആയേലും ഒരു പെൺകുട്ടിയെ തല്ലിയത് വലിയ തെറ്റ് തന്നെ ആണ്… അത് വലിയ വലിയ തെറ്റാണു… എന്റെ മനസ്സിൽ കുറ്റബോധം നിറഞ്ഞു… ഇനി ബാക്കി എന്തും ഏറ്റെടുക്കാൻ തയാറായി തന്നെ ഞാൻ നിന്നു…..
“മെ ഐ കം ഇൻ സർ ”
ഡോറിന് വെളിയിൽ നിന്നും ഒരു സൗണ്ട് അങ്ങോട്ട് വന്നു…ഞാൻ അങ്ങോട്ട് നോക്കി..
“യെസ് കം ഇൻ ”
കയറി വന്ന ആളെ കണ്ടു ഞാൻ ഞെട്ടിപ്പോയി.😲😲😲…. ഒട്ടും പ്രേധിക്ഷിക്കാത്ത ആളാണ് അത്… എന്റെ വായിൽ അറിയാതെ ആ പേര് വന്നു………….❤️രമിത.. അതെ അവൾ തന്നെ ഇവൾ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വരുന്നതെന്ന് ആലോചിച്ചു ഞാൻ നിന്നു.. വന്നിട്ട് അവൾ എന്നെ ഒന്ന് രൂക്ഷമായിട്ട് നോക്കി… ഇവൾ എന്തിനുള്ള പുറപ്പാട് ആണെന്ന് ആലോചിച്ചു ഞാൻ നിന്നു….
“എന്ത് വേണം.”
“സർ ഗോകുലിനു എതിരെ ആക്ഷൻ എടുക്കരുത്…. അവൻ ഈ കേസിൽ നിരപരാധി ആണ് ”
അവൾ പറയുന്ന കേട്ടു ഞാൻ ഞെട്ടി…ഞാൻ അവളെ ഒന്ന് നോക്കി. അവൾക്കു ഒരു ഭവ വ്യത്യസ്സവും ഇല്ല…… ഇത് വരെ എന്നോട് ഒന്നും സംസാരിക്കാത്ത എന്നെ വലിയ മൈൻഡ് ചെയ്യാത്ത അവൾ എനിക്കു വെടി സംസാരിക്കുന്നു… കിളി പോയ അവസ്ഥ ആയിരുന്നു എനിക്ക്..