അതും പറഞ്ഞു ഞാൻ ക്ലാസിനു വെളിയിൽ ഇറങ്ങി…. ഞാൻ നേരെ പാർക്കിന്നു അടുത്ത് പോയി ഇരുന്നു… കിരണും കൂടെ വന്നു..
“ഡാ എന്ത് പണിയ കാണിച്ചേ…… ഇത്രയും വേണ്ടിയിരുന്നില്ല ”
ദേഷ്യം അടങ്ങിയപ്പോൾ എനിക്കും അത് തന്നെ ആണ് തോന്നിയത്… അടിക്കണ്ടായിരുന്നു.. ഇനി എന്തൊക്ക പൊല്ലാപ്പാണോ വരാൻ പോകുന്നെ ഈ കേസിന് എന്തായാലും രാജൻ സർ ഹെല്പ് ചെയ്യില്ല… എന്താണാവോ വരാൻ പോകുന്നെ….
“ശെരിയാ ഇത്രയും വേണ്ടിയിരുന്നില്ല. ഇനി ഇപ്പോൾ എന്താണ് വഴി ”
“എനിക്ക് അറിയില്ല…. പണി കിട്ടാൻ ചാൻസ് ഉണ്ട്.”
നോക്കിയപ്പോൾ വരുണും ഗാങ്ങും ഓടിപിടിച്ചു വരുന്നു… വരുണിന്റ മുഖത്തു നല്ല ദേഷ്യം ഉണ്ട്..ഇത് എന്താ സംഭവം എന്ന് ആലോചിച്ചു ഞാനും കിരണും നോക്കി ഇരുന്നു…. കാരണം ഇവന്മാരും ആയിട്ട് പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ… ഞങ്ങളുടെ അടുത്ത് വന്നു.. അവന്റ വരവ് ഒരു പന്തികേട് തോന്നി..
വന്നപാടെ അവൻ എന്നെ അടിക്കാൻ ആയി കൈ ഓങ്ങി.. ഞാൻ അത് എന്റെ കൈ കൊണ്ട് പിടിക്കുകയും ചെയ്തു.
“നീ എന്റെ പെങ്ങളെ തല്ലും അല്ലേടാ ”
അത് കേട്ട ഞാനും കിരണും ഒന്ന് ഞെട്ടി.. വിനിത ഇവന്റെ അനിയത്തി ആണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.. അത് ഞങ്ങൾക്ക് പുതിയ ഒരു അറിവായിരുന്നു….. അവൻ ദേഷ്യത്തിൽ നിന്നു വിറക്കുക ആയിരുന്നു.. അത് കണ്ടപ്പോൾ എനിക്കും ദേഷ്യം വന്നു.. പക്ഷെ ആരൊക്കയോ കൂടി ഞങ്ങളെ പിടിച്ചു മാറ്റി….
അവൻ ഇപ്പോഴും ദേഷ്യം കൊണ്ടി തുള്ളുക ആയിരുന്നു…
“നീ എന്തിനാടാ എന്റെ അനിയത്തിയെ തല്ലിയത്.. നിന്നെ ഇന്ന് ഞാൻ കൊല്ലും ”
എനിക്കും നല്ല ദേഷ്യം വന്നു
“ഡാ നിന്റെ പെങ്ങൾക്ക് അത്ര മൂത്തു നിൽക്കുക ആണേൽ.. അവളെ പിടിച്ചു കെട്ടിച്ചു വിട്.. അല്ലതെ ആണുങ്ങളുടെ മണ്ടേക്കു കേറാൻ വരരുത്…”
ഞാനും വിട്ടു കൊണ്ടുക്കാൻ പോയില്ല . നല്ല കലിപ്പിൽ തന്നെ ഞാനും പറഞ്ഞു…
“എന്താടാ എന്റെ പെങ്ങളെ പറ്റി പറഞ്ഞെ..”
“അത് പോയി നിന്റെ പെങ്ങളോട് ചോദിക്ക് അവൾ പറഞ്ഞു തരും “