കിരണിനോട് നടന്ന കാര്യം എല്ലാം വിസ്തരിച്ചു പറഞ്ഞു.. കേട്ടു കഴിഞ്ഞപ്പോൾ കിളിപ്പോയ അവസ്ഥ ആയിരുന്നു.. കാരണം അവന്മാർക്ക് ഇത് ആദ്യത്തെ അനുഭവം ആണ്… പിന്നെ അവന്മാരുടെ തന്തമാർ ചില്ലറക്കാർ അല്ലല്ലോ. പുളിപോലെ വന്നത് എലിപോലെ പോയത് ഓർത്തു അവൻ ഇരുന്നു .. രാജൻ സർ ഇല്ലായിരുന്നേൽ പണി ആയേനെ….. ചേട്ടന് കുറച്ചു നല്ല ഫ്രണ്ട്‌സ് ഉണ്ട് സ്വന്തം കാര്യത്തിന് ചേട്ടൻ ഒന്നും അവരെ ശല്യം ചെയ്യില്ല… എന്റെ വല്ലിക്കെട്ട് കേസുകൾ മാത്രം ആയിരുന്നു അവരുടെ തല വേദന…….
അങ്ങനെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞു….. ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങി ബൈക്ക് എടുത്തു വീട്ടിൽ പോയി… ചേട്ടൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ പോയി ഫ്രഷ് ആയി ഹാളിൽ ചായ കുടിക്കാൻ വന്നു…..
പുറം പൊളിയുന്ന ഒരു അടി ആയിരുന്നു കിട്ടിയത്…. നോക്കിയപ്പോൾ ചേട്ടത്തി ആണ്…. ഭദ്രകാളി ഭാവം…….. ചേട്ടനെ നോക്കിയപ്പോൾ ഒരു ദയനിയ ഭാവം…. എങ്കിക്ക് ആണേൽ വേദന……..
“നീ ആരാടാ ഗുണ്ടായോ………. നീ കോളേജ് ഇൽ അടി ഉണ്ടാക്കാൻ ആണോടാ പോകുന്നെ…?”
ഒരണ്ണം കൂടി കിട്ടി കുറുക്കിൽ…….. “പൊന്നു ചേട്ടത്തി പതിക്കെ അമ്മ കേട്ടാൽ തീർന്നു…… ”
“നിന്നോട് ഞാൻ ഒരുപാടു തവണ പറഞ്ഞിട്ടുണ്ട് പ്രശ്നം ഒന്നും ഉണ്ടാക്കരുത്തെന്നു……. ഇനി പോകുവോട അടി ഉണ്ടാക്കാൻ….”
“എന്റെ ചേട്ടത്തി ഇനി ഇല്ല…… ഞാൻ നിർത്തി….. എന്നെ കൊല്ലല്ലേ..”
“നിർത്തിയാൽ നിനക്ക് കൊള്ളാം……. ഇല്ലേൽ നീ ഇനിയും വാങ്ങിക്കും ”
ഇത്രയും പറഞ്ഞു ചേട്ടത്തി അടുക്കളയിലോട്ട് പോയി……..
“എന്നാലും ചേട്ടാ… എന്ത് പണിയ കാണിച്ചേ….. വല്ലാത്ത ചതി ആയിപ്പോയി.”
“ഡാ മനഃപൂർവം അല്ല… ഞാൻ വീട്ടിൽ വന്നപ്പോൾ ഇവൾ ഇവിടെ ഉണ്ട്… അവൾക്കു തലവേദന ആയതു കൊണ്ട് ഉച്ചക്ക് ശേഷം ലീവ് എടുത്തു… ഞാൻ എന്താ നേരത്തെ വന്ന എന്ന് ചോദിച്ചു…. കള്ളം പറഞ്ഞാൽ ഇപ്പോൾ നിനക്കിട്ടു കിട്ടിയത് എനിക്കു കിട്ടും…. അത് കൊണ്ട് സത്യം പറഞ്ഞു…”
“എന്നാലും വല്ലാത്ത പണി ആയി പോയി എന്റെ ബാക്ക് ഒരു പരുവം ആയിക്കാണും……. ചേട്ടാ അമ്മ അറിഞ്ഞോ….. ഇനി അടുത്ത അടി കിട്ടുവോ “