പ്രിൻസിപ്പലിന്റെ വായിൽ നിന്നും രാജൻ സർ പറഞ്ഞ കാര്യം കേട്ടതും അവന്മാരുടെ തന്തമാർ ഒന്ന് ഞെട്ടി… അവന്മാർ ഒന്ന് വിരണ്ട പോലെ തോന്നി.. പഴയ വല്ല വലിയ പ്രേശ്നങ്ങളും ആവും.. അവന്മാർ ഒന്നും പറഞ്ഞില്ല പിന്നെ..
“അപ്പോൾ എങ്ങനെ സർ ഈ പ്രശ്നം ഇവിടെ വിടുക അല്ലേ……. എങ്കിൽ ആ പരാതി പിൻവലിക്കാമല്ലോ ”
പ്രിൻസിപ്പൽ ചോദിച്ചത് അവർ തലയിട്ടി എന്നെ ഒന്ന് രൂക്ഷമായി നോക്കിട്ടു അവന്മാരെയും വിളിച്ചു പുറത്തു പോയി…അവന്മാർ ഒരു പകയുള്ള കണ്ണുമായി എന്നെ നോക്കി ഇറങ്ങി പോയി …
അത് ഒക്കെ കണ്ടപ്പോൾ എനിക്ക് പെട്ടന്ന് ചിരി വന്നു.. എന്റെ ചിരികണ്ടു ചേട്ടൻ എന്നോട് മിണ്ടാതിരിക്കാൻ പറഞ്ഞു…
“താൻ ചിരിക്കണ്ട.. എപ്പോഴും ഇങ്ങനെ ഉണ്ടായിന്നു വരില്ല… അത് കൊണ്ട് മാറിയത്തിക്കു പഠിക്കാൻ നോക്ക്… മ്മ് പൊക്കോ ”
“സർ എനിക്കു വേറെ ഒന്നും പറയാൻ ഇല്ല… ഞാൻ അനാവശ്യം ആയി പ്രശ്നം ഒന്നും ഉണ്ടാക്കില്ല ”
ഞാൻ അതും പറഞ്ഞു ചേട്ടനെയും വിളിച്ചു പുറത്തു ഇറങ്ങി..
“ഡാ രാജൻ സർ ഉള്ളോണ്ട് രക്ഷ പെട്ടു.. എന്നാലും നീ ഇമ്മാതിരി ഇടി ആട ഇടിച്ചേ.. പാവം ആ പയ്യന്മാർ ”
“ഒന്ന് പോ ചേട്ടാ….. ഞാൻ മാറിയത്തിക്കു തൊട്ടു കൂടി ഇല്ല ”
“എന്നാ ശെരിയെടാ ഞാൻ ബാങ്കിൽ ഹാഫ്ഡേ ലീവ് എടുത്ത്… ഇനി വീട്ടിൽ പോകുവാ.. നീ വൈകിട്ട് വാ.”
“ശെരി ചേട്ട…. പിന്നെ ചേട്ടത്തിയോടും അമ്മയോടും പറയണ്ട…. അവർ അടിച്ചു എന്റെ പുറം പൊളിക്കും 😊😁”
“തത്കാലം പറയുന്നില്ല… നീ ക്ലാസ്സിൽ പോകാൻ നോക്ക് ”
ചേട്ടൻ അതും പറഞ്ഞു പോയി…. ഞാൻ അതും നോക്കി നിന്നു ചേട്ടൻ എന്തൊരു കൂൾ മനുഷ്യൻ ആണ്.. ഞാനോ.?. ചേട്ടനെ പോലെ ഒക്കെ ആയാൽ മതിയായിരുന്നു. ഞാൻ അതും ആലോചിച്ചു ക്ലാസ്സിൽ പോയി… ഡോർ കടന്നു ചിരിച്ചു വരുന്ന എന്നെ കണ്ടു എല്ലാരും ഒരു അത്ഭുതത്തോടെ നോക്കി ഇരിന്നു… വിനിത ഇപ്പോഴും എന്നെ നോക്കി ഇരിക്കുന്നു.. മുഖത്തു ഒരു വല്ലാത്ത ഭാവം ദേഷ്യം ആണോ.. എന്തോ.. എന്ത് മലരും ആകട്ടെ… ബഞ്ചിൽ പോകുന്നവഴി ഒളിക്കണ്ണിട്ടു ഞാൻ രമിതയെ നോക്കി അവളും എന്നെ നോക്കിയതും ആ സമയത്തു ആയിരുന്നു… ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ കോർത്തു പെട്ടന്ന് അവൾ നോട്ടം മാറ്റി…….ഞാൻ ഒന്ന് കൂടി നോക്കി പോയി കിരണിന്റെ ഒപ്പം ഇരുന്നു…….