“ഞാൻ അത് പറഞ്ഞാൽ.. ചിലപ്പോൾ സർ വിശ്വാസിക്കില്ല……. ഇവിടെ എല്ലാടത്തും cctv ഉണ്ടല്ലോ അതിൽ നോക്കിയാൽ കാണാം.. കമ്പ്യൂട്ടർ ഫ്രോണ്ടിൽ ഇരിക്കയല്ലേ.. നോക്കിയാൽ മതി…”
എന്നെ ഒന്നു കലിപ്പിച്ചതിനു ശേഷം അങ്ങേരു കമ്പ്യൂട്ടറിൽ cctv വിശുൽസ് നോക്കി ഇരുന്നു…. കുറച്ചു കഴിഞ്ഞു അവന്മാരുടെ തന്ത മാരെയും വിളിച്ചു കാണിച്ചു..
“എന്നാലും ഇത്രയും തല്ലാൻ മാത്രം എന്നാ ഇതിൽ ”
“ഓഹോ.. അപ്പോൾ എന്നെ ആ കാർ ഇടിച്ചു ഇട്ടിരുന്നേൽ സർ ഇതും പറയുമോ… സർ വെറുതെ പോയ എന്നെ ഇവന്മാർ കേറി ചൊറിയാൻ വന്നതാണ് ഇന്നലെ മുതലേ… ഞാൻ ഇന്നലെ പറഞ്ഞാണ് പ്രേശ്നത്തിന് താല്പര്യം ഇല്ലെന്നു ഇവന്മാർക്ക് കിട്ടിയോ തീരു എന്ന് വന്നു ചോദിച്ചു വാങ്ങിയതാണ്…. ഇനിയും ഇവന്മാർ പ്രശ്നം ഉണ്ടാക്കാൻ വന്നാൽ ഇത് പോലെ തന്നെ ഞാൻ ഇനിയും പ്രതികരിക്കും ”
“ഇനി സർ ഇതിന്റെ പേരിൽ ആക്ഷൻ എടുക്കുവാണേൽ ഇവന്മാർക്കും സെയിം ആയിരിക്കണം.. അല്ലെങ്കിൽ ബാക്കി ഞാൻ അപ്പോൾ നോക്കും ”
ഞാനും നന്നായി കലിപ്പിച്ചു തന്നെ പ്രിൻസിപാലിനോട് പറഞ്ഞു.. ചേട്ടൻ ഇനി ഒന്നും പറയണ്ട എന്ന് പറഞ്ഞു എന്നെ വിലക്കി…. ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു.. അവന്മാരുടെ തന്തമാറും എന്നെയും പ്രിൻസിപാലിനെയും നോക്കി നിന്നു..
” നിങ്ങൾ വീഡിയോ കണ്ടല്ലോ.. നിങ്ങളുടെ മക്കൾ ആണ് വണ്ടി കൊണ്ട് ഇടിക്കാൻ പോയി പ്രശ്നം ഉണ്ടാക്കിയത്… ഇവനെ അടിച്ചപേരിൽ ആക്ഷൻ എടുത്താൽ ഇവന്മാർക്കും അത് തന്നെ ചെയ്യണ്ടി വരും.. അത് കൊണ്ട് ഈ തവണ വിടുന്നതാ നല്ലത് ”
“എന്നാൽ താൻ എന്തോ ചെയ്… ഞങ്ങൾ പുറത്തു വച്ചു ഇവനെ കണ്ടോളാം ” തന്തമാർ പറഞ്ഞു…
“അത് നിങ്ങൾ എന്തോ ചെയ്…. എന്നെ acp രാജൻ വിളിച്ചിരുന്നു ഈ കാര്യത്തിൽ.. നിങ്ങളെ പറ്റി പറഞ്ഞിരുന്നു.. അപ്പോൾ അദ്ദേഹം പറഞ്ഞു നിങ്ങളെ നന്നായി അറിയാം ഇതിന്റെ പേരിൽ എന്തേലും പ്രശ്നം ഉണ്ടാക്കാൻ പോയാൽ പഴയ കേസ് കുറെ ബാക്കി ഉണ്ട്. എല്ലാത്തിനെയും പിടിച്ചു അകത്തിടും എന്ന് പറഞ്ഞു “