അവന്മാരുടെ അച്ചന്മാർ എല്ലാം നല്ല ദേഷ്യത്തിൽ ആണ്……… എന്നെ ഇപ്പോൾ കൊല്ലും എന്നാ മട്ടിൽ ആണ് അവന്മാർ നിക്കുന്നത്.. ഞാൻ ചേട്ടനെ നോക്കിയപ്പോൾ ചേട്ടൻ ഒന്നും പറയാതെ അവിടെ നിൽക്കുന്നു. ഞാൻ നേരെ ചേട്ടന്റെ അടുത്ത് പോയി…
“ഡാ പേടിക്കാൻ ഒന്നും ഇല്ല രാജൻ സർ വിളിച്ചിരുന്നു നിന്റെ പ്രിൻസിപാലിനെ… പുള്ളി നോക്കി കൊള്ളാം എന്ന് പറഞ്ഞു…”
“ശെരി ചേട്ടാ….”
ഞാൻ അവിടെ കയ്യും കെട്ടി അങ്ങനെ നിന്നു.. ഉടനെ തന്നെ പ്രിൻസിപ്പൽ വന്നു എന്നെ ഒന്ന് തുറിച്ചു നോക്കി സീറ്റിൽ പോയി ഇരുന്നു….
” ഗോകുൽ.. തന്നോ ഞാൻ അന്നേ നോക്കിവച്ചതാ..താൻ ഇപ്പോൾ എന്താ കാണിച്ചേ.. താൻ എന്തിന ഇവരെ തല്ലിയത്.. ”
“വെറുതെ ഇരിക്കുന്ന ഇവന്മാരെ പോയി തല്ലാൻ എനിക്ക് തലയ്ക്കു ഓളം ഒന്നും ഇല്ല.. സർ.. ഞാൻ തല്ലിട്ടുണ്ടേൽ അതിനു കാരണവും ഉണ്ട്..”
“താൻ കൂടുതൽ ഒന്നും പറയണ്ട……. വന്നു രണ്ടു ദിവസ്സം അല്ലേ ആയുള്ളു അതിനു മുൻപ് ”
“അവനെ ഡിസ്മിസ്സ് ചെയ്യണം… സർ ബാക്കി ഞാൻ നോക്കി കൊള്ളാം.. എന്റെ മോന്റെ ശരീരത്തിൽ കൈ വക്കാൻ മാത്രം ആയോ ഇവൻ ”
“എനിക്ക് ഡിസ്മിസ്സ് ആണേൽ നിങ്ങളുടെ മക്കൾക്കും അത് തന്നെ കൊടുക്കണം……. അങ്ങനെ ശെരി ആകു………… സർ ഇപ്പോഴും അവന്മാരുടെ വക്കാലത്തു പിടിച്ചാണ് പറയുന്നേ.. എന്താണ് ഉണ്ടായതെന്നു സർ അന്നെഷിച്ചോ….. സർ ഈ കോളേജ് പ്രിൻസിപ്പൽ ആണ് അല്ലാതെ ഇവരുടെ വേലക്കാരൻ ആകരുത് ”
“ഡോ താൻ മാറിയത്തിക്കു സംസാരിക്കണം…”
“സർ ഞാൻ മാറിയത്തിക്കു തന്നെയാ സംസാരിക്കുന്നെ.. എന്തിനാണ് ഞാൻ ഇവന്മാരെ അടിച്ചതെന്നു അന്നെഷിച്ചോ…. ആദ്യം അത് ചെയ്യൂ….. ഇവൻ മാർ ചോദിച്ചു വാങ്ങിയതാ അല്ലാതെ അങ്ങോട്ട് പോയി തല്ലിയത് ഒന്നും അല്ല ”
ഞാൻ അതും പറഞ്ഞു അവന്മാരെ നോക്കിയപ്പോൾ എല്ലാരും എന്നെ തന്നെ കലിപ്പിൽ നോക്കുന്നു.. ഞാൻ ഒരു പൂച്ച ഭാവത്തോടെ അവൻറെ നോക്കി നിന്നു…..
“എന്താ ഉണ്ടായേ എന്ന് പറ… എന്നിട്ട് നോക്കാം “