അവനെ കുറ്റം ്് പറയാൻ പറ്റില്ല.
ഉത്സവത്തിന്റെ മെയിൻ ആകർഷണങ്ങളിൽ ഒന്നായിരുന്നല്ലോ ഞങ്ങളുടെ പരിപാടി? , ലത് കളറായതിൽ സംപ്രീതനായ സാക്ഷാൽ സജിയേട്ടൻ ഞങ്ങൾക്ക് കുറച്ച് ചില്ലറ തന്നിരുന്നു. “എങ്ങനെ അത് പൊടിക്കാം?” എന്ന വിഷയത്തിൽ തർക്കങ്ങൾക്ക് ഒടുവിൽ നോം പറഞ്ഞ വഴിയായിരുന്നു ടൗണിലേക്കുള്ള പുണ്യ യാത്ര.
“നിന്റെ കെട്ടിന് പായസം കാച്ചാനുള്ള ചെമ്പ് തെരഞ്ഞ് പോയതാടാ. കിട്ടിയില്ല , ടൗണിലേക്കല്ലേ നമുക്കൊരെണ്ണം വാങ്ങാഡാ”
സച്ചിയുടെ ബൈക്കിന്റെ പിറകിൽ കേറിക്കൊണ്ട് ഞാൻ പറഞ്ഞു.
അതോടെ ശ്രീ സയലന്റ് ആയി. 😈😈😈😈
*****
വെള്ളമടി ഞങ്ങൾക്ക് അങ്ങനെ ശീലം ഇല്ല. മാക്സിമം ബിയർ അത്രയെ ഉള്ളൂ. പിന്നെ ടൗണിലേക്ക് വരാനുള്ള ആകർഷണത്തിന്റെ കാരണം നല്ല ഫുഡ്ഡും സിനിമയും പിന്നെ സാമാന്യം തരക്കേടില്ലാത്ത ്് വായ്നോട്ടവുമാണ്. അവസാനത്തേത് നാട്ടിലും നടക്കും , പക്ഷെ നാട്ടിൽ അൽ മാന്യന്മാർ ഇമേജ് ഉള്ളത് കളഞ്ഞ് കുളിക്കാൻ പറ്റില്ലല്ലോ?🙂.
“അതേയ് , നമ്മക്ക് ഒരു പടത്തിന് വിട്ടാലാ?” ശ്രീയുടെ വകയായുള്ള പതിവ് ചോദ്യം എത്തി.
ഒരു ഹോട്ടലിൽ ആയിരുന്നു ഞങ്ങൾ.
“ആഹാ , നീ എന്താ ചോദിക്കാത്തേന്ന് വിചാരിച്ചതാ” വിക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആഹ് , എന്നാ പാരഡൈസിലേക്ക് വിടാം. നമ്മടെ അണ്ണന്റെ പടമല്ലേ? , ശശിയേട്ടനോട് പറഞ്ഞാ എളുപ്പം ടിക്കറ്റും കിട്ടും. സച്ചി ഞങ്ങളെ നോക്കി.
“ഓഹ് നിന്റെയൊരു പാരഡൈസ് , നമ്മക്കേ വട്ടപ്പാറ പിടിക്കാം” ശ്രീയുടെ മുഖത്ത് കള്ളച്ചിരി.
“ഏഹ് , അവിടെ എന്താ?” വിക്കിയുടെ മുഖത്ത് സംശയം.
“ബട്ടർഫ്ളൈസിൽ ഒരു കിടിലം പടം വന്നിട്ടുണ്ട് പോലും , സന്ദീപ് പറഞ്ഞതാ”
“ഇടിപ്പടമാണോ ഡേയ്?” സച്ചി ആവേശത്തിലായി.
ആകാംക്ഷ ഉണ്ടെങ്കിലും വിക്കി മുന്നിൽ ഇരിക്കുന്ന പൊറോട്ടയിലും ചിക്കനിലും ശ്രദ്ധ പതിപ്പിച്ച് ഇരിപ്പാണ്.
“ഏയ് , ഇത് മറ്റേതാ” 🤥
“മറ്റേതോ?” അത് എനിക്ക് അങ്ങോട്ട് ക്ളിയർ ആയില്ല.
“ആ ഡാ , ്് സങ്ങതി എ പടമാന്ന്” അവന്റെ മുഖത്ത് കള്ളച്ചിരി.
“എ പടമോ!?” ഞാനും സച്ചിയും ഒരുപോലെ ഞെട്ടി.