ഹൃദ്യം 1 [മണവാളൻ]

Posted by

ഞങ്ങളുടെ ജീവിതത്തിലെ ഒരു അടിപൊളി കാലഘട്ടം അങ്ങനെ അവസാനിച്ച് കൊണ്ടിരിക്കുന്ന സമയം . രണ്ടു കൊല്ലം അവിടെ പടിച്ചിട്ടും ഞങ്ങള്ക്ക് കട്ട ചങ്ക് എന്ന് പറയത്തക്ക രീതിയില് ഒന്നും ഫ്രെൻഡ്സ് ഇല്ലായിരുന്നു . കട്ടക്ക് ഞാനും ചിന്നു മാത്രം .

അങ്ങനെ +2 ഫെയർ വെല് ദിവസം എത്തി , എന്നോ മനസ്സില് മോട്ടിട്ട പ്രണയം എങ്ങനെ അവളോട് തുറന്ന് പറയും എന്ന ടെൻഷനിൽ ഞാൻ ഇരിക്കുവാണ് .

വേറെ ആരും അല്ല ചിന്നു തന്നെ . കുഞ്ഞ് നാൾ മുതല് കൂടെ കളിച്ച് പഠിച്ച് വളർണാതാണ്  എന്റെ ഇഷ്ടം അവൾ അംഗീകരിക്കുമോ എന്ന് പോലും അറിയില്ല . ഈ ഒരു നല്ല ഫ്രെണ്ട്ഷിപ്  നഷ്ടം ആകുമോ എന്ന പേടി വേറയും .

എപ്പോഴാണെന്ന് അറിയില്ല പക്ഷെ ഈ സൗഹൃദം ഒരു പ്രണയത്തിലേക്ക് വഴിമാരുക ആയിരുന്നു.

ഞാൻ ഇപ്പോഴും ഇനി എന്ത് ..എങ്ങനെ .. എന്ന ചിന്തയിൽ സ്കൂളിലെ ഒഴിഞ്ഞ കോണിലെ സ്റ്റെപിൽ ഇരിക്കുവാണ്.

” ഡാ അപ്പു നീയെന്താ ഇവിടെ വന്ന് ഇരിക്കുന്നത് , വാ ”

“ഡീ …”

“എന്താടാ , എന്താ നിൻ്റെ മുഖം വല്ലാതെ ഇരിക്കുന്നത് എന്തേലും പ്രശ്നം ഉണ്ടോ”

“ഡീ , അത്… ചിന്നു ഞാൻ ഒരു കാര്യം പറയാം , ഞാൻ നിന്നോട് പറയണോ എന്ന കൊറേ ആലോജിച്ചതാ … പക്ഷേ പറഞ്ഞില്ലെങ്കിൽ… ”

അവളുടെ മുഖത്ത് ഞാൻ പറയാൻ പോകുന്നത് എന്താണെന്ന് അറിയാൻ ഉള്ള ആകാംഷ ഉണ്ട്

“ഡാ നീ നിന്ന് തത്തികളിക്കാതെ കാര്യം പറ”

” ഡീ .. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടവാടി , നമുക്ക് ഒന്നിച്ചൂടെ..”

ഇത്രെയും ഞാൻ പറഞ്ഞപ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു പക്ഷെ അവളുടെ മുഖത്ത് ചെറിയ ഒരു ദേശ്യം ഉള്ളത് പോലെ എനിക്ക് തോന്നി   .

“ഡാ ഇത് നമ്മുക്ക് പിന്നെ സംസാരിക്കാം , നീ വന്നേ…”

അവള് ഇത്തിരി കനത്തിൽ പറഞ്ഞു തിരിഞ്ഞ് നടന്നു .

Leave a Reply

Your email address will not be published. Required fields are marked *