ഹൃദ്യം 1 [മണവാളൻ]

Posted by

ഹൃദ്യം 1

Hridyam Part 1 | Author : Manavalan


ബാംഗ്ലൂർ: “🎶താപങ്ങളേ…..രൂപങ്ങളായി ……🎶(ഫോൺ റിങ്സ്)”

“ഹലോ” . . മറുവശത്ത് നിന്നും ഒരു ഗാംഭീര്യ മായ ശബ്ദം “ഹലോ ഇത് അഖിൽ അല്ലേ” . . “അതെ ..ആരാണ്?” . . “മോനെ ഞാൻ ചിന്നുൻ്റെ അച്ഛൻ ആണ്” OMG  The one and Only ചന്ദ്ര ശേഖരൻ നായർ , അത് കേട്ട് ഞെട്ടാൻ അധികം സമയം വേണ്ടി വന്നില്ല നല്ല അസ്സൽ ആയി ഞെട്ടി. . അയാൾ തുടർന്നു .” സുഖം ആണോ മക്കളേ നിങ്ങൾക്ക്”

“അതെ അച്ഛാ..” . .

“മോനെ ചിന്നുന് ഒന്ന് ഫോൺ കൊടുക്കുമോ” . . “ഇപ്പൊ കൊടുക്കാം ” ഞാൻ മറുപടി നൽകി ചിന്നുനെ  വിളിച്ചു . . “ചിന്നു.. ചിന്നു.. ഇങ്ങോട്ട് വന്നെ” . . “എന്താടാ കെടന്നു കാറുന്നത്” . ഞാൻ അവൾക്ക് നേരെ ഫോൺ നീട്ടി . “ഹലോ” . “മോളേ ചിന്നു അച്ഛൻ ആടി” . “അ … അച്ഛാ…” അവളുടെ കണ്ണുകൾ നിറഞ്ഞു. ശബ്ദം ഇടറയിരുന്നു

കാരണം ഞങ്ങളുടെ ഒരു പ്രണയ വിവാഹം ആയിരുന്നു. അതും വീട്ടുകാരുടെ എതിർപ്പോടെ. 3 വർഷത്തിനു ശേഷം ആണ് ഇങ്ങനെ ഒരു call നാട്ടിൽ നിന്നും വരുന്നത്.

അച്ഛൻ തുടർന്ന് ” മോളേ .. ഈ അച്ഛനോട് മക്കൾ ക്ഷെമിക്ക്. അച്ഛന് തെറ്റ് പറ്റി പോയി , അഖിൽ നോടും പറഞ്ഞേക് എനിക്ക് ഒരു ദേഷ്യവും അവനോട് ഇല്ലെന്ന് ” . അദ്ദേഹത്തിൻ്റെ ശബ്ദവും ഇടരുന്നുണ്ടായിരുന്ന്.

“നിങൾ ഉടനെ നാട്ടിലേക്ക് വരണം. ഞാൻ അതിനാണ് നിങ്ങളെ വിളിച്ചത്, നിങൾ വരാതിരിക്കരുത്” . എന്ന് പറഞ്ഞ്, അധികം സംസാരിക്കാതെ ആയാൾ ഫോൺ കട്ട് ചെയ്തു. . ഇപ്പോഴും അച്ഛൻ വിളിച്ച ആ ഷോക്കിൽ നിക്കാണ് ചിന്നു.

” ചിന്നൂസേ…” അവൾ ഒന്ന് ഞെട്ടി തിരിഞ്ഞു എന്നെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *