ഹൃദ്യം 1 [മണവാളൻ]

Posted by

“എന്താ എന്താ പുതിയ പ്രശ്നം” . “പ്രശ്നം ഒന്നും അല്ല . നമ്മൾ ഉടനെ നാട്ടിലേക്ക് ചെല്ലാൻ. അത് പറയാൻ ആണ് അച്ഛൻ വിളിച്ചത്. കാരണം ഒന്നും പറഞ്ഞില്ല” . “അയ്യോ… ഇനി അവിടിട്ട് എന്നെ തട്ടാൻ ഉള്ള പരുപാടി വെല്ലോം ആണോടി😅” ഒരു ചെറു പുഞ്ചിരി യോടെ ഞാൻ ചോദിച്ചു. . ” ഏയ് അങ്ങനെ ഒന്നും ചെയ്യില്ല ” . “എന്നാലും….. പോണോ…..?” ചെറിയ ഒരു ആശങ്കയോടെ ഞാൻ ചോദിച്ചു

“പോയി നോക്കാം , Atleast അമ്മേനെ ഒന്ന് കാണുക എങ്കിലും ചെയ്യാലോ , തന്നെയും അല്ല നമ്മുടെ കുഞ്ഞിനെ ഒന്നും അവരു കണ്ടിട്ടും ഇല്ലെല്ലോ ” . . അങ്ങനെ ഏറെ നേരത്തെ അലോചനക്കും ചർച്ചയ്ക്കും ഒടുവിൽ ഞങൾ പോകാൻ തീരുമാനിച്ചു. ഓഫീസിൽ വിളിച്ച് എനിക്ക് 1 ആഴ്‌ച ലീവ് സീറ്റ് ചെയ്തു , ചിന്നു already ലീവിൽ ആണ് .അടുത്ത ദിവസത്തേക്ക് തന്നെ BLR – COK ടിക്കറ്റും ബുക്ക് ചെയ്തു നീണ്ട 3 വർഷങ്ങൾക്ക് ശേഷം….

……………………………………………………………………………

ഞാൻ എന്നെ പരിച്ചയപെടുതി ഇല്ലല്ലോ

ഞാൻ അപ്പു എന്ന അഖിൽ കൂടെ എൻ്റെ പ്രിയ പത്നി ചിന്നു എന്ന ചിൻമയി. ഞാനും ചിന്നുവും ബാംഗ്ലൂർ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. ഞങ്ങൾക്ക് ഇപ്പൊൾ ഒരു കുഞ്ഞു മാലാഖ കൂടി ഉണ്ട് 4 മാസം പ്രായം ഉള്ള ഞങ്ങൾടെ ആമി എന്ന അമേയ. . ഈ കഥ തുടങ്ങണം എങ്കിൽ കുറച് പുറകോട്ട് സഞ്ചരിക്കണം.

………………………………………………………………………………. GO TO PAST….⏪⏪⏪

എൻ്റെ വീട് ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമത്തിൽ ആണ്.  അച്ഛൻ അശോകൻ ഇന്ത്യൻ ആർമിയിൽ ആണ് , അമ്മ ജിൻസി ടീച്ചർ ആണ് (പേര് കണ്ട് ഡൗട് വേണ്ട ഇൻ്റർ കാസ്റ്റ് മാരിയേജ് ആണ്😅) , പിന്നെ എൻ്റെ പുന്നാര അനിയത്തി അച്ചു എന്ന ഐശ്വര്യ. സന്തോഷവും സമാധാനവും ഉണ്ടായിരുന്ന ഒരു സാധാരണ കുടുംബം.

അച്ഛൻ പട്ടാളത്തിൽ ആയിരുന്നു എങ്കിലും ഞങ്ങളോട് ഒരു പട്ടാള ചിട്ടയും ഇല്ലായിരുന്നു. ഞങ്ങൾക്ക് അച്ഛൻ എപ്പൊഴും ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന രീതിയിൽ ആയിരുന്നു. അത്യാവശ്യം സ്വാതന്ത്ര്യം ഒക്കെ തന്നു മറ്റു ദുശ്ശീലങ്ങൾ ഒന്നും പെടാതെ ആണ് വളർത്തിയത്. . പിന്നെ എൻ്റെ ചിന്നു.. അവൾ എൻ്റെ കളിക്കൂട്ടുകാരി ആണ് പിന്നെ നല്ല സുഹൃത്ത് ആയി പിന്നെ എൻ്റെ ഭാര്യ ആയി ഇപ്പൊ എൻ്റെ കുഞ്ഞിൻ്റെ അമ്മയും ആയി 😎 അതിലുപരി എൻ്റെ വീടിൻ്റെ അടുത്ത് തന്നെയുള്ള ദുബായ് വ്യേവസായി ചന്ദ്രശേഖരൻ – ഇന്ദുലേഖ ദമ്പതികളുടെ മൂത്ത സന്താനം . അവൾക് ഒരു അനിയൻ ഉണ്ട് ജിതിൻ. . അങ്ങ് ആലപ്പുഴ മുതൽ ഇപ്പൊൾ ഇങ്ങ് ബാംഗ്ലൂർ വരെ എത്തി നിക്കണ ഞങ്ങൾടെ കഥ അറിയണമെങ്കിൽ  +2 കാലഘട്ടം മുതൽ തുടങ്ങണം. . ……………………………………………………………………

Leave a Reply

Your email address will not be published. Required fields are marked *