ടൗണിലുള്ള ഒരു തുണിക്കടയിലെ അഞ്ചാറ് കവറുകൾ നീലാണ്ടൻ എടുത്തുകൊണ്ടുവന്നു.വക്കച്ചൻ അതുവാങ്ങി റൂമിലേക്ക് കൊണ്ടുപോയി.
“തിന്നാനെന്തേലുമൊണ്ടോടീ……”വക്കച്ചൻ സരളയെ നോക്കി.
“ആ…… കപ്പേം മീനുമൊണ്ട്…..” അവൾ പറഞ്ഞു.
“നിങ്ങള് കഴിച്ചോ……..” വക്കച്ചൻ വീണ്ടും ചോദിച്ചു.
“ഇല്ല…..നിങ്ങടെ കൂടെ കഴിക്കാമെന്നുവച്ചു……” സരള പറഞ്ഞു.
“ഈ…..പത്തുമണിവരെ…….?”വക്കച്ചൻ ദേഷ്യംകൊണ്ട് ചുവന്ന മുഖം തിരിച്ച് അവളെ നോക്കി.
“ഞാനെന്ത് ചെയ്യാനാ അച്ചായൻ്റെ റാണിയാ പറഞ്ഞത് അവള് പറഞ്ഞത് ചെയ്തില്ലെങ്കി അച്ചായനെന്നെ കൊല്ലൂലേ…….” സരള പറഞ്ഞു.
കൊച്ചുത്രേസ്യയുടെ പേര് പറഞ്ഞതും അയാളുടെ മുഖം ശാന്തമായി.
“ഇച്ചായാ……” കൊച്ചുത്രേസ്യ റൂമിൽ നിന്നും വിളിച്ചു.അയാൾ റൂമിലേക്ക് കയറിച്ചെന്നു.
“ഇച്ചായാ….ഞാനൊരു കാര്യം പറയട്ടെ…..” അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
“നീ…..പറയെടീ…..” അയാൾ അവളെ ചേർത്തുപിടിച്ചു.
“ഇച്ചായന് പാത്തുമ്മേടെ മോളെ വേണോ…..” അവൾ ചോദിച്ചു.
“വേണോ….വേണ്ടേ….. നീ പറ……” അയാൾ ചോദിച്ചു.
“ഇച്ചായാ….അവളൊരു കല്ല്യാണം കഴിക്കുമ്പം അവളുടെ ജീവിതത്തിലെ കറുത്ത അദ്ധ്യായമായി എൻ്റിച്ചായൻ മാറണ്ട. കാശൊണ്ടെങ്കി അവളെ കെട്ടിക്കാനൊള്ള കാശ് കൊടുക്ക്. അവള് കൊച്ചുപെണ്ണല്ലേ……”അവൾ പറഞ്ഞു.
“ആ…..അങ്ങനെയെങ്കി അങ്ങനെ……” അയാൾ അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു.വക്കച്ചന് കൊച്ചുത്രേസ്യ പറഞ്ഞാൽപ്പിന്നെ അപ്പുറമില്ല.
അയാൾ ഹാളിലേക്കിറങ്ങി.