“ഇവൾ എന്താ ഇന്നലെ മുതൽ തുടങ്ങിയതാണല്ലോ ഈ മുഖം വീർപ്പിച്ചു നടക്കാൻ…” ചേച്ചി ഇത് പറഞ്ഞോണ്ട് അവളെ വിളിച്ചു…
അവൾ അടുത്ത് വന്നു…
ചേച്ചി : എങ്ങനെ ഉണ്ട് നിനക്ക് ഇഷ്ട്ടം ആയോ ആ ഗൗൺ..
അമൃത : കുഴപ്പമില്ല…അത് മതി…
സ്വാതി : അപ്പോൾ എല്ലാം ഓക്കേ അല്ലെ.. ഇറങ്ങാം..
ചേച്ചി : നീ ഇങ്ങനെ ആണോ വരുന്നേ.. ഡ്രസ്സ് മാറീട്ടു വാ…
ചേച്ചി എന്നെ നോക്കി പറഞ്ഞു.. അപ്പോളാ ഞാനും ഓർത്തെ ഡ്രസ്സ് മാറിയില്ലന്ന്.. ഞാൻ ഓടി പോയി ഡ്രസ്സ് മാറി വന്നു…എല്ലാരോടും ബൈ പറഞ്ഞു നിങ്ങൾ വീട്ടിലോട്ട് തിരിച്ചു…
നല്ല വിശപ്പ് ആരുന്നത്കൊണ്ട് വന്നപ്പോളെ.. ഫുഡ് കഴിച്ചു.. നേരെ റൂമിലോട്ടു പോയി.. ബെഡിൽ കേറി കിടന്നു…ഒന്ന് ഉറങ്ങി….
ഉറങ്ങി എണീറ്റപ്പോളും നല്ല ക്ഷീണം ആരുന്നു..ഞാൻ പോയി ബാൽക്കണിൽ ഇരുന്ന്…ഇരുട്ട് വീണു…ദൂരെ കുറെ വീട്കളുടെ വെളിച്ചം കാണാം.. ചന്ദ്രൻ ഉദിച്ചു നിക്കുന്നു…. പ്രകൃതി ഭംഗി ആസ്വദിച്ചു…ഞാൻ അവളുടെ മുഖം മനസ്സിൽ ആലോചിച്ചു ഇരുന്ന്…
അവൾ എന്റെ മുറപ്പെണ്ണ് അല്ലെ.. എനിക്ക് അവളെ കല്യണം കഴിക്കാൻ ഉള്ള അധികാരം ഉണ്ടല്ലോ…. പിന്നെ എന്തുകൊണ്ട് പ്രേമിച്ചുടാ…
ഇനി അവളുടെ മനസ്സിൽ വേറെ ആരേലും ഉണ്ടോ??.. അതുകൊണ്ട് ആണോ ഇനി ഞാൻ നോക്കുമ്പോൾ ദേഷ്യം വരുന്നേ…
“ഡാ..”
ഡോറിൽ തട്ടി അവൾ വിളിച്ചു….
“കേറി വാ “
പുറകിലോട്ട് നോക്കി ഞാൻ പറഞ്ഞു….
അവൾ : ചേച്ചി പറഞ്ഞു നിങ്ങൾ എടുത്ത ഫോട്ടോ സെന്റ് ചെയ്തു കൊടുക്കാൻ….
ഞാൻ : ചേച്ചി എന്ത്യേ??
അവൾ : ചേച്ചി കിടന്നു.. തലവേദന.
ഞാൻ : എന്റെ കൈയിൽ നിങ്ങളുടെ ആരുടേം നമ്പർ ഇല്ലാലോ…
അവൾ : ഞാൻ പറയാം നീ ആഡ് ചെയ്യ്..
അവൾ എന്റെ അടുത്ത് വന്നു…ചെയറിന്റെ സൈഡിൽ നിന്ന്…ഞാൻ അവളു പറഞ്ഞ നമ്പർ ടൈപ്പ് ചെയ്തു രണ്ടു പേരുടേം നമ്പർ സേവ് ചെയ്തു… എന്നിട്ട് ഫോൺ അവൾക്ക് നീട്ടി…
അവൾ ഫോൺ വാങ്ങി ഫോട്ടോ നോക്കാൻ തുടങ്ങി… അപ്പോൾ ആണ് ഞാൻ ഓർക്കുന്നെ അവൾ അറിയാതെ അവളുടെ ഫോട്ടോ എടുത്ത കാര്യം..