കല്യാണം 3 [കൊട്ടാരംവീടൻ]

Posted by

കല്യാണം 3

Kallyanam Part 3 | Author : Kottaramveedan | Previous Part


അവൾ ഒരു ചിരി സമ്മാനിച്ചു നടന്നു..അവളുടെ പുറകെ ഞാനും … എനിക്ക് അവളോട്‌ പ്രേമം ആണോ… അതോ എല്ലാരേം കാണുമ്പോ തോന്നുന്ന ഒരു അട്രാക്ഷനോ…

അവളുടെ കണ്ണുകൾ എന്നെ കൂടുതൽ അവളിലേക്ക് വലിച്ചു അടിപിക്കുന്നപോലെ …

ഓരോന്ന് ആലോചിച്ചു അവളുടെ പുറകെ നടന്നു…

പ്രേതിക്ഷണം കഴിഞ്ഞു വരുമ്പോളേക്കും വീട്ടിൽ ഉള്ളവർ എല്ലാരും അമ്പലത്തിന്റെ മുന്നിൽ എത്തിരുന്നു…

ദീപാരാതനക്ക് സമയം ആയി…ഞാൻ അവളുടെ പുറകിൽ ആരുന്നു നിന്നെ…. ശ്രീകോവിൽ തുറന്നു…എല്ലാരും പ്രാർത്ഥനയിൽ മുഴുകി…. എന്റെ കണ്ണ് പക്ഷെ അവളിൽ ആരുന്നു…വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല..ആ ഒരു സമയംകൊണ്ട് അവൾ എനിക്ക് ആരെല്ലാമോ ആയി കഴിഞ്ഞിരുന്നു..

അവിടുത്തെ പേരുപടികൾ കഴിഞ്ഞു…എല്ലാരും ആൽ മരചോട്ടിൽ ഇരുന്ന് വർത്താനം പറയുവാരുന്ന…

അമൃത : ഡാ നീ വരുന്നോ ഞാനും ചേച്ചിയും പോകുവാ…ഇവരൊക്കെ വരാൻ ഇനി സമയം എടുക്കും…

അമ്മ : നീയും അവരുടെ കൂടെ പോയിക്കോ…ഞങ്ങൾ വരാൻ വൈകും..

അമ്മ പുറകിൽ നിന്നും പറഞ്ഞു..

ചേച്ചിയും പിള്ളാരും അവളും മുൻപിൽ നടന്നു…ഞാൻ പുറകിലും…കുറച്ചു നടന്നപ്പോളേക്കും…അവൾ ഒന്ന് നിന്നു.. എന്നിട്ട് എന്റെ കൂടെ നടന്നു….

അവൾ : “എങ്ങനെ ഉണ്ട് ഞങ്ങളുടെ നാട്…”

ഞാൻ : നിങ്ങളുടെ നാടോ.. എന്റെ നാടും കൂടെ അല്ലെ…എന്റെ അമ്മ വീട് അല്ലെ ഇത്…

അവൾ ഒന്ന് ചിരിച്ചു…

“ഞാൻ ഒത്തിരിനാൾ കൂടെ വരുന്നത് അല്ലെ…പണ്ട് വന്നെന്റെ ഓർമയൊക്കെ ഉണ്ട്.. ഇവിടെ ഒരു കുളമൊക്കെ ഉണ്ടാരുന്നല്ലോ….”

അവൾ : അത് ഇപ്പോളും ഉണ്ട്..

ഞാൻ :നമ്മക്ക് അവിടെ വരെ ഒന്ന് പോയാലോ..

അവൾ ചുറ്റും ഒന്ന് നോക്കിട്ടു…

അവൾ : ഇപ്പോളോ…ഇപ്പോൾ പോയ എങ്ങനെ കാണാനാ ഇരുട്ട് അല്ലെ..നാളെ വരാം

ഞാൻ : നാളെ..ഇത്രേം ദൂരം ഇനി നടക്കണ്ടേ.. ഒന്ന് നോക്കിട്ട് പോകാം നിലാവ് ഉണ്ടല്ലോ …

Leave a Reply

Your email address will not be published. Required fields are marked *