സ്വാതന്ത്ര്യം 1 [കിരൺ കുമാർ]

Posted by

 

ഞാൻ അതും പറഞ്ഞു അകത്തേക്ക് കയറി കുറെ ബന്ധുക്കളും പരിവാരങ്ങളും വീട്ടിൽ കൂടി നിൽപ്പുണ്ടായിരുന്നു എന്റെ പെരുമാറ്റം ഒക്കെ കണ്ടിട്ടാവാം ആരും ഒന്നും മിണ്ടാതെ നിന്നു ,  അമ്മ കണ്ണൊക്കെ നിറഞ്ഞു കരച്ചിൽ അടക്കി എന്നെ നോക്കി അവിടെ തന്നെ ശിലയായി നിന്നു . ശ്രീദേവി മാത്രമെന്റെ പുറകെ പോന്നു

 

ഗോവണി കേറി എന്റെ പഴേ മുറി തന്നെ ഞാൻ നോക്കി പ്രതീക്ഷിച്ച പോലെ തന്നെ അവിടെ എല്ലാം റെഡി യാക്കി ഒരുക്കി വച്ചിട്ടുണ്ട്

 

“അമ്മുവെച്ചി എന്തിനാ അമ്മയെ സങ്കടപെടുത്തിയെ”

ശ്രീദേവി മുറിയിലേക്ക് കയറി ചോദ്യം തുടങ്ങി

 

“ഞാൻ ആരേം സങ്കടപെടുത്തിയില്ല ല്ലോ ശ്രീകുട്ടി നീ ഒന്ന് പൊക്കെ എനിക്ക് ഡ്രസ് മാറി ഒന്ന് ഫ്രഷ് ആവണം ”

 

“ഹോ എന്നാലും എന്ത് രസാ ഈ ചേച്ചിയെ കാണാൻ … ഒരുപാട്‌ കാമുകന്മാർ ഒക്കെ ഉണ്ടാവും ല്ലേ അവിടെ ”

 

അവൾ പിന്നേം തുടങ്ങി

 

“കാമുകൻ അല്ല ഓടടി അവൾ പിന്നേം തുടങ്ങി നിനക്ക് എന്റെ കയ്യിന്ന് വാങ്ങാൻ ഉള്ള പുറപ്പാട് ആണോ ”

 

അവൾ ഇറങ്ങി ഓടാൻ പോയി അപ്പോൾ ശങ്കരൻ ചേട്ടൻ ബാഗുമായി വന്നു ബാഗ് എല്ലാം അകത്തേക്ക് വച്ചിട്ട് പോയി . പുറകെ ശ്രീദേവി യും ..

 

 

ഞാൻ റൂം പൂട്ടി ഡ്രസ് മാറാൻ തുടങ്ങി . കണ്ണാടി യുടെ മുന്നിൽ നിന്ന് എന്നെ തന്നെ ഒന്ന് നോക്കി

 

” ആ അവളെ കുറ്റം പറയാൻ പറ്റില്ല ഞാൻ അത്യാവശ്യം കൊള്ളാം … കാമുകനെ എനിക്കെ ഹ ഹ ”

 

മനസുകൊണ്ട് ഇപ്പോഴും അച്ചുവേട്ടനെ സ്വന്തമായി കൊണ്ട് നടക്കുന്ന ഞാൻ ആരെ സ്നേഹിക്കാൻ .. അതൊക്കെ അവൾക്ക് വല്ലോം അറിയാമോ പൊട്ടി . എന്നാലും ഇപോ അച്ചുവേട്ടനു എന്നെ മനസിലാകുമോ അതെല്ലാം  പോട്ടെ പുള്ളിയെ എനിക്ക് മനസിലാകുമോ ആവോ..

 

ഞാൻ ഓരോന്ന് ആലോചിച്ചു ബാത്രൂമിൽ കയറി കുളിച്ചു ഒരു ടി ഷർട്ടും ട്രാക്ക് പാന്റും ഇട്ട് താഴേക്ക് ഇറങ്ങി . ഹാളിൽ എല്ലാരും ഇരിപ്പുണ്ട്

Leave a Reply

Your email address will not be published. Required fields are marked *