സ്വാതന്ത്ര്യം 1
Swathanthryam Part 1 | Author : Kiran Kumar
ഉണ്ടകണ്ണി എഴുതുന്ന വഴി ഇടയ്ക്ക് തോന്നിയ ഒരു കഥയാണ് , വലിയ രീതിയിൽ ലോജിക്ക് ഒന്നും നോക്കിയിട്ടുണ്ടോ ന്ന് അറിയില്ല . വായിച്ചു നോക്കുക ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ല എങ്കിലും കമന്റിൽ പറയുക.
ആദ്യ പാർട്ട് ആണ് കഥ തുടങ്ങി വരുന്നേ ഉള്ളൂ കമ്പി ഈ പാർട്ടിൽ ഉണ്ടാവില്ല . ഉണ്ടകണ്ണി പോലെ ആവില്ല ഇതിൽ വരുന്ന ഭാഗങ്ങൾ ഇറോട്ടിക്ക് ആവും.
അപ്പോ തുടങ്ങാം …
“അപ്പോ പറഞ്ഞത് എല്ലാം ഓർമയുണ്ടല്ലോ ഇക്കഴിഞ്ഞ 14 വർഷം നീ മറക്കണം ഇനി നീ ജീവിച്ചു തുടങ്ങണം, നല്ലൊരു നിലയിൽ എത്തണം എന്ത് ആവശ്യം ഉണ്ടേലും ഞങ്ങളെ ആരെ വേണമെങ്കിലും നിനക്ക് വിളിക്കാം കേട്ടല്ലോല്ലേ ?”.
“കേട്ട് ശിവേട്ട… നിങ്ങളെ ഒക്കെ അങ്ങനെ എനിക്ക് മറക്കാൻ പറ്റുമോ . പിന്നെ ഇതിന് പുറത്തേക്കുള്ള എന്റെ ജീവിതം എന്റെ കയ്യിൽ ഇല്ല എന്തായാലും ഞാൻ ശ്രമിക്കും നിങ്ങൾക്ക് ആർക്കും നാണക്കേട് ഉണ്ടാവാത്ത രീതിയിൽ ഞാൻ ജീവിക്കും. നിങ്ങളൊക്കെ അല്ലാതെ എനിക്ക് ബോധിപ്പിക്കാൻ പുറത്ത് വേറെ ആരും ഇല്ലാലോ ”
അത് പറയുമ്പോ എന്റെ കണ്ണു നിറഞ്ഞു തുളിമ്പിയിരുന്നു , ശിവേട്ടൻ വന്നെന്നെ കെട്ടി പിടിച്ചു , ടൈറ്റ്‌സ് ചേട്ടനും , തോമസ് ചേട്ടനും എല്ലാം നോക്കി നില്പുണ്ട് ഏവരുടെയും മുഖത്ത് സങ്കടം നിഴലിക്കുന്നുണ്ട് . എനിക്കും നല്ല സങ്കടമുണ്ട് കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ കാണുന്ന മുഖങ്ങൾ ആണ് ഇവരൊക്കെ അല്ലാതെ പറയാൻ എനിക്ക് അങ്ങനെ ആരും ഇല്ല എന്നത് തന്നെയാണ് സത്യം . പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു എഴുത്ത് കുത്തും നടപടിക്രമങ്ങളും ഒക്കെ കഴിഞ്ഞപ്പോ അവർ എല്ലാം കൂടെ വാങ്ങിയ ഒന്ന് രണ്ടു ജോഡി ഡ്രസും കുറച്ചു കാശും , ഒരു ഫോണും അവിടെ നിന്ന് പഠിച്ച എന്റെ കുറച്ചു സർട്ടിഫിക്കറ്റ്കളും ഒക്കെ ഒരു ബാഗിലാക്കി എനിക് കൊണ്ടു തന്നു