സ്വാതന്ത്ര്യം 1 [കിരൺ കുമാർ]

Posted by

ഉച്ചകഴിഞ്ഞു 4 മണി ഒക്കെ ആയപ്പോൾ ആണ് എണീറ്റത് നല്ല വിശപ്പും ദാഹവും ഉണ്ട് അവിടെ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ താഴെ ഇറങ്ങി കട തപ്പി ഇറങ്ങി , താഴെ ആരെയും പുറത്ത് കണ്ടില്ല ജോലിക്ക് പോയി വന്നു കാണില്ല അവർ . ഞാൻ ഒരു കട കണ്ടുപിടിച്ചു  അവശ്യ സാധനങ്ങൾ ഒക്കെ വാങ്ങി അടുത്തുള്ള ഹോട്ടലിൽ കയറി ഫുഡും അടിച്ചു  വീട്ടിലേക്ക് തിരികെ പോന്നു . വീണ്ടും കേറി കിടന്നു ഉറങ്ങാൻ തോന്നിയില്ല എന്റെ പോർഷനിൽ വാതുക്കലേക്ക് തുറക്കുന്ന ആ ബാൽക്കണിയിൽ ഒരു കസേര എടുത്ത് ഇട്ട് ഞാൻ ഇരുന്നു . അപ്പോഴാണ് അവരെല്ലാം കൂടെ തന്ന ഫോണിന്റെ കാര്യം ഓർത്തത് ഞാൻ ബാഗ് തുറന്ന് ഫോണ് എടുത്ത് നോക്കി അതിന്റെ കൂടെ ഉണ്ടായിരുന്ന ബുക്കിൽ നിന്നും സിം ഇടുന്നതും ഒക്കെ നോക്കി അതുപോലെ ഇട്ടു , നോക്കിയ യുടെ ഒരു സാദാ ഫോണ് ആയിരുന്നു അത് പോലും എനിക്ക് മര്യാദക്ക് ഉപയോഗിക്കാൻ അറിയില്ല എന്നതാണ് സത്യം.  എങ്ങനെ ഒക്കെയോ സിം ഒക്കെ ഇട്ടു കുറെ നേരം കാത്തിരുന്നപ്പോൾ അത് ആക്ടിവ് ആയി അപ്പോൾ തന്നെ ഡയറി ൽ നിന്നു നമ്പർ എടുത്തു ശിവേട്ടനെ വിളിച്ചു എത്തിയ കാര്യവും ഒക്കെ പറഞ്ഞു ഡ്യൂട്ടി യിൽ ആയത് കൊണ്ട് അധികം സംസാരിക്കാൻ ആയില്ല രാവിലെ പറഞ്ഞ സ്‌തലത്ത് ചെല്ലാൻ പറഞ്ഞു ഓരോ ഉപദേശങ്ങൾ ഒക്കെ തന്നു പെട്ടെന്ന് കട്ടാക്കി. ഞാൻ അവിടെ തന്നെ ഇരുന്ന് ഓരോന്ന് ആലോചിച്ചു , വേറെ ഒന്നും അല്ല എന്നെ അന്ന് പോലീസ് കൊണ്ടുപോകുമ്പോൾ കരഞ്ഞു കലങ്ങിയ ആ രണ്ടു കണ്ണുകൾ ഇത്രേം വർഷത്തിന് ഇടക്ക് എല്ലാ ദിവസവും ഞാൻ ഓർമയിൽ സൂക്ഷിക്കുന്ന ആ കണ്ണുകൾ ., അമ്മു അവൾ… അവളിപ്പോൾ വലിയ കുട്ടി ആയിട്ടുണ്ടാവും .. ശിവേട്ടൻ എന്റെ ശിക്ഷ കാലാവധി ഇളവ് കിട്ടി ഉടനെ ഇറങ്ങാൻ പറ്റും എന്നൊക്കെ പറഞ്ഞപോൾ ആദ്യം തന്നെ കരുതിയത് അമ്മുവിനെ കണ്ടുപിടിക്കാൻ ആയിരുന്നു പക്ഷെ കുറെ ആലോചിച്ചപോൾ അത് വേണ്ടെന്ന് വച്ചു . അല്ലേലും അവളുടെ വീട്ടിൽ ഒരു ജോലിക്കാരനെ പോലെ കഴിഞ്ഞിരുന്ന എന്നെ അവൾ ഓർകത്തു പോലുമില്ല അന്ന് ആ ഷോക്കിൽ കരഞ്ഞത് കണ്ടിട്ട് ഞാൻ ഓരോ മണ്ടത്തരങ്ങൾ ആലോചിച്ചു കൂട്ടുവാണ് , ഇപോ അവള് നല്ല പഠിപ്പ് ഒക്കെ നേടി ഒരു കല്യാണം ഒക്കെ കഴിച്ചു കാണും അപ്പോഴ ഞാൻ ഈ ജയിലിൽ നിന്നും ഇറങ്ങി ഹ ഹ .. വേദനയോടെ ചിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *