ആനി ടീച്ചർ 9 [Amal Srk]

Posted by

 

” വേണ്ട… അത് ശെരിയാവില്ല… ആനിക്ക് ചിലപ്പോ അതിന്റെ സ്മെല്ല് പിടിക്കില്ല. ”

 

” ഓ പിന്നെ… അച്ചായൻ ഒരെണ്ണം പിടിപ്പിക്ക്… ആദ്യരാത്രിയല്ലേ എന്നാലല്ലേ ഒരു ഗുംമ്മുണ്ടാവു… ”

കുട്ടാപ്പി നിർബന്ധിച്ചു.

 

” എന്നാലും വേണ്ട… ഞാൻ കുടിച്ചത് ആനിക്ക് ഇഷ്ടപ്പെട്ടിലെങ്കിൽ ആദ്യരാത്രിയുടെ മൂഡ് പോകും… ”

പാപ്പി ഒഴിഞ്ഞു മാറി.

 

” ഞാൻ പറയാനുള്ളത് പറഞ്ഞു… ഇനിയെല്ലാം ഇച്ചായന്റെ ഇഷ്ടം. ആദ്യരാത്രിയിൽ ഉഷാറ് പോരാന്ന് പറഞ്ഞ് രാവിലെ എന്റെ തന്തയ്ക്ക് വിളിക്കരുത്… ”

 

” ശേ… ഇവന്റൊരു കാര്യം.. ഒഴിയെടാ ഒരെണ്ണം… ”

പാപ്പി തന്റെ മനസ്സ് മാറ്റി.

 

അടുത്ത നിമിഷം തന്നെ കുട്ടാപ്പി പാപ്പിക്ക് ഒരു ഗ്ലാസ്‌ മദ്യം കൊടുത്തു. അവനത് ഒറ്റവലിക്ക് കുടിച്ചു തീർത്തു.

 

” എനി പോയി ഫസ്റ്റ് നൈറ്റ്‌ അടിച്ചു പൊളിക്ക് ഇച്ചായാ… ”

കുട്ടാപ്പി ആവേശം പകർന്നു.

 

പാപ്പി ഉടനെ തന്നെ വീടിന്റെ അകത്തേക്ക് കയറി.

 

” ഡാ പാപ്പി… ”

പിന്നീന്ന് ഒരു വിളി കെട്ടു.

 

പാപ്പി തിരിഞ്ഞു നോക്കി.

” എന്താ അപ്പച്ചാ…? ”

 

” ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ് ആണ്… വെറുതെ ഞഞ്ഞാ.. പിഞ്ഞാ പറഞ്ഞ് അവളെ വെറുപ്പിക്കരുത്.. ”

മത്തായി ഉപദേശിച്ചു.

 

” എന്റെ അപ്പച്ചാ… ഇതിന്റെ പേരിൽ എനിക്കെനി വേറെ ഉപദേശത്തിന്റെ ആവിശ്യമില്ല… എല്ലാം ഞാൻ നോക്കിയും കണ്ടും ചെയ്‌തോളാം ”

 

” നിന്നെ എനിക്ക് അറിയാവുന്നതല്ലേ പാപ്പി… അതുകൊണ്ട് ഒന്ന് സൂചിപ്പിച്ചെന്ന് മാത്രം… ”

മത്തായി കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

” ശെരി അപ്പച്ചാ.. ഞാനൊന്ന് മുറിയിലോട്ട് ചെല്ലട്ടെ… അവള് കാത്തിരിക്കുന്നു മുഷിഞ്ഞു കാണും. ”

അതും പറഞ്ഞ് കുതിച്ചു ചാടുന്ന കുതിരയെപ്പോലെ പാപ്പി മുറിയിലേക്ക് ചെന്നു. കാപ്പി നിറത്തിലുള്ള നൈറ്റി ധരിച്ച് ഉറങ്ങി കിടക്കുന്ന ആനിയെയാണ് അവിടെ കണ്ടത്. ശെടാ… ഇവൾക്കിത് എന്ത് പറ്റി…? ആദ്യരാത്രി ആയിട്ട് ഇത്ര നേരത്തെ കിടന്നോ..?

Leave a Reply

Your email address will not be published. Required fields are marked *