അൽപ്പനേരം ആരും ഒന്നും മിണ്ടിയില്ല ….
“ഇനി നീ കുടിച്ചാ നിനക്ക് ഞാൻ ചോറിൽ വിഷം കലക്കിത്തരും പന്നി” …. എന്റെ വയറിൽ നിന്നും എണീറ്റ് പുറംകൈകൊണ്ട് കണ്ണ് തുടച്ചുകൊണ്ട് അമ്മു പറഞ്ഞു … അവളുടെ കണ്ണുകളിൽ കത്തുന്ന ദേഷ്യവും ഉണ്ടായിരുന്നു …പക്ഷെ അതുകണ്ടപ്പോൾ എനിക്ക് കുറച്ചെങ്കിലും ആശ്വാസം ആയി ..
അമ്മയും , അമ്മുവും ചേർന്ന് എന്നെ എഴുനേൽപ്പിച്ച് ഇരുത്തി ….
“വേഗം പോയി ഡ്രസ്സ് മാറ് ..ഹോസ്പിറ്റലിൽ പോണം…” എന്റെ ഓപ്പോസിറ്റ് സോഫയിൽ ഇരുന്ന്കൊണ്ട് അച്ഛൻ കുറച്ച് കലിപ്പിൽ തന്നെ പറഞ്ഞു ….
ഒറ്റക്ക് എഴുനേൽക്കാൻ പോലും വയ്യാത്ത ഞാൻ എങ്ങനെയാ ഡ്രസ്സ് മാറുന്നെ … പോരാത്തതിന് ഇന്നലെ ഇട്ട ഇന്നർ മാറ്റിയിട്ടില്ല … അതിനു പുറമെ ഒരു ടവൽ ചുറ്റിയിട്ടുണ്ടെന്നേ ഉള്ളു ….
എന്റെ മുഖഭാവം കണ്ടിട്ടെന്നോണം അച്ഛൻതന്നെ പറഞ്ഞു “ജിഷ്ണുവിനെ വരാൻ പറഞ്ഞിട്ടുണ്ട് ..ഇപ്പോ എത്തും “….
അപ്പോഴാ ഞാൻ അവന്റെ കാര്യം ഓർത്തത് …. ആ പന്നിക്ക് ഒന്നും പറ്റിയില്ല ആവോ ..!
എന്താടാ ആലോചിക്കുന്നേ …ഞാൻ പോയി ചായ എടുക്കാം എന്ന് പറഞ്ഞ് അമ്മ പോയി ചായ എടുത്തോണ്ട് വന്നു …ചായ കുടിച്ചോണ്ടിരിക്കുമ്പോ ജിഷ്ണുവും വന്നു … വന്നപാടെ അവൻ എന്റെ ദേഹം കണ്ടതും ഒന്ന് അമ്പരന്നു …ഒപ്പം അവന്റെ കണ്ണിൽ പേടിയും …. അവനെ കണ്ടതും ‘അമ്മ പറഞ്ഞു .. “ഡാ ജിഷ്ണു ..നീ ഇവനെ ഒന്ന് ഡ്രസ്സ് മാറിക്ക് …അപ്പോഴേക്കും ഞങ്ങൾ പോയി റെഡി ആയിട്ട് വരാം എന്ന് പറഞ്ഞ് അമ്മയും അമ്മുവും ഡ്രസ്സ് മാറാൻ പോയി…
അവർ പോയതും ജിഷ്ണു എന്റെ അടുത്ത് വന്നിരുന്നു … “ഡാ നിനക്ക് ഇത്ര മുറിവ് ഉണ്ടായിരുന്നോ …കണ്ടിരുന്നേൽ ഇന്നലെത്തന്നെ ഹോസ്പിറ്റലിൽ പോവായിരുന്നു “…അവൻ അമ്പരപ്പോടെ പതിയെ പറഞ്ഞു ….
“ഉവ്വ് മൈരേ ..മൂക്കറ്റം മോന്തിയിട്ട് മുറിവ് പോയിട്ട് ഒരു പൂട പോലും ഞാൻ ഇന്നലെ കണ്ടില്ല…… അല്ല …നിനക്ക് ഒന്നും പറ്റിയില്ലേ “….ചെറിയൊരു ആശ്ചര്യത്തോടെ ഞാൻ അവനോട് ചോദിച്ചു …