ഓർമവന്നെങ്കിലും ഒന്ന് എണീറ്റ് ഇരിക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു ഞാൻ …
ആരുടേയും മുഖ ഭാവങ്ങളും അവർ പറയുന്നതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല … കുറച്ച് കഴിഞ്ഞ് അച്ഛന്റേം അമ്മയുടെയും തോളിൽ കൈ ഇട്ടുകൊണ്ട് അവർ എന്നെ താങ്ങിപ്പിടിച്ച് സോഫയിൽ കൊണ്ടുപോയി ഇട്ടത് മാത്രം ഓർമയുണ്ട് ….
പിറ്റേന്ന് രാവിലെ ഒരാഴ്ച മരുഭൂമിയിൽ വെള്ളം ഇല്ലാതെ കിടന്നവന്റെ ദാഹത്തോടെയും പരവേശത്തോടെയും ഞാൻ കണ്ണ് തുറന്നു …. തല വെട്ടിപ്പൊളിയുന്ന വേദന … എണീറ്റ് ഇരിക്കാൻ നോക്കിയിട്ട് കൈ കാലുകൾ അനക്കാൻ പോലും ആവുന്നില്ല …. എനിക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല … പരലോകത്താണോന്ന് വരെ തോന്നിപോയി .. അന്നേരമാണ് ഞാൻ എന്റെ ദേഹത്തേക്ക് നോക്കിയത് … ഒരു ടവൽ മാത്രം ഉടുത്ത് സോഫയിൽ തന്നെയാണ് കിടക്കുന്നത് … എന്റെ ശരീരത്തേക്ക് നോക്കിയപ്പോളാണ് എനിക്ക് സംഗതി മനസിലായത് …
നെഞ്ചിൽ നല്ല ഒരു മുറിവ് ഉണ്ട് … വലത്തേ കയ്യിൽ ഷോൾഡർ മുതൽ കൈ മുട്ട വരെ ചിരകലും .. വലത്തെ കാൽ മുട്ടിലും ചിരകിയിട്ടുണ്ട് … വേറെ അവിടെയും ഇവിടെയും ഒക്കെ ചെറിയ മുറിവുകളും ഉണ്ട് ..
ഇത് കണ്ടതോടെ എനിക്ക് ഞെട്ടലും ,പേടിയും ,സങ്കടവും ,വേദനയും എല്ലാംകൂടി എന്തെന്ന് അറിയാത്ത അവസ്ഥ …
ഇന്നലത്തെ കള്ളുംപുറത്ത് ആ സമയത്ത് ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല … സോഫയുടെ താഴെ ഞാൻ ഇട്ടിരുന്ന പാന്റ് കണ്ടു …. അവിടെയും ഇവിടെയുമായി കീറിയിട്ടുണ്ട് ..റോഡിൽ ഉരഞ്ഞപ്പോൾ കീറിയതാവും .. പക്ഷെ ഇന്നലെ ഇതൊന്നും കാണാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല ഞാനും,ജിഷ്ണുവും ,,
ഷിർട്ടിൽ ശർദ്ദിൽ ആയതുകൊണ്ടാവും ഷർട്ട് അവർ അഴിച്ചു മാറ്റിയത് …ഞാൻ മനസ്സിൽ ഓർത്തു ..
എന്തായാലും മരണം ഉറപ്പായി …. തൊണ്ട വരളുന്ന ദാഹം സഹിക്കാൻ വയ്യാതെ ഞാൻ വെള്ളം ചോദിക്കാൻ തീരുമാനിച്ചു ….. “മ്മാ … വെ ……വെള്ളം ……..!” പക്ഷെ ശബ്ദം പുറത്ത് വന്നില്ല ……
കുറച്ച് കഴിഞ്ഞതും ഒരു ജഗ്ഗ് വെള്ളം കൊണ്ടുവന്ന് ‘അമ്മ എന്റെ അടുത്ത് വെച്ചിട്ട് എതിർവശത്തുള്ള സോഫയിൽ പോയി തലയിൽ കൈ വെച്ച് കുനിഞ്ഞ് ഇരുന്നു എന്റെ മുഖത്തു പോലും നോക്കിയില്ല …അപ്പോഴാണ് ഞാൻ ശ്രെദ്ധിച്ചത് …. അമ്മയുടെ തൊട്ടപ്പുറത്ത് സോഫയിൽ ഇരുന്ന് എന്നെ നോക്കി കരയുന്ന “അമ്മു ” … അവളുടെ മുഖം കണ്ടാൽ അറിയാം ഈ നേരം വരെ ഉറങ്ങിയിട്ടില്ല ….കരഞ്ഞ് കരഞ്ഞ് മുഖം ആകെ വല്ലാതെ ആയിരിക്കുന്നു …. ആ കാഴ്ച മതിയായിരുന്നു എന്റെ ഹൃദയം തകരാൻ ….