“ഡാ നിനക്ക് എന്തേലും കുഴപ്പം ഉണ്ടോ ?.. മുറിവ് ഉണ്ടോ …?…” ഞാൻ ജിഷ്ണുവിനോട് ചോദിച്ചു..
“ഏയ് എനിക്ക് കുഴപ്പം ഒന്നും ഇല്ലടാ…നിനക്കോ …?”… “എനിക്കും കുഴപ്പം ഇല്ലടാ ..” ഞാനും മറുപടി കൊടുത്തു ..
“ഡാ … നീ ഈ കോലത്തിൽ എങ്ങനെ വീട്ടിൽ കേറും .?… ദേ നിന്റെ മേത്ത് മുഴുവൻ മണ്ണ് ആ …പോരാത്തേന് കള്ളും കുടിച്ചിട്ടില്ലേ …. അമ്മു എന്തായാലും പൊക്കും …” അവൻ കുറച്ച് ഗൗരവത്തോടെ എന്നോട് ചോദിച്ചു .
അയ്യോ ഇത്രനേരം ഞാൻ എന്നെ പരിചയപെടുത്തിയില്ലലോ…. ഞാൻ ” ശ്രീ ഹരി ” എല്ലാരും ശ്രീ എന്ന് വിളിക്കും … സതീഷ് മേനോന്റെയും , ഭാര്യ മായ സതീഷിന്റെയും മൂത്ത പുത്രൻ .. ഇപ്പോ 24 വയസ്സ് .. ഡിഗ്രി കഴിഞ് അച്ഛന്റെ ബിസിനസ്സ് അച്ഛന്റെ കൂടെ നിന്ന് കൈകാര്യം ചെയ്യുന്നു.. 6 അടി ഉയരം, ഒത്ത ശരീരം, കട്ടി മീശ , കട്ട താടി, ആവശ്യത്തിന് നിറവും ഉണ്ട് ..
പിന്നെ അമ്മു..” ശ്രീ ലക്ഷ്മി “…എന്റെ ഒരേ ഒരു പെങ്ങൾ .. 20 വയസ്സ് ..ഇപ്പൊ ഡിഗ്രി 2 nd ഇയർ പഠിക്കുന്നു .. പെണ്ണ് കാണാൻ നല്ല സുന്ദരി ആണ് ട്ടോ … ഉണ്ടക്കണ്ണും തത്തമ്മ മൂക്കും വട്ട മുഖവും, നല്ല നിറവും ഉണ്ട് …..
എന്റെ പുറകെന്ന് മാറില്ല പെണ്ണ് … എപ്പോഴും എന്തേലും മണ്ടത്തരവും പറഞ്ഞോണ്ട് എന്റെ ഒപ്പംതന്നെ ഉണ്ടാവും.. അഥവാ അവളോട് എന്തേലും ഒന്ന് കടുപ്പിച്ചു പറഞ്ഞാ മുഖവും വീർപ്പിച്ചൊണ്ട് പോവും .. എങ്കിലും 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും വന്ന് പൊട്ടത്തരം പറഞ്ഞോണ്ടിരിക്കും ….പാവം …
അച്ഛനും അമ്മയും സ്നേഹിച്ച് കെട്ടിയതാണ് … ഇപ്പോഴും കമിതാക്കൾ ആണെന്നാ വിചാരം ..അച്ഛൻ ഫ്രീ ആയാ അപ്പൊ രണ്ടുംകൂടെ കറങ്ങാൻ പോകും.. ഞാൻ എന്ത് കുരുത്തക്കേട് കാണിച്ചാലും ‘അമ്മ എനിക്ക് സപ്പോർട്ട് നിക്കും .. അതിന്റെ പേരിൽ അച്ഛന്റെന്ന് ..അമ്മക്ക് വഴക്കും കിട്ടും…അതുപിന്നെ എല്ലാ വീട്ടിലും അങ്ങനെ ആണല്ലോ … അച്ഛനും വളരെ ഫ്രീ മൈൻഡ് ആണ് ട്ടോ… ഞങ്ങൾ എല്ലാവരും ഫ്രണ്ട്സ് നെ പോലെയാണ് …..