വീണതിന്റെ കൂടെ പെട്ടെന്ന് എന്റെ അലർച്ചയും കൂടെ ആയപ്പോ അവൾ ഒന്ന് ഞെട്ടി..ഞൊടിയിടയിൽ ആ ഞെട്ടൽ ഒരു കരച്ചിലിലേക്ക് വഴി മാറി .. എങ്കിലും ആ കരച്ചിൽ കണ്ടിട്ടൊന്നും എന്നിൽ യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.. ഞാൻ നിന്ന് ചീറി …. പൂര തെറിവിളിയും.. പെട്ടന്നാണ് ജിഷ്ണു വന്ന് എന്നെ പിടിച്ച് മാറ്റിയത് …
“എടാ കോപ്പേ നീ ഒന്ന് അടങ്ങ് … ”
“നീ കണ്ടില്ലേ മൈരേ ഇവൾ കാണിച്ചത് ..എന്നിട്ട് എന്നോട് അടങ്ങാൻ പറയുന്നോ ” അവന്റെ കൈ തട്ടിമാറ്റികൊണ്ട് ഞാൻ അലറി …
“ഡാ അതല്ല .. നമ്മൾ കള്ളുകുടിച്ചിട്ടുണ്ട് .. പോരാത്തതിന് അവൾ ഒരു പെണ്ണും …നാട്ടുകാര് കൂടിയ നമ്മുടെ എല്ല് എടുക്കാതെ വിടൂല്ല ..കേസ് ആയാ വണ്ടിയും പോവും ,നമ്മളും അകത്താവും ..”
ഫിറ്റ് ആണേലും അവൻ പറഞ്ഞത് കാര്യം ആണെന്ന് എനിക്ക് തോന്നി.. അപ്പോഴാണ് ഞാൻ ആ പരിസരം ഒന്ന് വീക്ഷിച്ചത്…. ഭാഗ്യത്തിന് ആരും കണ്ടിട്ടില്ല…ജംഗ്ഷൻ ഒന്നും അല്ല ..ഒരു പാടത്തിന്റെ സൈഡിൽ ആണ് .. ഞാൻ അവളെ ഒന്ന് നോക്കി … വീണെങ്കിലും ഭാഗ്യത്തിന് അവൾക്കോ അവളുടെ വണ്ടിക്കൊ യാതൊന്നും പറ്റിയിട്ടില്ല..എങ്കിലും അവളുടെ കരച്ചിൽ നിന്നിട്ടുമില്ല…
പെട്ടെന്ന് ജിഷ്ണു എന്നോട് ചെവിയിൽ പറഞ്ഞു ” ദേ ഡാ ഒരു വണ്ടി വരുന്നു… സീൻ ആവും”
അവൻ കാണിച്ച വശത്തോട്ട് ഞാനും നോക്കി… ദൂരെ നിന്നും ഒരു കാറിന്റെ ഹെഡ്‍ലൈറ്റ് കണ്ടു… ഇനിയും നിന്നാൽ പണി പാലുംവെള്ളത്തിൽ കിട്ടുമെന്ന് അറിയാവുന്നൊണ്ട് ഞാൻ വേഗം വണ്ടി എടുത്ത് നിർത്തി കേറി ഇരുന്നു… ജിഷ്ണുവും വേഗം വണ്ടിയിൽ കേറി …
“നിന്ന് മോങ്ങാതെ വീട്ടിപോവാൻ നോക്കടി പുല്ലേ ” ..വണ്ടി സ്റ്റാർട്ട് ചെയ്ത് അവളുടെ അടുത്ത് നിർത്തിക്കൊണ്ട് ഞാൻ ഒന്ന് അമറി…
അതും പറഞ്ഞു ഞങ്ങൾ വണ്ടി മുൻപോട്ട് എടുത്തു ..
അകത്തു കിടക്കുന്ന കള്ളിന്റെ പുറത്തോ ,അതോ വീണ ഷോക്കിലോ എനിക്ക് വേദന ഒന്നും തോന്നിയില്ല..മുറിവുകളും കണ്ടില്ല …