പിന്നെ casuality പൊയി മുറിവ് ഡ്രസ്സ് ചെയ്തു … അപ്പോഴേക്കും അച്ഛൻ പോയി റൂം ശെരിയാക്കിയിരുന്നു … രണ്ട് ഇൻജെക്ഷൻ ഉണ്ട് അത് റൂമിൽ വന്ന് കുത്തിക്കോളാം എന്നും അവിടുത്തെ ഒരു നേഴ്സ് പറഞ്ഞു…
അതോടെ എന്നെയും ചുമന്നോണ്ട് വീൽ ചെയർ റൂം ലക്ഷ്യം വെച്ച് ഉരുണ്ടു ….
ജിഷ്ണുവും ഒരു male നഴ്സും പിടിച്ച് എന്നെ ബെഡിൽ കിടത്തിൽ …ശേഷം അയാൾ പോയി …
ഭാഗ്യത്തിന് കുടിച്ചതിനെ പറ്റിയോ വീണതിനെപ്പറ്റിയോ ആരും ഒന്നും സംസാരിച്ചില്ല ..
അമ്മുന് ഇപ്പോഴും എന്നോട് ചെറിയ പിണക്കം ഉണ്ട് …പാവം എന്നെ അത്രക്ക് ഇഷ്ടാ ..!!
ഇന്നലെ കഴിച്ചത് വാൾ വെച്ചതൊണ്ടും ,കാലത്ത് ഒന്നും കഴിക്കാതൊണ്ടും എനിക്ക് നല്ല വിശപ്പുണ്ടാർന്ന് …
വിശക്കുന്നെന്ന് പറഞ്ഞതും അച്ഛൻ ഫുഡ് വാങ്ങാൻ താഴേക്കു പോയി….
ഞങ്ങൾ ഓരോന്ന് സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ ദാ ഞങ്ങടെ റൂമിലേക്ക് കേറി വരുന്നു അവൾ …..!!!!!!!!
അവളെ കണ്ടതും ഞാനും ജിഷ്ണുവും ഒരുമിച്ച് മുഖത്തോട് മുഖം നോക്കി ….. “അവൾ …. ഇന്നലെ വണ്ടി ഇടിച്ചവൾ “…….
തുടരും ………