എന്റെ ജീവിത യാത്ര 2
Ente Jeevitha Yaathra Part 2 | Author : Mr. Love | Previous Part
പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും നന്ദി.ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ട് ഒരുപാട് നന്ദി. പറഞ്ഞാലോ ആദ്യം ആയിട്ടാണ് ഒരു കഥ എഴുതുന്നത്. അപ്പൊ തെറ്റ് ഉണ്ടാകാം. പിന്നെ ഓട്ടത്തിനിടയിൽ കിട്ടുന്ന ചെറിയ സമയം കൊണ്ടാണ് ഇപ്പൊ ഇതൊക്കെ എഴുതുന്നത്..
കഥ തുടരാം……
കിലോമീറ്റർ കീറിമുറിച്ചു കൊണ്ട് ഞങ്ങൾ മുന്നോട്ട് പാഞ്ഞു. രാത്രി ആഹാരത്തിനായി ഇടപ്പള്ളി ആണ് നിർത്തിയത്. അവിടെന്നു പുറപ്പെടും മുമ്പേ തന്നെ കുട്ടികളെ എല്ലാം നമ്മൾ നമ്മുടെ ചങ്ക് ആക്കി. ടീച്ചർ ഒട്ടും പുറകോട്ടില്ല. പിന്നെ കൂടെ വന്ന ആ കിളവൻ ആർക്കും ഒരു ശല്യവും ഇല്ല. ചിരിച്ചുകൊണ്ട് മിണ്ടാതിരിക്കും.
യാത്ര വീണ്ടും തുടർന്നു. വണ്ടിയിൽ ഒരു സിനിമ ഇട്ടു. കിച്ചു അവന്റെ പെണ്ണുമായി സംസാരിച്ചിട്ട് ഉറക്കം തുടങ്ങി. ഒടുവിൽ ഞാൻ ഒറ്റക് പാട്ടും കേട്ട് എന്റെ ജോലി തുടർന്നു. 1.30 ആയപ്പോ ഞങ്ങൾ കോഴിക്കോട് അടിവാരം എത്തി. ഒരു ചെറിയ കട്ടൻ കുടിക്കാൻ ഞാൻ വണ്ടി നിർത്തി. പുറത്തിറങ്ങി കട്ടനും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോ ടീച്ചർ നോക്കുന്നു.
ഞാൻ :- ടീച്ചറേ… കട്ടൻ വേണോ..
ടീച്ചർ ബസ് നിന്നും പുറത്തിറങ്ങി….
Jasmin:- ഡാ… കുറച്ച് കുട്ടികൾക്കു toilet പോണം. ഇവിടെ പറ്റുമോ?
ഞാൻ :- പറ്റും. ഇത് കഴിഞ്ഞ പിന്നെ കോടക് എത്തിയല്ലേ പറ്റു.
Jasmin :- (കുട്ടികളോട് ) ഡായ്…. Urgent ആയിട്ട് പോകാൻ ഉള്ളവരൊക്കെ വാ….
ഞാൻ :- ടീച്ചറിന് കട്ടൻ വേണോ….
Jasmin :- ഓ വേണ്ടടാ. ചിലപ്പോ രാവിലെ റൂം എത്തുന്നതിനു മുമ്പ് വയറു പണി തന്നാലോ.
അതും പറഞ്ഞു അവരെല്ലാം toilet പോയി. മടങ്ങി എത്തിയ ശേഷം ഞങ്ങൾ വീണ്ടും പുറപ്പെട്ടു. താമരശ്ശേരി ചുരം കയറാൻ തുടങ്ങിയപ്പോൾ കിച്ചു ഉണർന്നു. സൈഡ് പറഞ്ഞു തരാൻ ഉണർത്തിയതാണ് എന്നും പറയാം. അപ്പോയെക്കും ടീച്ചർ വന്ന അവിടെ ഇരുന്നു…