ആണോ.. സ്വാമിജിയുടെ മുഖം അപ്പോളും പ്രസന്നത നിറഞ്ഞു തുളുമ്പി ഇരിക്കുന്നതു കല്യാണിക്കു ഒരു അത്ഭുതമായിരുന്നു.
“കുട്ടി ഞാൻ പറഞ്ഞില്ലെ.. കുറച്ചു കഠിനം ആയ രീതികൾ ആണ് നാം സ്വീകരിക്കുന്നത്.. കുട്ടിക്ക് അതിൽ വിശ്വാസം ഇല്ലെങ്കിൽ കുട്ടിക്ക് പോകാം.. ഞാൻ തടയില്ല ” സ്വാമിജി വീണ്ടും കണ്ണുകൾ അടച്ചു എന്തെക്കെയോ ജപിക്കാൻ തുടങ്ങി.
“സ്വാമിജി ഇതു.. ഇതു ചെയ്താൽ എനിക്ക് കുട്ടികൾ ഉണ്ടാകുമോ?” കല്യാണി മടിച്ചു ചോദിച്ചു.
“പൂർണ വിശ്വാസത്തോടെ സ്വയം സമർപ്പിച്ചാൽ മാത്രമേ ഭലം ചെയ്യുക ഉള്ളു.. കുട്ടിക്ക് വിശ്വാസം ഉണ്ടെങ്കിൽ മൂന്ന് നാൾ വൃതം എടുത്തു നാലാം നാൾ സൂര്യൻ ഉദിക്കുന്ന മുമ്പ് ഇവിടെ വരുക.. ചായിപ്പിനോട് ചേർന്ന മുറിയിൽ ഒരു സ്ത്രീ ഉണ്ടാകും.. അവരോടു പേര് പറയുക.. ബാക്കി എല്ലാം അവർ പറഞ്ഞു തരും..” കണ്ണുകൾ തുറക്കാതെ സ്വാമിജി പറഞ്ഞു.
“ശരി സ്വാമിജി.. ഞാൻ ഒന്നു ആലോചിക്കട്ടെ ” കല്യാണി പതിയെ എഴുന്നേറ്റു.
“നിൽക്കാ ” കണ്ണുകൾ തുറന്നു എന്തെക്കെയോ മന്ത്രങ്ങൾ ഉരുവിട്ട് വായുവിൽ നിന്നു ഭസ്മമം വരുത്തി സ്വാമിജി കല്യാണിയുടെ മുമ്പിലേക്കു നീട്ടി.. കല്യാണി ഇരു കൈകളാൽ അത് സ്വീകരിച്ചു.. അവൾക്കു അവളുടെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല.
“ഇനി പോയ്കോളുക..നല്ല പോലെ ആലോചിക്കുക..”കൈകൾ വെച്ച് അവളെ അനുഗ്രഹിച്ചു സ്വാമിജി വീണ്ടും കണ്ണുകൾ അടച്ചു.. കിട്ടിയ വിഭൂതി നെറ്റിയിൽ ചന്ദനം തൊടുന്ന പോലെ തൊട്ടു സ്വാമിജിയെ കൈ കൂപ്പി വണങ്ങി കല്യാണി പുറത്തേക്കു ഇറങ്ങി.
പുറത്തു ഇറങ്ങിയതും ജാനകി കല്യാണിയുടെ അടുത്ത് ഓടി എത്തി.കല്യാണിയുടെ മുഖത്തു ഒരു വിധ വികാരങ്ങളും ഇല്ലാത്തത് കണ്ടു ജാനകിക്ക് കുറച്ചു വിഷമം തോന്നാതെ ഇരുന്നില്ല.. കല്യാണിയോടൊപ്പം ആ പഴയ തറവാടിന്റെ മുറ്റം വിട്ടു റോഡിലേക്കു ഇറങ്ങുന്ന വരെ ജാനകി ഒന്നും ഉരിയാടി ഇല്ല. അവരുടെ ഉള്ളിൽ ചോദ്യങ്ങൾ നിറഞ്ഞു.
“മോളെ കല്യാണി സ്വാമിജി എന്താ പറഞ്ഞത്.. എന്താ മോളുടെ മുഖം വല്ലാതെ ഇരിക്കുന്നതു..? നടക്കില്ല എങ്കിൽ പോട്ടെ മോളെ നമുക്കു മറ്റൊരു വഴി നോക്കാം..” ജാനകി അവളെ ആശ്വസിപ്പിക്കാൻ ആണ് അത് പറഞ്ഞത്.