മാന്ത്രികം [മാൻഡ്രേക്ക്]

Posted by

 

പിറ്റേന്ന് ജാനകിയിടോപ്പം സ്വാമിജിയെ കാണാൻ നടക്കുന്ന വരെ ഒരു കുഞ്ഞിനെ മുലയൂട്ടുന്നതും നാട്ടുകാരുടെ മുമ്പിൽ കയ്യിൽ ഒരു കൈകുഞ്ഞും ആയി തന്റെ ദേവേട്ടന്റെ കൂടെ തല ഉയർത്തി നടക്കുന്നതും ആയിരുന്നു കല്യാണിയുടെ ഉള്ളം നിറയെ.. അവൾ മറ്റു എന്തിനേക്കാൾ ഏറെ ആഗ്രഹിച്ചു ഇരുന്നതും അത് മാത്രമായിരുന്നു.

സ്വാമിജി വസിച്ചിരുന്ന ആ പഴയെ തറവാട്ടിൽ പ്രവേശിച്ചത് മുതൽ അവളിൽ സംശയങ്ങൾ കുമിഞ്ഞു കൂടാൻ തുടങ്ങി..സ്വാമിജിയെ കണ്ടാൽ തന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ലഭിക്കുമോ??അതിരാവിലെ തന്നെ എത്തിയിരുന്നു എങ്കിലും അവിടെ ചെറിയ തിരക്ക് കണ്ടു അവൾക്കു ആശ്ചര്യംതോന്നാതെ ഇരുന്നില്ല..

“മഹാ സിദ്ധൻ ആ മഹാ സിദ്ധൻ… കണ്ടില്ലേ തിരക്ക് ” ജാനകിഅമ്മയുടെ വാക്കുകൾ അവളുടെ സംശയങ്ങൾക്കു ഉത്തരമായി തോന്നി.. ആളുകൾ പറയുന്നത് കള്ളം ആണെങ്കിൽ ഇത്രേയും തിരക്കു, അതും ഈ വെളുപ്പാൻ കാലത്തു തന്നെ വരുമോ..? ഭഗവാനെ ക്ഷമിക്കണേ.. അവൾ കണ്ണുകൾ അടച്ചു.

കുറച്ചു സമയത്തെ കാത്തിരിപ്പു ഒടുവിൽ നെറ്റിയിൽ ചന്ദന കുറിയും കഴുത്തിൽ ചെറിയ ഒരു രുദ്രാക്ഷമാലയും കാവി മുണ്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ വന്നു കല്യാണിയുടെ പേര് വിളിച്ചു.. ജാനകി കൂടെ അകത്തു പ്രവേശിക്കാൻ തുടങ്ങിയപ്പോൾ അയാൾ തടഞ്ഞു..

“കുട്ടിക്ക് അല്ലേ സ്വാമിജിയെ കാണേണ്ടത്.. കുട്ടി മാത്രം അകത്തു പ്രവേശിക്കു ” അയാൾ ഗൗരവത്തിൽ പറഞ്ഞപ്പോൾ നില്ക്കു ഞാൻ പോയിട്ടു വരാം എന്ന് കൈ കൊണ്ടു ആഗ്യം കാണിച്ചു കല്യാണി അകത്തു കയറി.

“ദേ അങ്ങോട്ടു കയറിക്കോളൂ ” വലതു വശത്തെ തിരശീല ഇട്ട കതകു കാണിച്ചു അയാൾ വീണ്ടും ഗൗരവത്തിൽ പറഞ്ഞു.

കല്യാണി മനസ്സിൽ ചെറിയ ശങ്കയോടെ കൈകൾ കൊണ്ടു തിരശീല വകഞ്ഞു മാറ്റി അകത്തേക്കു കേറി..

ഒരുപാട് ചിത്ര പണികളും വിഗ്രഹങ്ങളും കൊണ്ടു അലങ്കൃതമായ ഒരു വലിയ മുറിയുടെ നടക്കു വലിയൊരു പരവതാനി.. അതിന്റെ നടുക്ക് ഒരു നിലവിളക്ക് കത്തി എരിയുന്നു..മൂലയിൽ കുന്തിരിക്കം കത്തുന്ന ദൂമം മുറിയിൽ ആകെ അതിന്റെ സുഗന്ധം പരത്തി വായുവിൽ ഒഴുകി നടക്കുന്നു.. നിലവിളക്കിന്റെ മുമ്പിൽ പരവതാനിയിൽ ചമ്പളം പടിഞ്ഞു ഇരുന്നു കറുത്ത കട്ടി മീശയും താടിയും വളർത്തിയ ഏകദേശം 40 വയസു തോന്നിക്കുന്ന ഒരാൾ കണ്ണു അടച്ചു ഇരുന്നു എന്തെക്കെയോ മന്ത്രങ്ങൾ ഉരുവിടുന്നു.. കല്യാണി അയാളെ ഒന്നു

Leave a Reply

Your email address will not be published. Required fields are marked *